ദോഹ: കോഴിക്കോട് കുറ്റ്യാടി സ്വദേശിനി ഊരത്ത്കണ്ടി മാമി (69) ഖത്തറിൽ നിര്യാതയായി. പരേതനായ സി.എം. കുഞ്ഞബ്ദുല്ല ഹാജിയുടെ ഭാര്യയാണ്. മകൻ സാദത്തിനൊപ്പം ഖത്തറിൽ താമസിച്ചുവരികയായിരുന്നു. അസുഖത്തെ തുടർന്ന് ദോഹയിലെ ഹമദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു.
മക്കൾ: സാദിഖ് (ദുബായ്), സാദത്ത് (ഖത്തർ), ഷാഹിന. മരുമകൻ: മാരാങ്കണ്ടി റഷീദ്. ഇന്ന് മഗ്രിബ് നമസ്കാരത്തിനുശേഷം അബൂ ഹമൂർ ഖബർസ്ഥാനിൽ മൃതദേഹം ഖബറടക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group