ജിദ്ദ- ജിദ്ദ അമ്മിനിക്കാട് മഹല്ല് ജമാഅത്ത് കൂട്ടായ്മ നാൽപ്പത്തിയാറാമത് വാർഷിക സംഗമം സംഘടിപ്പിച്ചു. 1977 കാലങ്ങളിൽ ഹജ് വിസയിലും മറ്റും തൊഴിൽ തേടി ജിദ്ദയിൽ എത്തിയ അമ്മിനിക്കാട്ടുക്കാരുടെ കൂട്ടായ്മയാണ് വാർഷികം ആഘോഷിച്ചത്. നാലരപ്പതിറ്റാണ്ടിന് മുമ്പ് അക്ബർ എന്ന ഹജ കപ്പലിൽ വന്നിറങ്ങി ആദിമ നഗരമായ ജിദ്ദയിൽ വന്നിറങ്ങിയവരാണ് അമ്മിനിക്കാട്ടിന്റെ കൂട്ടായ്മക്ക് വിത്തിട്ടത്. പതിറ്റാണ്ടുകൾ പിന്നിട്ടും ഈ കൂട്ടായ്മ വളരുകയാണ്. വാർഷികം സയ്യിദ് ഉബൈദുല്ല തങ്ങൾ ഉദ്ഘാടനം ചെയ്തു. മുസ്തഫ ബാഖവി ഊരകം. മുഖ്യ പ്രഭാഷണം നടത്തി.പ്രസിഡന്റ് ഇ. കെ മൊയ്തീൻ ഹാജി അധ്യക്ഷത വഹിച്ചു.

സെക്രട്ടറി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ഉപാധ്യക്ഷൻ അഷ്റഫ് താഴെക്കോട്, മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് മുഹമ്മദലി മുസ്ലിയാർ. സലീം മലയിൽ. സാലിം വി.ടി, സിദ്ധീഖ് മലയിൽ എന്നിവർ ആശംസ അർപ്പിച്ചു.
ജനറൽ സെക്രട്ടറി കെ.കെ ശാഹുൽ ഹമീദ് സ്വാഗതവും എം.കെ മമ്മുഹാജി നന്ദിയും പറഞ്ഞു.