ന്യൂഡൽഹി– അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച 50 ശതമാനം കയറ്റുമതി തീരുവക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതികരണവുമായി രംഗത്തെത്തി. ഇത് ഒരു സാമ്പത്തിക ബ്ലാക്ക്‌മെയിലിങ് തന്നെയാണെന്നും, അന്യായമായ വ്യാപാരകരാറിലേക്ക് ഇന്ത്യയെ തള്ളിച്ചേർക്കാനുള്ള ശ്രമമാണെന്നുമാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.
“ട്രംപിന്റെ 50% തീരുവ സാമ്പത്തിക ബ്ലാക്ക്‌മെയിലാണ് — അന്യായമായ ഒരു വ്യാപാരകരാറിലേക്ക് ഇന്ത്യയെ ഭീഷണിപ്പെടുത്തിയാണ് എത്തിക്കാൻ ശ്രമിക്കുന്നത്,” അദ്ദേഹം എക്സിൽ കുറിച്ചു.
“പ്രധാനമന്ത്രി മോദിയുടെ ദൗർബല്യം ഇന്ത്യൻ ജനതയുടെ താൽപര്യങ്ങളെ മറികടക്കാൻ അനുവദിക്കരുത്,” — രാഹുൽ ഗാന്ധി വ്യക്തമാക്കി
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group