റിയാദ്: കെ.എന്‍.എം മദ്‌റസ ബോര്‍ഡ് ഗള്‍ഫ് സെക്ടറില്‍ നടത്തിയ പൊതുപരീക്ഷയില്‍ ബത്ഹ റിയാദ് സലഫി മദ്‌റസയില്‍ പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളും ഉന്നത വിജയം നേടി. മുഹമ്മദ് അലന്‍, റാമിന്‍ മുഹമ്മദ് യാകൂബ്, മുഹമ്മദ് അഫാന്‍, ആമിര്‍ മുഹമ്മദ്, മിന്‍ഹ കരീം എന്നിവര്‍ അഞ്ച്, ഏഴ് ക്ലാസുകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് സ്വന്തമാക്കി. ഹംദാന്‍ നസീം നഹ, അമല്‍ മുഹമ്മദ്, അമന്‍ മുഹമ്മദ്, സിമ്രാ സാജിദ്, ഹിബ കബീര്‍, അമീറ ഫാത്തിമ എന്നിവര്‍ അഞ്ച്, ഏഴ് ക്ലാസുകളില്‍ ഉന്നത വിജയം നേടി. കെ.എന്‍.എം ഗള്‍ഫ് സെക്ടറില്‍ നടത്തിയ അഞ്ച്, ഏഴ് പൊതു പരീക്ഷയില്‍ സൗദി അറേബ്യയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതിയ മദ്‌റസയാണ് റിയാദ് സലഫി മദ്‌റസ.
മൂന്ന് പതിറ്റാണ്ടായി റിയാദില്‍ പ്രവര്‍ത്തിക്കുന്ന മദ്‌റസ ഇസ്ലാമിക മതകാര്യമന്ത്രാലയത്തിന്റെ അംഗീകാരത്തോടെ റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്ററാണ് നടത്തുന്നത്. മത പഠനത്തോടൊപ്പം, മലയാള ഭാഷാ പഠനവും, കുട്ടികളുടെ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിന് പാഠ്യന്തര പദ്ധതികളും, ടീനേജ് ക്ലാസുകളും, രക്ഷിതാക്കള്‍ക്ക് പ്രത്യേക ക്ലാസുകളും സംഘടിപ്പിക്കുന്നു. മദ്‌റസ ആവശ്യങ്ങള്‍ക്കായി 0562508011 എന്ന നമ്പറില്‍ ഓഫീസ് സെക്രട്ടറിയെ ബന്ധപ്പെടാവുന്നതാണ്.
പൊതു പരീക്ഷയില്‍ വിജയികളായ മുഴുവന്‍ കുട്ടികളെയും, പഠനത്തിന് നേതൃത്വം കൊടുത്ത മുഴുവന്‍ അധ്യാപകരെയും അഭിനന്ദിക്കുന്നതായും മദ്‌റസയില്‍ അഡ്മിഷന്‍ തുടരുന്നതായും വിസിറ്റ് വിസയില്‍ ഉള്ളവര്‍ക്കും പഠനത്തിന് അവസരം ഒരുക്കുന്നതായും പ്രിന്‍സിപ്പല്‍ അംജദ് അന്‍വരി, മാനേജര്‍ അബ്ദുല്‍ വഹാബ് പാലത്തിങ്ങല്‍, ഫൈസല്‍ കുനിയില്‍, ഇക്ബാല്‍ വേങ്ങര, സ്റ്റാഫ് സെക്രട്ടറി ബാസില്‍ എന്നിവര്‍ അറിയിച്ചു



