കൊച്ചി – കൊലപാതകക്കേസിലെ പ്രതിയായ ഗുണ്ടാ നേതാവിനെ നെടുമ്പാശ്ശേരിയില്‍ വെട്ടിക്കൊന്നു. തുരുത്തിശ്ശേരിയിലെ വിനു വിക്രമനെയാണ് വെട്ടിക്കൊന്നത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ ചെങ്ങാമനാട് വെച്ചാണ് കൊലപാതകം നടന്നത്. വിനു വിക്രമനെ ബാറില്‍ നിന്ന് ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ടുപോയ ശേഷമായിരുന്നു കൊലപാതകം. സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് വിനു വിക്രമന്. 2019 ല്‍ അത്താണിയില്‍ ഗില്ലാപ്പി എന്ന് അറിയപ്പെടുന്ന ബിനോയ് എന്ന ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്ന കേസിലെ ഒന്നാം പ്രതിയാണ് വിനു വിക്രമന്.