Community

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ ഉജ്ജ്വല വിജയം ആഘോഷിക്കാൻ ജിദ്ദയിലെ യു.ഡി.എഫ് പ്രവാസി നിലമ്പൂർ നിയോജകമണ്ഡലം കമ്മിറ്റി വിപുലമായ വിജയോത്സവം സംഘടിപ്പിച്ചു. ജിദ്ദ ഷറഫിയയിലെ സഫയർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഒ.ഐ.സി.സി., കെ.എം.സി.സി. നേതാക്കളും പ്രവർത്തകരും വൻതോതിൽ പങ്കെടുത്തു.