Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, June 4
    Breaking:
    • സൗദിയുടെ ഹജ്ജ് സേവനങ്ങൾ മാതൃകാപരം; ഖലീൽ ബുഖാരി തങ്ങൾക്ക് ജിദ്ദയിൽ സ്വീകരണം നൽകി
    • മണി എക്‌സ്‌ചേഞ്ചില്‍ കവര്‍ച്ച: പ്രവാസി അറസ്റ്റില്‍
    • ബിഹാറിൽ ആശുപത്രി ഐ.സി.യുവിൽ തീപിടിത്തം; അഞ്ച് മരണം, നിരവധി പേർക്ക് പരിക്ക്​
    • ദക്ഷിണ ലെബനോനില്‍ ഇസ്രായിലി വ്യോമാക്രമണത്തില്‍ ഒമ്പതു പേര്‍ കൊല്ലപ്പെട്ടു, ആംബുലന്‍സുകള്‍ക്കു നേരെയും ആക്രമണം
    • ഒമാൻ ഉൾക്കടലിൽ യു.എസ് യുദ്ധക്കപ്പലിന് നേരെ ആക്രമണം നടത്തിയെന്ന് ഇറാൻ; നിഷേധിച്ച് അമേരിക്ക​
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    സൗദിയുടെ ഹജ്ജ് സേവനങ്ങൾ മാതൃകാപരം; ഖലീൽ ബുഖാരി തങ്ങൾക്ക് ജിദ്ദയിൽ സ്വീകരണം നൽകി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്04/06/2026 Saudi Arabia Community 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ- പരിശുദ്ധ ഹജ്ജ് കർമത്തിനെത്തിയ കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറിയും കേരളയാത്ര ഉപനായകനുമായിരുന്ന സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി തങ്ങൾക്ക് ജിദ്ദയിൽ ഊഷ്മള സ്വീകരണം നൽകി. ഐ സി എഫ്, ആർ എസ് സി, കെ സി എഫ്, മഅദിൻ ജിദ്ദ കമ്മിറ്റികൾ സംയുക്തമായാണ് സ്വീകരണ സംഗമം ഒരുക്കിയത്.

    ലോകത്തിന് ഹജ്ജ് നൽകുന്ന വലിയ മാനവിക പാഠങ്ങൾ ഉൾക്കൊള്ളാൻ വിശ്വാസികൾ തയ്യാറാകണമെന്ന് മറുപടി പ്രസംഗത്തിൽ ഖലീൽ ബുഖാരി തങ്ങൾ ഉണർത്തി. വർണ്ണ, ഭാഷാ, ദേശ വ്യത്യാസങ്ങളില്ലാതെ ലോകത്തിന്റെ നാനാഭാഗത്തുനിന്നുള്ള ലക്ഷക്കണക്കിന് മനുഷ്യർ ഒരേ വേഷത്തിൽ, ഒരേ മനസ്സോടെ അറഫയിൽ സംഗമിക്കുമ്പോൾ അത് നൽകുന്നത് തുല്യതയുടെയും മാനവിക ഐക്യത്തിന്റെയും മഹത്തായ സന്ദേശമാണ്. ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും ഈ ഓർമപ്പെടുത്തലുകൾ ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കാൻ ഓരോ ഹാജിക്കും കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഹാജിമാർക്ക് മികച്ച സൗകര്യങ്ങളൊരുക്കുന്നതിൽ സൗദി ഭരണകൂടം ചെയ്യുന്ന സേവനങ്ങൾ മാതൃകാപരമാണെന്നും തങ്ങൾ പ്രശംസിച്ചു. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നെത്തുന്ന ലക്ഷക്കണക്കിന് തീർഥാടകർക്ക് സുഗമമായി കർമങ്ങൾ പൂർത്തിയാക്കാൻ ആവശ്യമായ മികച്ച അടിസ്ഥാന സൗകര്യങ്ങളും, ആരോഗ്യ സേവനങ്ങളും സുരക്ഷയും ഒരുക്കുന്നതിൽ സൗദി ഗവണ്മെന്റും ഭരണാധികാരികളും കാണിക്കുന്ന ജാഗ്രതയും അർപ്പണബോധവും ഏറെ ശ്ലാഘനീയമാണെന്നും അദ്ദേഹം വ്യക്തമാക്കി.

    ഈ വർഷം സൗദി ഗവൺമെന്റിന്റെ ഔദ്യോഗിക അംഗീകാരത്തോടെ ജിദ്ദയിൽ നിന്നും ഹജ്ജ് സേവന രംഗത്തിറങ്ങിയ സന്നദ്ധ പ്രവർത്തകർക്കുള്ള (വോളണ്ടിയർമാർക്കുള്ള) മൊമെന്റോ വിതരണവും സംഗമത്തിൽ വെച്ച് നടന്നു. സേവനരംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചവരെ ചടങ്ങിൽ പ്രത്യേകം ആദരിച്ചു.

    സ്വീകരണ സംഗമം സയ്യിദ് ജാഫർ തുറാബ് തങ്ങൾ ഉദ്‌ഘാടനം ചെയ്തു. യഹ്‌യ ഖലീൽ നൂറാനി അധ്യക്ഷത വഹിച്ച ചടങ്ങിൽ സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ സ്വാഗതം ആശംസിച്ചു. ഡോ. ഫാറൂഖ് നഈമി അൽ ബുഖാരി പ്രഭാഷണം നിർവഹിച്ചു.

    ജാഫർ നിസാമി ആസ്‌ട്രേലിയ, ഹസ്സൻ സഖാഫി നുച്ചിയാട്, മുജീബ് എ ആർ നഗർ, ബഷീർ മാസ്റ്റർ പറവൂർ, അബൂബക്കർ സിദ്ദീഖ് മുസ്ല്യാർ, ഖാജാ സഖാഫി, നൗഫൽ മുസ്ല്യാർ, സലീം പാറഞ്ചേരി, ശാഫി ബിൻ ശാദുലി, ഫാറൂഖ് സഅദി,മൻസൂർ കട്ടിപ്പാല തുടങ്ങിയ പ്രാസ്ഥാനിക നേതാക്കൾ സംഗമത്തിൽ സന്നിഹിതരായിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    സൗദിയുടെ ഹജ്ജ് സേവനങ്ങൾ മാതൃകാപരം; ഖലീൽ ബുഖാരി തങ്ങൾക്ക് ജിദ്ദയിൽ സ്വീകരണം നൽകി
    04/06/2026
    മണി എക്‌സ്‌ചേഞ്ചില്‍ കവര്‍ച്ച: പ്രവാസി അറസ്റ്റില്‍
    04/06/2026
    ബിഹാറിൽ ആശുപത്രി ഐ.സി.യുവിൽ തീപിടിത്തം; അഞ്ച് മരണം, നിരവധി പേർക്ക് പരിക്ക്​
    04/06/2026
    ദക്ഷിണ ലെബനോനില്‍ ഇസ്രായിലി വ്യോമാക്രമണത്തില്‍ ഒമ്പതു പേര്‍ കൊല്ലപ്പെട്ടു, ആംബുലന്‍സുകള്‍ക്കു നേരെയും ആക്രമണം
    04/06/2026
    ഒമാൻ ഉൾക്കടലിൽ യു.എസ് യുദ്ധക്കപ്പലിന് നേരെ ആക്രമണം നടത്തിയെന്ന് ഇറാൻ; നിഷേധിച്ച് അമേരിക്ക​
    04/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version