Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, February 15
    Breaking:
    • തീര്‍ഥാടകര്‍ക്ക് താമസ സൗകര്യം നല്‍കിയില്ല; രണ്ട് ഉംറ കമ്പനികള്‍ക്ക് വിലക്ക്
    • കേളിക്ക് പുതിയ നേതൃത്വം; രണ്ട് ദിവസം നീണ്ടുനിന്ന പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനം സമാപിച്ചു
    • ഗാസ വിഷയത്തിൽ പ്രതിഷേധം; ബെർലിൻ ചലച്ചിത്ര മേളയിൽ നിന്ന് പിന്മാറി അരുന്ധതി റോയ്
    • ഖത്തറിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം നിര്യാതനായി
    • കണ്ണമംഗലം ഒഐസിസിക്ക് പുതിയ നേതൃത്വം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Crime

    സംഘടിത കുറ്റകൃത്യ ഗൂഢാലോചന; ഒമ്പതംഗ സംഘത്തിനെതിരായ കേസ് കോടതിക്ക് കൈമാറി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്20/10/2025 Crime Gulf UAE 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബൂദാബി– യു.എ.ഇയില്‍ സംഘടിത കുറ്റകൃത്യങ്ങള്‍ നടത്താന്‍ ഗൂഢാലോചന നടത്തിയ ഒമ്പതംഗ സംഘത്തിനെതിരായ കേസ് ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷന്‍ കോടതിക്ക് കൈമാറി. രാജ്യസുരക്ഷ, പൊതുക്രമസമാധാനം, സാമൂഹിക സമാധാനം എന്നിവക്ക് ഭീഷണിയായ നിരവധി ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്ത സംഘടിത ക്രിമിനല്‍ സംഘം രൂപീകരിക്കുന്നതില്‍ പങ്കാളികളാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് അറബ് വംശജര്‍ക്കെതിരായ കേസ് കോടതിയിലേക്ക് റഫര്‍ ചെയ്തത്.

    പബ്ലിക് പ്രോസിക്യൂഷന്റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ മൈ സേഫ് സൊസൈറ്റി വഴി ലഭിച്ച പരാതിയാണ് സംഘത്തെ അറസ്റ്റ് ചെയ്യുന്നതിലേക്ക് നയിച്ചത്. സംഘം തന്നെ തട്ടിക്കൊണ്ടുപോയി കൈകള്‍ ബന്ധിക്കുകയും വിവസ്ത്രനായി ചിത്രീകരിച്ചതായും പരാതിക്കാരന്‍ പറഞ്ഞു. അറ്റോര്‍ണി ജനറലിന്റെ നിര്‍ദേശ പ്രകാരം, പബ്ലിക് പ്രോസിക്യൂഷന്‍ കേസില്‍ അന്വേഷണം ആരംഭിക്കുകയും തെളിവുകള്‍ ശേഖരിക്കുകയും, കുറ്റവാളികളെ വേഗത്തില്‍ തിരിച്ചറിഞ്ഞ് പിടികൂടാനും കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ ഉപയോഗിച്ച ഉപകരണങ്ങള്‍ പിടിച്ചെടുക്കാനും ആവശ്യമായ അന്വേഷണങ്ങള്‍ നടത്താന്‍ ഫെഡറല്‍ ജുഡീഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ഓഫീസിനെ ചുമതലപ്പെടുത്തുകയും ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സാമ്പത്തിക തര്‍ക്കത്തിന്റെ പേരില്‍ പ്രതികള്‍ ഇരയെ തങ്ങളുടെ താമസസ്ഥലങ്ങളില്‍ ഒന്നിലേക്ക് തന്ത്രപൂര്‍വം എത്തിക്കുകയായിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായി. അവിടെ വെച്ച് പരാതിക്കാരനെ സംഘം ആക്രമിക്കുകയും കൈകള്‍ ബന്ധിക്കുകയും ഒരാഴ്ചത്തേക്ക് തടങ്കലില്‍ വെക്കുകയും കടപത്രങ്ങളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചതായും നഗ്നനായി ചിത്രീകരിച്ചതായും പിന്നീട് ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച് കുടുംബത്തെ പണത്തിനായി ബ്ലാക്ക് മെയില്‍ ചെയ്തതായും അന്വേഷണത്തില്‍ കണ്ടെത്തി. കുറ്റകൃത്യം ചെയ്യാന്‍ ഉപയോഗിച്ച വാഹനവും പ്രതികളുടെ സംഘടിതവും അപകടകരവുമായ പ്രവര്‍ത്തനങ്ങള്‍ തെളിയിക്കുന്ന കുറ്റകരമായ ദൃശ്യങ്ങള്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണുകളും അധികൃതര്‍ കണ്ടുകെട്ടി. പ്രതികളുടെ സംഘടിത കുറ്റകൃത്യങ്ങള്‍ രാജ്യസുരക്ഷക്ക് ഭീഷണിയായതിനാല്‍ ഇവര്‍ക്ക് വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്നതാണ്.

    രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കല്‍ ഏറ്റവും വലിയ ദേശിയ മുന്‍ഗണനയാണെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ അനുവദിക്കുന്നില്ലെന്നും യു.എ.ഇ അറ്റോര്‍ണി ജനറല്‍ ഡോ. ഹമദ് സൈഫ് അല്‍ശാംസി വ്യക്തമാക്കി. നിയമം നിഷ്പക്ഷമായി നടപ്പാക്കാനും ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനും ദേശീയ സുരക്ഷക്കും സാമൂഹിക സമാധാനത്തിനും ഭീഷണിയായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ പ്രോസിക്യൂട്ട് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുമുള്ള പബ്ലിക് പ്രോസിക്യൂഷന്റെ നിശ്ചയദാര്‍ഢ്യം അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    crime Gulf news organised crime UAE uae court
    Latest News
    തീര്‍ഥാടകര്‍ക്ക് താമസ സൗകര്യം നല്‍കിയില്ല; രണ്ട് ഉംറ കമ്പനികള്‍ക്ക് വിലക്ക്
    14/02/2026
    കേളിക്ക് പുതിയ നേതൃത്വം; രണ്ട് ദിവസം നീണ്ടുനിന്ന പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനം സമാപിച്ചു
    14/02/2026
    ഗാസ വിഷയത്തിൽ പ്രതിഷേധം; ബെർലിൻ ചലച്ചിത്ര മേളയിൽ നിന്ന് പിന്മാറി അരുന്ധതി റോയ്
    14/02/2026
    ഖത്തറിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം നിര്യാതനായി
    14/02/2026
    കണ്ണമംഗലം ഒഐസിസിക്ക് പുതിയ നേതൃത്വം
    14/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.