Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, March 22
    Breaking:
    • ഇറാനെതിരായ യുദ്ധത്തിൽ യൂറോപ്യൻ രാജ്യങ്ങളും പങ്കുചേരണമെന്ന് നെതന്യാഹു
    • ഒമാനിൽ മിന്നൽ പ്രളയം: ഈദ് ആഘോഷത്തിനിടെ മൂന്ന് മലയാളികൾ മരിച്ചു
    • ‘ഹോർമുസ് ‘ശത്രുക്കൾക്ക്’ ഒഴികെ മറ്റെല്ലാവർക്കും തുറന്നുകൊടുക്കും’; ട്രംപിന്റെ അന്ത്യശാസനത്തിന് ഇറാന്റെ മറുപടി
    • ‘കൊലയാളീ… ഈ മരണങ്ങൾക്ക് ഉത്തരവാദി നിങ്ങളാണ്’; ഇസ്രായിൽ ദേശീയ സുരക്ഷാ മന്ത്രിക്കു നേരെ പ്രതിഷേധം
    • അമ്മമാർക്ക് പുതിയ പദവി നൽകി; യുഎഇയിൽ ഇനി വീട്ടമ്മയില്ല, പകരം തലമുറകളുടെ ശിൽപ്പി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Diaspora»USA

    സൊഹ്‌റാന്‍ മംദാനിക്കെതിരെ ഇസ്ലാമോഫോബിയ പോസ്റ്റുകള്‍ അതിവേഗം;വ്യാജ സന്ദേശങ്ങളെത്തിയത് 150 കോടി ജനങ്ങളിലേക്ക്

    'ഇസ്ലാമോഫോബിയ ആന്‍ഡ് ദി ന്യൂയോര്‍ക്ക് സിറ്റി മേയര്‍ ഇലക്ഷന്‍' എന്ന പേരിലാണ് പുതിയ റിപ്പോര്‍ട്ട്.
    അശ്‌റഫ് തൂണേരിBy അശ്‌റഫ് തൂണേരി04/11/2025 USA Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    സൊഹ്‌റാന്‍ മംദാനി
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂയോര്‍ക്ക് സിറ്റി- ജനകീയനായ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മംദാനിയുടെ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വംശീയ വിദ്വേഷവും ഇസ്ലാമോഫോബിയയും കുത്തിനിറച്ചുള്ള പോസ്റ്റുകള്‍ അതിവേഗം വ്യാപിക്കുന്നതായി കണ്ടെത്തല്‍. 150 കോടി ജനങ്ങളിലേക്ക് (1.5 ബില്യണ്‍) അത്തരം വ്യാജ സന്ദേശങ്ങള്‍ ഇതിനകം എത്തിയതായി ന്യുയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഓര്‍ഗനൈസ്ഡ് ഹേറ്റ് വ്യക്തമാക്കി.


    2025 ലെ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തിരഞ്ഞെടുപ്പിനോടനൂബന്ധിച്ചുള്ള ഓണ്‍ലൈന്‍ ഇസ്ലാമോഫോബിയ, വിദേശീയ വിദ്വേഷ ചര്‍ച്ചകളുടെ വ്യാപ്തിയും തീവ്രതയും രേഖപ്പെടുത്താനായി സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഓര്‍ഗനൈസ്ഡ് ഹേറ്റ് (സിഎസ്ഒഎച്ഛ്) നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഈ വിവരം പുറത്തുവിട്ടത്. ‘ഇസ്ലാമോഫോബിയ ആന്‍ഡ് ദി ന്യൂയോര്‍ക്ക് സിറ്റി മേയര്‍ ഇലക്ഷന്‍’ എന്ന പേരിലാണ് പുതിയ റിപ്പോര്‍ട്ട്.
    2025 ജൂണ്‍ 24 നും ഒക്ടോബര്‍ 31 നും ഇടയില്‍ സമൂഹ മാധ്യമമായ എക്‌സില്‍ (മുമ്പ് ട്വിറ്റര്‍) പോസ്റ്റ് ചെയ്ത ഉള്ളടക്കത്തിന്റെ അളവും രീതിയും വിശകലനം ചെയ്ത് ആണ് തെളിവെടുപ്പ് നടത്തിയത്. ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്റാന്‍ മംദാനിയെ അദ്ദേഹത്തിന്റെ മുസ്ലീം സ്വത്വം (ഐഡന്റിറ്റി) അടിസ്ഥാനമാക്കിയാണ് ആക്രമിക്കുന്നത്. വളരെ മോശവും അധിക്ഷേപകരവുമായ വിവരണങ്ങള്‍ നടത്തി സന്ദേശങ്ങള്‍ വ്യാപിപ്പിക്കുകയാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    തെളിവെടുപ്പ് നടത്തിയ കാലയളവില്‍, എക്‌സി-ലെ 35,522 യഥാര്‍ത്ഥ ഇസ്ലാമോഫോബിക്, വിദേശീയ വിദ്വേഷ പോസ്റ്റുകള്‍ ഏകദേശം 1.5 ബില്യണ്‍ ആളുകളിലേക്ക് എത്തിയതായും ഇത് ഈ ഇസ്ലാമോഫോബിക് കാമ്പെയ്നിന്റെ വിപുലമായ വ്യാപ്തിയും അതിവേഗം പടരുന്നതും (വൈറലാവുന്നത്) ആണ് വ്യക്തമാക്കുന്നതെന്നും റിപ്പോര്‍ട്ട് എടുത്തുപറയുന്നു.
    ”2025 ജൂണ്‍ 24 നും ഒക്ടോബര്‍ 31 നുമിടയില്‍ എക്‌സി-ല്‍ 17,752 യഥാര്‍ത്ഥ അക്കൗണ്ട് ഹാന്‍ഡിലുകളില്‍ നിന്നായി എഴുതിത്തയ്യാറാക്കിയ 35,522 യഥാര്‍ത്ഥ ഇസ്ലാമോഫോബിക്, സെനോഫോബിക് പോസ്റ്റുകള്‍ സിഎസ്ഒഎച്ഛ് കണ്ടെത്തി.

    യഥാര്‍ത്ഥ പോസ്റ്റുകള്‍ക്ക് മൊത്തത്തില്‍ 7.37 ദശലക്ഷം ലൈക്കുകളും 2.01 ദശലക്ഷം റീപോസ്റ്റുകളും ലഭിച്ചു. മാത്രമല്ല ഇത് ഏകദേശം 1.5 ബില്യണ്‍ റീപോസ്റ്റുകള്‍ സൃഷ്ടിക്കാനും കാരണമായി. പത്തില്‍ നാല് അക്കൗണ്ടുകള്‍ (39 ശതമാനം) ഇസ്ലാംഭീതിയോ അല്ലെങ്കില്‍ വിദേശിവിദ്വേഷം ഉള്ളതോ ആയ ഉള്ളടക്കം ആണ് പ്രചരിപ്പിക്കുന്നത്. മാത്രമല്ല അത് വെരിഫൈഡ് ബ്ലൂ-ബാഡ്ജ് ഉപയോക്താക്കളായിരുന്നു എന്നതാണ് പ്രത്യേകം ശ്രദ്ധേയം. ഇത്തരത്തില്‍ വംശീയമായ യഥാര്‍ത്ഥ പോസ്റ്റുകള്‍ ഏകദേശം 45 ശതമാനമായിരുന്നു. ഘട്ടംഘട്ടമായി ഇസ്ലാമോഫോബിക് വിവരണങ്ങള്‍ ശക്തമായി വന്നതും കാണാനാവും. ഒക്ടോബര്‍ മാത്രം മൊത്തം പോസ്റ്റുകളുടെ 43 ശതമാനമാണ് വര്‍ധിച്ചത്. സെപ്റ്റംബറിനെ അപേക്ഷിച്ച് വന്‍ വര്‍ധനവാണ് ഒക്ടോബറിലുണ്ടായത്.”- റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.

    https://www.csohate.org/2025/11/03/islamophobia-and-new-york-city-mayoral-election/

    രാജ്യദ്രോഹി ആരോപണം, നാടുകടത്താനും പൗരത്വം റദ്ദാക്കാനും ആഹ്വാനം

    തീവ്രവാദ ആരോപണങ്ങളും തീവ്രവാദ ലേബലിംഗും പോസ്റ്റുകളില്‍ ആധിപത്യം സ്ഥാപിച്ചു. പോസ്റ്റുകളുടെയും ഏകദേശം 72 ശതമാനത്തിലും സൊഹ്‌റാന്‍ മംദാനിയെ തീവ്രവാദി എന്ന് ചിത്രീകരിക്കുകയോ അല്ലെങ്കില്‍ തീവ്രവാദമുയര്‍ത്തുന്ന ഭീഷണിയായി ആയോ അവതരിപ്പിക്കുകയാണ് ചെയ്തത്. 2,868 പോസ്റ്റുകള്‍ക്ക് (8 ശതമാനം) ഇസ്ലാമികവത്കരണ ഗൂഢാലോചനാ ആരോപണവുമുണ്ട്.

    ‘ശരീഅത്ത് നിയമം’, ‘മുസ്ലീം ഏറ്റെടുക്കല്‍’ എന്നിവ അവതരിപ്പിച്ച് മുസ്ലിംഭീതി ജനിപ്പിക്കാന്‍ മറ്റ് ഭയാധിഷ്ഠിത വിവരണങ്ങളും പോസ്റ്റുകള്‍ മുന്നോട്ട് വെക്കുന്നു. മംദാനിയുടെ നാടുകടത്തലിനും പൗരത്വം റദ്ദാക്കലിനും വേണ്ടിയുള്ള ആഹ്വാനങ്ങളും ധാരാളം. 4,055 (11 ശതമാനം) പോസ്റ്റുകളാണ് ഇത്തരത്തിലുള്ളത്. ദേശസ്‌നേഹത്തേയും വിശ്വസ്തതയേയും ചോദ്യം ചെയ്യുന്നും കടന്നാക്രമിക്കുകയും ചെയ്യുന്നു. 2,293 എഴുത്തുകാരില്‍ നിന്നുള്ള 3,085 പോസ്റ്റുകള്‍ (9 ശതമാനം) ആണ് ഇത്തരത്തില്‍ വന്നത്. ഇവയില്‍ ‘രാജ്യദ്രോഹി’ എന്ന ആരോപണത്തിന് മുന്‍കൈയ്യുണ്ട്. ‘ഉള്ളിലെ ശത്രു,’ എന്ന വിളിയും ‘അമേരിക്കന്‍ വിരുദ്ധന്‍’ തുടങ്ങിയ ആക്ഷേപ പദങ്ങളും ധാരാളമായി ഉപയോഗിച്ചിരിക്കുന്നു.

    ”സൊഹ്റാന്‍ മംദാനിയെ ലക്ഷ്യം വച്ചുള്ള ഓണ്‍ലൈന്‍ വിദ്വേഷ പ്രചാരണത്തിന്റെ വ്യാപ്തി ഒരൊറ്റ പ്രചാരണമായി കാണാനാവില്ല. അനുദിനം വ്യാപിക്കുന്ന മുസ്ലീം വിരുദ്ധ വികാരത്തിന്റെ വിശാലമായ ലോകമാണിത് നമുക്ക് മുമ്പില്‍ അവതരിപ്പിക്കുന്നത്. മാത്രമല്ല ഇസ്ലാം ഭീതിയുടെ സാധാരണവത്കരണം കൂടി അത് പ്രതിഫലിപ്പിക്കുന്നുണ്ട്. ഇസ്ലാമോഫോബിയയും വിദേശീയ വിദ്വേഷവും നിറഞ്ഞ ആഖ്യാനങ്ങള്‍ സ്ഥാനാര്‍ത്ഥികളെ അപകടത്തിലാക്കുക മാത്രമല്ല ചെയ്യുന്നത് എന്നത് ഗൗരവമായി കാണേണ്ടതുണ്ട്. മുസ്ലീം അമേരിക്കക്കാരുടെ സുരക്ഷ, അവരെ ഉള്‍ക്കൊള്ളല്‍, അവരുടെ ജനാധിപത്യ പങ്കാളിത്തം എന്നിവയെ ദുര്‍ബലപ്പെടുത്തുകയും ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. മാത്രമല്ല അവര്‍ക്കെതിരെ ശത്രുതയുടെ അന്തരീക്ഷത്തിന് ഇത് കാരണമാകുകയും ചെയ്യുന്നുവെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയേണ്ടതുണ്ട്.” റിസര്‍ച്ച് ആന്‍ഡ് ഔട്ട്‌റീച്ച് ഡയറക്ടര്‍ എവിയാന്‍ ലീഡിഗ് ചൂണ്ടിക്കാട്ടുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഇറാനെതിരായ യുദ്ധത്തിൽ യൂറോപ്യൻ രാജ്യങ്ങളും പങ്കുചേരണമെന്ന് നെതന്യാഹു
    22/03/2026
    ഒമാനിൽ മിന്നൽ പ്രളയം: ഈദ് ആഘോഷത്തിനിടെ മൂന്ന് മലയാളികൾ മരിച്ചു
    22/03/2026
    ‘ഹോർമുസ് ‘ശത്രുക്കൾക്ക്’ ഒഴികെ മറ്റെല്ലാവർക്കും തുറന്നുകൊടുക്കും’; ട്രംപിന്റെ അന്ത്യശാസനത്തിന് ഇറാന്റെ മറുപടി
    22/03/2026
    ‘കൊലയാളീ… ഈ മരണങ്ങൾക്ക് ഉത്തരവാദി നിങ്ങളാണ്’; ഇസ്രായിൽ ദേശീയ സുരക്ഷാ മന്ത്രിക്കു നേരെ പ്രതിഷേധം
    22/03/2026
    അമ്മമാർക്ക് പുതിയ പദവി നൽകി; യുഎഇയിൽ ഇനി വീട്ടമ്മയില്ല, പകരം തലമുറകളുടെ ശിൽപ്പി
    22/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.