Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Tuesday, July 22
    Breaking:
    • വിസാ നിയമലംഘനം: യുഎഇയിൽ 32,000-ലേറെ പേർ അറസ്റ്റിൽ
    • ‘പരിധി ലംഘിച്ചു’, ജഗ്ദീപ് ധൻകറിന്റെ രാജി ബിജെപി നേതൃത്വവുമായുള്ള ഭിന്നത കാരണമെന്ന് സൂചന
    • യാത്രക്കാർ ഇറങ്ങുന്നതിനിടെ എയർ ഇന്ത്യ വിമാനത്തിൽ തീപിടിത്തം; ആളപായമില്ല
    • ഇസ്രായില്‍ വിരുദ്ധത പ്രോത്സാഹിപ്പിക്കുന്നെന്ന്; യുനെസ്കോയിൽ നിന്ന് അമേരിക്ക വീണ്ടും പിന്മാറുന്നു
    • മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.പി.ഒ.റഹ്‌മത്തുള്ളയുടെ മാതാവ് നഫീസ നിര്യാതയായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Edits Picks

    ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്റെ സഹായ വിതരണത്തെ വിമര്‍ശിച്ച് ജര്‍മനി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്21/07/2025 Edits Picks 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഗാസ: ഇസ്രായിലിന്റെയും അമേരിക്കയുടെയും പിന്തുണയോടെ ഗാസയിൽ പ്രവർത്തിക്കുന്ന ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ (GHF) മാനുഷിക സഹായ വിതരണ രീതിയെ ജർമനി രൂക്ഷമായി വിമർശിച്ചു. ഫൗണ്ടേഷന്റെ പുതിയ സഹായ വിതരണ സംവിധാനം സാധാരണക്കാരിലേക്ക് വേണ്ടത്ര എത്തുന്നില്ലെന്നും മാനുഷിക തത്ത്വങ്ങളായ മനുഷ്യത്വം, നിഷ്പക്ഷത, സ്വാതന്ത്ര്യം, പക്ഷപാതരഹിതമായ പ്രവർത്തനം എന്നിവയ്ക്ക് അനുസൃതമല്ലെന്നും ജർമൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.


    ഈ ഫൗണ്ടേഷന്‍ നടപ്പാക്കിയ പുതിയ സഹായ വിതരണ സംവിധാനം സാധാരണക്കാരിലേക്ക് വേണ്ടത്ര എത്തുന്നില്ലെന്നും മാനുഷിക തത്വങ്ങള്‍ക്കനുസൃതമായി ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും വ്യക്തമായതായി ജര്‍മന്‍ വിദേശ മന്ത്രാലയം പറഞ്ഞു. ഇസ്രായിലിന്റെയും അമേരിക്കയുടെയും പിന്തുണയുള്ള ഫൗണ്ടേഷന്‍, മാസങ്ങളോളം നീണ്ടുനിന്ന ഇസ്രായില്‍ ഉപരോധത്തിനും ഗാസയിലേക്കുള്ള സഹായം തടയുകയും ചെയ്ത ശേഷം മെയ് അവസാനമാണ് പ്രവര്‍ത്തനം ആരംഭിച്ചത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    പരിമിതമായ വിതരണ കേന്ദ്രങ്ങളിലൂടെ ഭക്ഷണം വിതരണം ചെയ്യുന്ന ഈ സംവിധാനം, യു.എൻ. നേതൃത്വത്തിലുള്ള 400-ലധികം വിതരണ കേന്ദ്രങ്ങൾക്ക് പകരമാകുന്നില്ലെന്ന് വിമർശനമുയർന്നു. ഈ കേന്ദ്രങ്ങൾക്ക് സമീപം ഇസ്രായിൽ സൈന്യം നടത്തിയ വെടിവെപ്പിൽ, മെയ് മുതൽ നൂറുകണക്കിന് ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണർ ഓഫീസ് (OHCHR) റിപ്പോർട്ട് ചെയ്യുന്നു. ജൂലൈ 7 വരെ, വിതരണ കേന്ദ്രങ്ങളിൽ 615 മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.


    ഭക്ഷണങ്ങള്‍ ഹമാസ് തട്ടിയെടുക്കുന്നത് തടയാനാണ് പുതിയ വിതരണ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ഇസ്രായില്‍ ന്യായീകരിക്കുന്നത്. എന്നാല്‍, ഇസ്രായില്‍ പക്ഷപാതപരമായി സഹായം ചൂഷണം ചെയ്യുന്നതായി വിമര്‍ശകര്‍ ആരോപിക്കുന്നു. ഏകദേശം ഇരുപതു ലക്ഷം ഫലസ്തീനികളെ സേവിക്കാനായി യു.എന്‍ മുമ്പ് ഗാസ മുനമ്പില്‍ 400 ഭക്ഷണ വിതരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നു. ഇസ്രായില്‍ വിലക്കിയതിനാല്‍ അവ ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്.


    ഭക്ഷണം സ്വീകരിക്കാനെത്തിയ ആളുകള്‍ കൊല്ലപ്പെട്ട ഞെട്ടിക്കുന്ന സംഭവങ്ങള്‍ പൂര്‍ണമായും അന്വേഷിക്കണമെന്ന് ജര്‍മന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന് ജര്‍മന്‍ സര്‍ക്കാര്‍ ധനസഹായം നല്‍കുന്നില്ലെന്നും അതിന്റെ ധനസഹായം സംബന്ധിച്ച് നിലവില്‍ തീരുമാനങ്ങളൊന്നുമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

    ഗാസയിലെ മാനുഷിക സാഹചര്യം അസഹനീയമാണെന്ന് ജര്‍മന്‍ സര്‍ക്കാര്‍ വിശേഷിപ്പിച്ചു. മാനുഷിക തത്വങ്ങള്‍ക്കും അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ക്കും അനുസൃതമായി ജനങ്ങളുടെ ദുരിതം ലഘൂകരിക്കുകയും മാനുഷിക സാഹചര്യം മെച്ചപ്പെടുത്തുകയും ചെയ്യണം. രണ്ട് വര്‍ഷത്തെ യുദ്ധത്തിന് ശേഷം ഗാസയിലെ സ്ഥിതിഗതികള്‍ വളരെ വിനാശകരമാണ്. നിരവധി ഫലസ്തീനികള്‍ പട്ടിണിയിലാണ്. ലക്ഷക്കണക്കിന് ഫലസ്തീന്‍കാര്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ നിഷേധിക്കപ്പെട്ടിരിക്കുന്നതായും അവര്‍ വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gaza humanitarian aid Germany criticism Gaza aid Israel US Gaza support
    Latest News
    വിസാ നിയമലംഘനം: യുഎഇയിൽ 32,000-ലേറെ പേർ അറസ്റ്റിൽ
    22/07/2025
    ‘പരിധി ലംഘിച്ചു’, ജഗ്ദീപ് ധൻകറിന്റെ രാജി ബിജെപി നേതൃത്വവുമായുള്ള ഭിന്നത കാരണമെന്ന് സൂചന
    22/07/2025
    യാത്രക്കാർ ഇറങ്ങുന്നതിനിടെ എയർ ഇന്ത്യ വിമാനത്തിൽ തീപിടിത്തം; ആളപായമില്ല
    22/07/2025
    ഇസ്രായില്‍ വിരുദ്ധത പ്രോത്സാഹിപ്പിക്കുന്നെന്ന്; യുനെസ്കോയിൽ നിന്ന് അമേരിക്ക വീണ്ടും പിന്മാറുന്നു
    22/07/2025
    മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.പി.ഒ.റഹ്‌മത്തുള്ളയുടെ മാതാവ് നഫീസ നിര്യാതയായി
    22/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.