കോഴിക്കോട് – കോഴിക്കോട് തടമ്പാട്ട്ത്താഴത്ത് സഹോദരിമാരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒളിവിലായിരുന്ന സഹോദരൻ പ്രമോദിനെ മരിച്ചനിലയിൽ കണ്ടെത്തി. ചൊവാഴ്ച രാവിലെ തലശ്ശേരി കടപ്പുറത്താണ് പ്രമോദിൻ്റേതെന്ന് കരുതുന്ന മൃതദേഹം കണ്ടെതത്തിയത്. മൃതദേഹത്തിൻ്റെ ഫോട്ടാ കണ്ട് ബന്ധുക്കൾ തിരിച്ചറിഞ്ഞതായാണ് വിവരം.
ശനിയാഴ്ട രാവിലെയാണ് തടമ്പാട്ട്ത്താഴം ഫ്ലോറിക്കൽ റോഡിലെ വാടകവീട്ടിൽ സഹോദരിമാരായ ശ്രീജയ (70), പുഷ്പലളിത (66) എന്നിവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഒപ്പം കഴിഞ്ഞിരുന്ന സഹോദരൻ പ്രമോദിനെ സംഭവദിവസം മുതൽ കാണാതായിരുന്നു. ഇയാൾക്കായി തിരച്ചിൽ നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെതത്തിയത്
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group