റിയാദ് – റിയാദിലും ദക്ഷിണ സൗദിയിലും ആക്രമണങ്ങള്‍ നടത്താനുള്ള ഹൂത്തികളുടെ ശ്രമങ്ങള്‍ വിഫലമാക്കിയതായി സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. റിയാദില്‍ ആക്രമണം നടത്താന്‍ തൊടുത്തുവിട്ട ഡ്രോണും ദക്ഷിണ സൗദിയിലേക്ക് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലും ലക്ഷ്യങ്ങളിലെത്തുന്നതിന് മുമ്പായി സൗദി വ്യോമപ്രതിരോധ സംവിധാനം തടഞ്ഞ് തകര്‍ക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



