Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, October 31
    Breaking:
    • ക്ലൗഡ്ബെറി ഡെന്റൽ ഇന്റർനാഷണൽ ബൈ എ ജി സി സംഗമം സോക്കർ 2025; എൽ ഫിയാഗോക്ക്‌ ജയം, റിയാദ് പയനീർസിനെ സമനിലയിൽ കുരുക്കി തെക്കേപ്പുറം ഫാൽക്കൺ
    • സൗദി അറേബ്യ ബജറ്റ്; 8,850 കോടി റിയാല്‍ കമ്മി
    • യുഎഇയിൽ ഇന്ത്യൻ പാസ്‌പോർട്ടിന് അപേക്ഷിക്കുന്ന എല്ലാവർക്കും ഇനി മുതൽ ഇ-പാസ്‌പോർട്ട് മാത്രം
    • വനിതാ ലോകകപ്പ്; ഓസ്ട്രേലിയയെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ, കന്നി കിരീടം ലക്ഷ്യമിട്ട് ഞായറാഴ്ച ദക്ഷിണാഫ്രിക്കക്കെതിരെ
    • മൂന്നാം പാദത്തില്‍ സൗദിയില്‍ അഞ്ചു ശതമാനം സാമ്പത്തിക വളര്‍ച്ച
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Edits Picks

    പലിശ രഹിത സാമ്പത്തിക സ്ഥാപനങ്ങൾക്ക് ഇന്ത്യയിൽ വലിയ സാദ്ധ്യത-ഡോ. ഹുസൈൻ മടവൂർ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്22/10/2024 Edits Picks 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്: പലിശരഹിത സാമ്പത്തിക സ്ഥാപനങ്ങൾക്ക് ഇന്ത്യയിൽ വലിയ സാദ്ധ്യതയുണ്ടെന്ന് ഡോ.ഹുസൈൻ മടവൂർ അഭിപ്രായപ്പെട്ടു. ഇൻഫാക് സസ്റ്റൈനബിൾ ഡവലപ്മെന്റ് സൊസൈറ്റി (INFACC Sustainable Development society) വാഴയൂരിലെ സാഫി കേമ്പസ്സിൽ സംഘടിപ്പിച്ച പലിശരഹിത മൈക്രോ ഫിനാൻസ് ആന്റ് സസ്റ്റൈനബിൾ ഡവലപ്മെന്റ് (Interest free Micro Finance & Sustainable Development) ദേശീയ സെമിനാറിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വ്യാപാര വ്യവസായ മേഖലയിൽ പണം നിക്ഷേപിച്ച് ലാഭവിഹിതം നൽകാൻ കഴിയുന്ന നിരവധി പദ്ധതികൾ നടപ്പാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്‌ലാമിക് ബാങ്കിങ് , ഇസ്ലാമിക് ഫിനാൻസ് എന്നെല്ലാമുള്ള സാമ്പത്തിക രീതിശാസ്ത്രം ലോകം അംഗീകരിച്ചതാണ്. എന്നാൽ നമ്മുടെ നാട്ടിൽ അതിനോട് ചിലർക്ക് അലർജിയാണ്. അത്തരക്കാർ ആ പദങ്ങൾ ഉപയോഗിക്കണമെന്നില്ല.
    അവർ പലിശരഹിത സാമ്പത്തിക വ്യവസ്ഥ എന്ന് പറഞ്ഞാൽ മതി. സി.എൻ അഹമ്മദ് മൗലവിയുടെ ഇസ്ലാമിലെ ധനവിതരണ പദ്ധതി എന്ന പുസ്തകവും ഡോ. നജാത്തുല്ലാ സിദ്ധീഖിയുടെ Banking without interest എന്ന പുസ്തകവും ഈ വിഷയത്തിലെ ആദ്യകാല രചനകളാണ്. ഇന്നിപ്പോൾ ഈ രംഗത്ത് ധാരാളം ഗവേഷണങ്ങളും സ്ഥാപനങ്ങളും വന്നു കഴിഞ്ഞു.

    വഖഫ് ബോർഡിൻ്റെ മേൽനോട്ടത്തിൽ കണ്ണൂർ മുസ്‌ലിം ജമാഅത്തും ചേരമാൻ ഫിനാൻസും BOT അടിസ്ഥാനത്തിൽ നിർമ്മിച്ച ജ്യൂബിലി മാൾ നല്ലൊരു മാതൃകയാണ്. മുൻ ധനകാര്യമന്ത്രി തോമസ് ഐസക് പലിശരഹിത നിക്ഷേപ വ്യവസായ സാധ്യത വളരെ വലുതാണെന്ന് പറഞ്ഞിരുന്നു.
    പലിശ ലഭിക്കും എന്ന വാഗ്ദാനത്തെക്കാൾ പലിശ ഉണ്ടാവില്ല, ബിസിനസ്സിലെ യഥാർത്ഥ ലാഭവിഹിതം ലഭിക്കും എന്ന് ബോധ്യപ്പെടുത്തിയാൽ കൂടുതൽ നിക്ഷേപകർ വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
    പക്ഷെ, പിന്നീട് ഈ രംഗത്ത് കാര്യമായ ശ്രമങ്ങളുണ്ടായില്ല. അതിനാൽ പലിശ രഹിത സാമ്പത്തിക ശാസ്ത്രം പഠിച്ച വിദഗ്ധരും പണ്ഡിതന്മാരും വ്യവസായികളും സർക്കാർ ഏജൻസികളും ബാങ്കിംഗ് രംഗത്തെ പ്രമുഖരും ഒന്നിച്ചിരുന്ന് പുതിയ പദ്ധതികളുണ്ടാക്കണമെന്നും ഹുസൈൻ മടവൂർ പറഞ്ഞു.

    ദൽഹിയിലെ രാജീവ് ഗാന്ധി ഫൗണ്ടേഷൻ സി.ഇ.ഒയും പലിശ രഹിത സാമ്പത്തിക വിദഗ്ദനുമായ അജയ് മഹാൻ, ഇന്ത്യൻ സെൻ്റർ ഫോർ ഇസ്ലാമിക് ഫിനാൻസ് ( ഡൽഹി ) സെക്രട്ടറി അബ്ദു റഖീബ് , ഡോ. ശാരിഖ് നിസാർ മുംബൈ, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സാമ്പത്തിക സ്ഥാപന പ്രതിനിധികളും വിഷയമവതരിപ്പിച്ച് സംസാരിച്ചു. പി. മുജീബുറഹ്മാൻ, ഒ അബ്ദുറഹിമാൻ തുടങ്ങിയവർ ആശംസകൾ നേർന്നു. ഡോ. ഹുസൈൻ മടവൂരിന്ന് സെമിനാറിൻ്റെ ഉപഹാരം സാഫി കേമ്പസ് ഡയരക്ടർ പ്രൊഫസർ ഇമ്പിച്ചിക്കോയ സമർപ്പിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ക്ലൗഡ്ബെറി ഡെന്റൽ ഇന്റർനാഷണൽ ബൈ എ ജി സി സംഗമം സോക്കർ 2025; എൽ ഫിയാഗോക്ക്‌ ജയം, റിയാദ് പയനീർസിനെ സമനിലയിൽ കുരുക്കി തെക്കേപ്പുറം ഫാൽക്കൺ
    31/10/2025
    സൗദി അറേബ്യ ബജറ്റ്; 8,850 കോടി റിയാല്‍ കമ്മി
    31/10/2025
    യുഎഇയിൽ ഇന്ത്യൻ പാസ്‌പോർട്ടിന് അപേക്ഷിക്കുന്ന എല്ലാവർക്കും ഇനി മുതൽ ഇ-പാസ്‌പോർട്ട് മാത്രം
    31/10/2025
    വനിതാ ലോകകപ്പ്; ഓസ്ട്രേലിയയെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ, കന്നി കിരീടം ലക്ഷ്യമിട്ട് ഞായറാഴ്ച ദക്ഷിണാഫ്രിക്കക്കെതിരെ
    30/10/2025
    മൂന്നാം പാദത്തില്‍ സൗദിയില്‍ അഞ്ചു ശതമാനം സാമ്പത്തിക വളര്‍ച്ച
    30/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.