സകാക്ക – മയക്കുമരുന്ന് കടത്ത് പ്രതികളായ നാലു ജോര്‍ദാനികള്‍ക്ക് അല്‍ജൗഫില്‍ വ്യാഴാഴ്ച വധശിക്ഷ നടപ്പാക്കി. വന്‍ ലഹരി ഗുളിക ശേഖരം സൗദിയിലേക്ക് കടത്തിയ മഹ്മൂദ് അബ്ദുല്ല ഹുജൈജ്, സുലൈമാന്‍ ഈദ് സുലൈമാന്‍, അതല്ല അലി ദുഗൈമാന്‍ സാലിം, നാജിഹ് മിശ്ഹന്‍ ബഖീത്ത് എന്നിവര്‍ക്കാണ് വധശിക്ഷ നടപ്പാക്കിയത്.
ബംഗാളിയെ കഴുത്തറുത്തുകൊന്ന പാക്കിസ്ഥാനിക്ക് വധശിക്ഷ നടപ്പാക്കി
ബുറൈദ – ബംഗ്ലാദേശുകാരനെ കഴുത്തറുത്തു കൊന്ന പാക്കിസ്ഥാനിക്ക് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബംഗ്ലാദേശുകാരന്‍ മദ് ബശീര്‍ അഹ്മദ് റഹ്മാനെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി അപ്രതീക്ഷിതമായി മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് ശിരസ്സിന് പ്രഹരമേല്‍പിച്ച് വീഴ്ത്തി കഴുത്തറുത്തുകൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ട സിഫത് ലോല അന്‍വര്‍ ഷാക്ക് അല്‍ഖസീമിലാണ് ശിക്ഷ നടപ്പാക്കിയത്. മയക്കുമരുന്ന് കടത്ത് പ്രതിയായ മറ്റൊരു പാക്കിസ്ഥാനിക്ക് മക്ക പ്രവിശ്യയിലും വധശിക്ഷ നടപ്പാക്കി. സൗദിയിലേക്ക് ഹെറോയിന്‍ കടത്തുന്നതിനിടെ അറസ്റ്റിലായ മീസരി ഖാന്‍ നവാബിന് ആണ് ശിക്ഷ നടപ്പാക്കിയത്.