Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, September 17
    Breaking:
    • റിപ്പോർട്ടർ ടി.വി ആസ്ഥാനത്തെ റെയ്ഡ്; സോഷ്യൽ മീഡിയയിലെ വിമർശനത്തിന് മറുപടിയുമായി യൂത്ത് ലീഗ് നേതാവ് ഷിബു മീരാൻ
    • എംബസികൾ തുറക്കാനും സാമ്പത്തിക സഹകരണം വർധിപ്പിക്കാനും ഇസ്രായേൽ, മൊറോക്കൊ ധാരണ
    • അനധികൃത സ്വത്ത് സമ്പാദനം: മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിക്ക് 4 വർഷം തടവ്
    • എ.കെ.എം അഷ്റഫ് എം.എൽ.എക്ക് സെപ്. 19ന് ദുബായിൽ സ്വീകരണം
    • എൺപതുകളിലെ റെട്രോ ശൈലിയിൽ വ്യത്യസ്തമായൊരു ക്യാമ്പസ് ഓണാഘോഷം 20ന്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Israel

    എംബസികൾ തുറക്കാനും സാമ്പത്തിക സഹകരണം വർധിപ്പിക്കാനും ഇസ്രായേൽ, മൊറോക്കൊ ധാരണ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/09/2026 Israel Latest Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    വാഷിംഗ്ടൺ- 2020 സെപ്റ്റംബറിൽ വൈറ്റ് ഹൗസിൽ വെച്ച് ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്രബന്ധം സ്ഥാപിക്കാൻ കരാർ ഒപ്പിട്ട് ഏകദേശം ആറ് വർഷത്തിന് ശേഷം, രണ്ടു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രാതിനിധ്യം അംബാസഡർ തലത്തിലേക്ക് ഉയർത്താനും അംബാസഡർമാരെ നിയമിക്കാനും മൊറോക്കൊയുമായി ധാരണയായതായി ഇസ്രായേൽ അറിയിച്ചു. ഇസ്രായേൽ വിദേശ മന്ത്രി ഗിഡിയോൺ സാഅർ, മൊറോക്കൻ വിദേശ മന്ത്രി നാസർ ബൗറിറ്റ, ഐക്യരാഷ്ട്രസഭയിലെ യു.എസ് അംബാസഡർ മൈക്ക് വാൾട്ട്സ് എന്നിവരുടെ പങ്കാളിത്തത്തോടെ ന്യൂയോർക്കിൽ നടന്ന ത്രികക്ഷി യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. രണ്ട് നയതന്ത്ര ദൗത്യങ്ങളെയും എംബസികളാക്കി ഉയർത്തുകയും അംബാസഡർമാരെ നിയമിക്കുകയും ചെയ്യുന്നത് ഉൾപ്പെടെ ഇസ്രായേലും മൊറോക്കൊയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള നിരവധി നടപടികളിലേക്കുള്ള തങ്ങളുടെ പ്രതിബദ്ധത മൂന്ന് രാജ്യങ്ങളും ആവർത്തിച്ചതായി ഇസ്രായേൽ വിദേശ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

    ഇസ്രായേൽ, യു.എസ് കപ്പലുകളെ ആക്രമിക്കില്ലെന്ന് അമേരിക്കയ്ക്ക് ഹൂതി നേതാക്കളുടെ ഉറപ്പ്

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പരസ്പര നിക്ഷേപങ്ങൾ സുഗമമാക്കാനും ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, വ്യാപാര ബന്ധങ്ങൾ വർധിപ്പിക്കാനും ലക്ഷ്യമിട്ട് 2026 അവസാനത്തോടെ നിക്ഷേപ സംരക്ഷണവും ദ്വിമുഖനികുതി ഒഴിവാക്കലും സംബന്ധിച്ച രണ്ട് കരാറുകൾ അന്തിമമാക്കൽ അടക്കം സാമ്പത്തിക നടപടികളും കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൊറോക്കൻ വിമാന കമ്പനികൾ നടത്തുന്ന വിമാന സർവീസുകൾ കൂടി ഉൾപ്പെടുത്തി ഇരു രാജ്യങ്ങൾക്കുമിടയിൽ വ്യോമയാത്രയും കരാർ വികസിപ്പിക്കുന്നു. ഈ നടപടി 2026 അവസാനത്തോടെ പ്രാബല്യത്തിൽ വരും.
    വരും മാസങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിൽ ഉന്നതതല പരസ്പര സന്ദർശനങ്ങൾക്ക് ധാരണയായിട്ടുണ്ട്. പശ്ചിമ സഹാറയുടെ മുഴുവൻ പ്രദേശത്തിനും മേലുള്ള മൊറോക്കൊയുടെ പരമാധികാരം അംഗീകരിക്കുന്നതായി അമേരിക്കയും ഇസ്രായിലും ആവർത്തിച്ചു. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആദ്യ കാലയളവിൽ അമേരിക്ക മധ്യസ്ഥത വഹിച്ച അബ്രഹാം ഉടമ്പടികളുടെ ഭാഗമായി, 2020ൽ ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കാൻ നടപടികൾ സ്വീകരിച്ച നാല് അറബ് രാജ്യങ്ങളിൽ മൊറോക്കൊയും ഉൾപ്പെടുന്നു. ഇസ്രായേലുമായുള്ള ബന്ധം പുനരാരംഭിക്കുന്നതിന് പകരമായി, പോളിസാരിയോ ഫ്രണ്ടുമായി തർക്കത്തിലുള്ള പ്രദേശമായ പടിഞ്ഞാറൻ സഹാറയുടെ മേലുള്ള തങ്ങളുടെ പരമാധികാരത്തിന് മൊറോക്കൊക്ക് യു.എസ് അംഗീകാരം ലഭിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Israel Morocco
    Latest News
    റിപ്പോർട്ടർ ടി.വി ആസ്ഥാനത്തെ റെയ്ഡ്; സോഷ്യൽ മീഡിയയിലെ വിമർശനത്തിന് മറുപടിയുമായി യൂത്ത് ലീഗ് നേതാവ് ഷിബു മീരാൻ
    17/09/2026
    എംബസികൾ തുറക്കാനും സാമ്പത്തിക സഹകരണം വർധിപ്പിക്കാനും ഇസ്രായേൽ, മൊറോക്കൊ ധാരണ
    17/09/2026
    അനധികൃത സ്വത്ത് സമ്പാദനം: മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിക്ക് 4 വർഷം തടവ്
    17/09/2026
    എ.കെ.എം അഷ്റഫ് എം.എൽ.എക്ക് സെപ്. 19ന് ദുബായിൽ സ്വീകരണം
    17/09/2026
    എൺപതുകളിലെ റെട്രോ ശൈലിയിൽ വ്യത്യസ്തമായൊരു ക്യാമ്പസ് ഓണാഘോഷം 20ന്
    17/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version