വാഷിംഗ്ടണ്‍ – ഇറാനെതിരായ യു.എസ്-ഇസ്രായില്‍ ആക്രമണം ആരംഭിച്ചതിനുശേഷം 399 യു.എസ് സൈനികര്‍ക്ക് പരിക്കേറ്റതായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് വക്താവ് ടിം ഹോക്കിന്‍സ് പറഞ്ഞു. ഇതില്‍ മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്. ഫെബ്രുവരി 28 ന് ഇറാനില്‍ യു.എസ്, ഇസ്രായില്‍ ആക്രമണങ്ങള്‍ ആരംഭിച്ചതിനുശേഷം പരിക്കേറ്റ 399 പേരില്‍ 354 പേര്‍ വീണ്ടും ജോലിയില്‍ തിരികെ പ്രവേശിച്ചു. യുദ്ധത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. സൗദി അറേബ്യയില്‍ വെച്ചുണ്ടായ പരിക്കുകള്‍ കാരണം ഒരാള്‍ മരിച്ചതായും ടിം ഹോക്കിന്‍സ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



