Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, March 15
    Breaking:
    • ഇറാൻ റവല്യൂഷനറി ഗാർഡിന് വിവരങ്ങൾ ചോർത്തി നൽകി; ബഹ്റൈനിൽ അഞ്ചുപേർ പിടിയിൽ
    • ബഹ്‌റൈനിൽ വാഹനാപകടം; ഇന്ത്യക്കാരൻ ഉൾപ്പെടെ മൂന്ന് പ്രവാസികൾ മരിച്ചു​
    • വ്യാജ ആക്രമണങ്ങൾ നടത്തി ഇറാനെ പ്രതിക്കൂട്ടിലാക്കാൻ അമേരിക്കയും ഇസ്രായിലും ചേർന്ന് ശ്രമിക്കുന്നുവെന്ന് ഇബ്രാഹിം സോൽഫാഗാരി
    • വെസ്റ്റ് ബാങ്കില്‍ നാലംഗ കുടുംബത്തെ ഇസ്രായില്‍ സൈന്യം കൂട്ടക്കൊല ചെയ്തു
    • മലപ്പുറം സ്വദേശി മസ്ജിദുൽ ഹറമിൽ ഇഹ്തികാഫ് ഇരിക്കെ മരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Diaspora»USA

    യുദ്ധം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് ട്രംപിന്റെ ഉപദേഷ്ടാവ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/03/2026 USA Iran War World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    വാഷിംഗ്ടണ്‍ – ഇറാന്‍-ഇസ്രായില്‍, അമേരിക്കന്‍ യുദ്ധം മൂന്നാം ആഴ്ചയിലേക്ക് കടക്കുകയും ആവശ്യമുള്ളിടത്തോളം കാലം സംഘര്‍ഷം തുടരുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കുകയും ചെയ്തതിനിടെ, അമേരിക്ക വിജയം പ്രഖ്യാപിച്ച് യുദ്ധത്തില്‍ നിന്ന് പിന്മാറണമെന്ന് ക്രിപ്റ്റോകറന്‍സികളെയും കൃത്രിമബുദ്ധിയെയും കുറിച്ചുള്ള വൈറ്റ് ഹൗസ് ഉപദേഷ്ടാവായ ഡേവിഡ് സാക്‌സ്. വിജയം പ്രഖ്യാപിക്കാനും യുദ്ധത്തില്‍ നിന്ന് പിന്മാറാനുമുള്ള ശരിയായ സമയമാണിതെന്ന് ഡേവിഡ് സാക്‌സ് കൂട്ടിച്ചേര്‍ത്തു. അമേരിക്ക ഇറാന്റെ സൈനിക ശേഷി ദുര്‍ബലപ്പെടുത്തി. യുദ്ധത്തില്‍ നിന്ന് പിന്മാറാന്‍ നമ്മള്‍ ഒരു വഴി കണ്ടെത്താന്‍ ശ്രമിക്കണം. സംഘര്‍ഷം മൂര്‍ഛിപ്പിക്കുന്നത് ഒരു തരത്തിലും ഗുണപരമായ ഫലങ്ങള്‍ നല്‍കുന്നില്ലെങ്കില്‍, തീവ്രത കുറക്കാനുള്ള മാര്‍ഗം പരിഗണിക്കണം. തീവ്രത കുറക്കുന്നതില്‍ ഏതെങ്കിലും തരത്തിലുള്ള വെടിനിര്‍ത്തല്‍ കരാറിലെത്തുന്നതും ഇറാനുമായി ചര്‍ച്ചയിലൂടെ ഒത്തുതീര്‍പ്പ് നടത്തുന്നതും ഉള്‍പ്പെടുന്നുവെന്ന് ഞാന്‍ കരുതുന്നുവെന്ന് ഡേവിഡ് സാക്‌സ് പറഞ്ഞു.

    ഇറാനുമായുള്ള യുദ്ധം എന്നെന്നേക്കും തുടരാന്‍ അമേരിക്കക്ക് കഴിയുമെന്ന് നേരത്തെ ട്രംപ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പ്രമുഖ നിക്ഷേപകനും യു.എസ് ഭരണകൂടത്തിന്റെ എ.ഐ നയത്തിന് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥനുമായ ഡേവിഡ് സാക്‌സ് യുദ്ധം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്ന പ്രസ്താവന നടത്തിയത്. യുദ്ധത്തില്‍ ഇറാന്‍ കനത്ത പരാജയം ഏറ്റുവാങ്ങിയെന്നും വെടിനിര്‍ത്തല്‍ കരാര്‍ തേടുകയാണെന്നും എന്നാല്‍ താന്‍ അത് നിരാകരിക്കുകയാണെന്നും ട്രംപ് പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    യുദ്ധത്തിന്റെ ഫലത്തെ സ്വാധീനിക്കാന്‍ ട്രംപിന്റെ വൈറ്റ് ഹൗസ് ഉപദേഷ്ടാക്കള്‍ക്കിടയില്‍ അധികാര പോരാട്ടം നടക്കുന്നുണ്ടെന്ന് അമേരിക്കന്‍ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വെല്‍സും അവരുടെ ഡെപ്യൂട്ടി ജെയിംസ് ബ്ലെയറും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ ഉപദേഷ്ടാക്കള്‍ വിജയത്തിന്റെ പ്രാധാന്യം കുറച്ചുകാണാന്‍ ട്രംപിനോട് ആവശ്യപ്പെട്ടതായി സ്രോതസ്സുകള്‍ വിശദീകരിച്ചു. ഇത് സൈനിക നടപടി പരിമിതമാണെന്നും അതിന്റെ അവസാനത്തോട് അടുക്കുന്നുവെന്നും സൂചിപ്പിക്കുന്നു. എന്നാല്‍, ചില കടുത്ത വാദികള്‍ ഇറാനെതിരായ ആക്രമണം തുടരാന്‍ യു.എസ് പ്രസിഡന്റിനു മേല്‍ സമ്മര്‍ദം ചെലുത്തുന്നതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. യുദ്ധത്തിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചുള്ള അന്താരാഷ്ട്ര ആശങ്കകള്‍ വര്‍ധിക്കുന്നതിനിടെ, യുദ്ധം മൂന്ന് ആഴ്ച കൂടി നീണ്ടുനില്‍ക്കുമെന്ന് ചില അമേരിക്കന്‍, ഇസ്രായില്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    David Sachs Donald Trump Iran iran -usa-israel conflict USA
    Latest News
    ഇറാൻ റവല്യൂഷനറി ഗാർഡിന് വിവരങ്ങൾ ചോർത്തി നൽകി; ബഹ്റൈനിൽ അഞ്ചുപേർ പിടിയിൽ
    15/03/2026
    ബഹ്‌റൈനിൽ വാഹനാപകടം; ഇന്ത്യക്കാരൻ ഉൾപ്പെടെ മൂന്ന് പ്രവാസികൾ മരിച്ചു​
    15/03/2026
    വ്യാജ ആക്രമണങ്ങൾ നടത്തി ഇറാനെ പ്രതിക്കൂട്ടിലാക്കാൻ അമേരിക്കയും ഇസ്രായിലും ചേർന്ന് ശ്രമിക്കുന്നുവെന്ന് ഇബ്രാഹിം സോൽഫാഗാരി
    15/03/2026
    വെസ്റ്റ് ബാങ്കില്‍ നാലംഗ കുടുംബത്തെ ഇസ്രായില്‍ സൈന്യം കൂട്ടക്കൊല ചെയ്തു
    15/03/2026
    മലപ്പുറം സ്വദേശി മസ്ജിദുൽ ഹറമിൽ ഇഹ്തികാഫ് ഇരിക്കെ മരിച്ചു
    15/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version