Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, September 9
    Breaking:
    • പുരാതന അറബിക് ലിപിയിൽ വിസ്മയം തീർത്ത് മലയാളി പ്രവാസി; മുസ്തഫ യൂസഫിന്റെ സൃഷ്ടി വീണ്ടും സൗദിയിലെ മ്യൂസിയത്തിലേക്ക്
    • ബാലൺ ഡി ഓർ- 2026; മെസ്സിയും ലാമിൻ യമാലും പട്ടികയിൽ
    • ദൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
    • ആഗോള ഊർജ്ജ വിപണിയിലെ സ്ഥിരത:സൗദി- റഷ്യ സഹകരണം നിർണായകമെന്ന് സൗദി വിദേശകാര്യ മന്ത്രി
    • അനധികൃത കുടിയേറ്റം; ഇസ്രയേലിനെതിരെ വ്യാപാര ഉപരോധവുമായി ബ്രിട്ടൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Diaspora»USA

    ഇറാന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട യു.എസ് സൈനികരുടെ എണ്ണം 14 ആയി ഉയര്‍ന്നു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/07/2026 USA Iran War World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    വാഷിംഗ്ടണ്‍ – ജൂലൈ ആദ്യം അറബിക്കടലില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ നാവിക സേനാ പൈലറ്റ് മരിച്ചതോടെ ഇറാന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട യു.എസ് സൈനികരുടെ എണ്ണം 14 ആയി ഉയര്‍ന്നു. സംഘര്‍ഷത്തില്‍ പരിക്കേറ്റ സൈനികരുടെ എണ്ണം തിങ്കളാഴ്ച വരെ 400 ലേറെയായി. ഇവരില്‍ ഭൂരിഭാഗത്തിനും തലച്ചോറിനാണ് പരിക്കേറ്റതെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് വക്താവ് ക്യാപ്റ്റന്‍ ടിം ഹോക്കിന്‍സ് പറഞ്ഞു. ജൂലൈ 1 ലെ ഹെലികോപ്റ്റര്‍ അപകടത്തെ അടിയന്തര ലാന്‍ഡിംഗ് എന്നാണ് നാവികസേന ആദ്യം വിശേഷിപ്പിച്ചത്. ആക്രമണം മൂലമാണ് അടിയന്തിരാവസ്ഥ ഉണ്ടായതെന്ന് സൂചനയില്ലെന്ന് നാവികസേന വ്യക്തമാക്കി. ഹെലികോപ്റ്ററിലുണ്ടായിരുന്ന ശേഷിക്കുന്ന മൂന്ന് നാവികരെ അപകടത്തിന് തൊട്ടുപിന്നാലെ രക്ഷപ്പെടുത്തിയിരുന്നു.

    പെന്റഗണിന്റെ യുദ്ധ മരണസംഖ്യയില്‍ ജൂലൈയില്‍ ഒരു മരണം കൂടി കൂട്ടിച്ചേര്‍ത്തു. യുദ്ധത്തിന്റെ തുടക്കത്തില്‍ മാര്‍ച്ചില്‍ നടന്ന വ്യത്യസ്ത സംഭവങ്ങളില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടതിനുശേഷം രേഖപ്പെടുത്തിയ ആദ്യത്തെ മരണമാണിത്. കുവൈത്തിലെ കമാന്‍ഡ് സെന്ററില്‍ ഇറാന്‍ ഡ്രോണ്‍ ആക്രമണത്തില്‍ ആറ് സൈനികര്‍ കൊല്ലപ്പെട്ടതായിരുന്നു ആദ്യ സംഭവം. സൗദി അറേബ്യയിലെ പ്രിന്‍സ് സുല്‍ത്താന്‍ വ്യോമതാവളത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ ഒരു സൈനികന്‍ ഒരു ആഴ്ചയിലധികം ചികിത്സയില്‍ കഴിഞ്ഞ ശേഷം മരണത്തിന് കീഴടങ്ങി. ഇറാനെതിരായ യു.എസ് സൈനിക നടപടികളെ പിന്തുണക്കുന്ന കെ.സി-135 സ്ട്രാറ്റോടാങ്കര്‍ വിമാനം (ആകാശത്ത് വെച്ച് വിമാനങ്ങളില്‍ ഇന്ധനം നിറക്കുന്ന വിമാനം) ഇറാഖില്‍ തകര്‍ന്ന് ആറ് സൈനികര്‍ കൂടി കൊല്ലപ്പെട്ടിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    തിങ്കളാഴ്ച ഒരു യു.എസ് വ്യോമസേനാ അംഗത്തിന് പരിക്കേറ്റു. ഇതോടെ ഇറാന്‍ യുദ്ധത്തില്‍ പരിക്കേറ്റ യു.എസ് സൈനികരുടെ എണ്ണം 414 ആയി. ഇറാനും യു.എസും വീണ്ടും ആക്രമണം ആരംഭിച്ചിട്ടുണ്ടെങ്കിലും, വ്യോമസൈനികന്റെ പരിക്കിന് കാരണമായത് അതാണോ എന്ന് വ്യക്തമല്ല. ഇതേകുറിച്ച് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് ഒരു വിവരവും നല്‍കിയിട്ടില്ല. എന്നാല്‍ യുദ്ധത്തിലെ മിക്ക പരിക്കുകളെയും നിര്‍വചിച്ചിരിക്കുന്ന ട്രോമാറ്റിക് ബ്രെയിന്‍ പരിക്കുകള്‍ യുദ്ധത്തില്‍ പങ്കെടുക്കുന്ന സൈനികര്‍ക്കിടയില്‍, പ്രത്യേകിച്ച് സമീപത്ത് ഉണ്ടാകുന്ന മിസൈല്‍ ആക്രമണങ്ങള്‍ക്കും സ്‌ഫോടനങ്ങള്‍ക്കും വിധേയരാകുന്നവര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ഒരു പ്രശ്‌നമാണ്.
    ഗുരുതരമായി പരിക്കേറ്റ സൈനികരുടെ ഏറ്റവും പുതിയ കണക്കുകളെ കുറിച്ച അന്വേഷണത്തിന്, തനിക്ക് ഒരു അപ്ഡേറ്റും ലഭിച്ചിട്ടില്ലെന്നും പരിക്കേറ്റവരില്‍ ഏകദേശം എല്ലാവരും ഡ്യൂട്ടിയില്‍ തിരിച്ചെത്തിയിട്ടുണ്ടെന്നും യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് വക്താവ് മേജര്‍ എമ്മ തോംസണ്‍ ആവര്‍ത്തിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    US military
    Latest News
    പുരാതന അറബിക് ലിപിയിൽ വിസ്മയം തീർത്ത് മലയാളി പ്രവാസി; മുസ്തഫ യൂസഫിന്റെ സൃഷ്ടി വീണ്ടും സൗദിയിലെ മ്യൂസിയത്തിലേക്ക്
    08/09/2026
    ബാലൺ ഡി ഓർ- 2026; മെസ്സിയും ലാമിൻ യമാലും പട്ടികയിൽ
    08/09/2026
    ദൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
    08/09/2026
    ആഗോള ഊർജ്ജ വിപണിയിലെ സ്ഥിരത:സൗദി- റഷ്യ സഹകരണം നിർണായകമെന്ന് സൗദി വിദേശകാര്യ മന്ത്രി
    08/09/2026
    അനധികൃത കുടിയേറ്റം; ഇസ്രയേലിനെതിരെ വ്യാപാര ഉപരോധവുമായി ബ്രിട്ടൻ
    08/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.