Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, June 24
    Breaking:
    • സുനിൽ മാടമ്പിക്ക് യാത്രയയപ്പ് നൽകി
    • ലോക ഫുട്ബോളിനെ ഇസ്ലാമികത വിഴുങ്ങുന്നു: ചാനൽ ചർച്ചയിൽ വർഗീയ പരാമർശവുമായി ജനം ടിവി അവതാരകൻ
    • ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസിന് രാജ്യത്ത് വൻ സ്വീകാര്യത; ചില സർവീസുകളിലെ ടിക്കറ്റുകൾ മണിക്കൂറുകൾക്കകം വിറ്റുതീർന്നു
    • അവസാന ഗ്രൂപ്പ് മത്സരത്തിനായി ബ്രസീൽ സ്കോട്ടലാൻഡിനെതിരെ; നെയ്മർ ഇറങ്ങിയേക്കും
    • അവസാനഘട്ട ഗ്രൂപ്പ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം; മൂന്നാം സ്ഥാന പ്രതീക്ഷകളോടെ ഖത്തർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Business

    വിശ്വാസ്യതയുടെ 27 വർഷങ്ങൾ; ഷറഫിയ്യ ട്രേഡിങ് കമ്പനിയുടെ പുതിയ കോർപ്പറേറ്റ് ഓഫീസ് ജിദ്ദയിൽ പ്രവർത്തനം ആരംഭിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/02/2026 Business Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: സൗദി അറേബ്യയിലെ ഭക്ഷ്യോൽപ്പന്ന ഇറക്കുമതി-വിതരണ മേഖലയിൽ കഴിഞ്ഞ 27 വർഷമായി വിശ്വാസ്യതയുടെ പര്യായമായി മാറിയ ഷറഫിയ്യ ട്രേഡിങ് കമ്പനി സുവർണ്ണ നേട്ടത്തിന്റെ പുതിയ പാതയിലേക്ക്. കമ്പനിയുടെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കോർപ്പറേറ്റ് ഓഫീസും നവീകരിച്ച വെയർഹൗസും ജിദ്ദയിൽ പ്രൗഢഗംഭീരമായ ചടങ്ങിൽ ജിദ്ദ നാഷണൽ ഹോസ്പിറ്റൽ ചെയർമാനും വ്യവസായ പ്രമുഖനുമായ വി.പി. മുഹമ്മദ് അലി ഉദ്ഘാടനം ചെയ്തു

    അലി മുഹമ്മദ് അലി വി.പി, ഉമ്മു മാജിദ് ട്രേഡിങ്ങിലെ മുഹമ്മദ് സി.പി, ഒറൈസ ആഗ്രോയിലെ നളിൻ, കുഞ്ഞി മുഹമ്മദ് പാപ്പറ്റ, അലി സി.സി, ഈസ്റ്റേണിലെ ജുനൈസ്, ആർ.കെ.ജിയിലെ മിഥുൻ, അബാനിലെ റസൽ, എൻ.എം.എഫിലെ ജാഫർ തുടങ്ങി ബിസിനസ്-സാമൂഹിക രംഗത്തെ പ്രമുഖർ മുഖ്യാതിഥികളായി സംബന്ധിച്ചു. കമ്പനി ചെയർമാൻ മുഹമ്മദ് നജീബ്, ഡയറക്ടർമാരായ അമാനുല്ലാഹ്, അബ്ദുൽ റഹ്‌മാൻ അബൂദ് ഉമർ മുഹമ്മദ്, സി.ഇ.ഒ നാസിഫ് മുഹമ്മദ്, സി.എസ്.ഒ സനൂപ് എം.കെ, ഓപ്പറേഷൻ മാനേജർ ഫഹദ് മുഹമ്മദ്, ഫിനാൻസ് മാനേജർ പി.എം.എ ഖാദർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നാല് പതിറ്റാണ്ട് മുൻപ് നജീബും (ബേബി) അമാനും ചേർന്ന് ജിദ്ദയിലെ ഷറഫിയയിൽ ഒരു ചെറിയ സ്ഥാപനമായി തുടക്കമിട്ട ‘ഷറഫിയ്യ സ്റ്റോർ’ ഇന്ന് കൂറ്റൻ വ്യാപാര ശൃംഖലയായി പന്തലിച്ചു നിൽക്കുകയാണ്. 1999-ൽ പ്രമുഖ ഇന്ത്യൻ ബ്രാൻഡായ ഈസ്റ്റേൺ കറി പൗഡറിന്റെ വിതരണത്തിലൂടെയാണ് കമ്പനി ഇറക്കുമതി മേഖലയിലേക്ക് ചുവടുവെച്ചത്. ഇന്ന് 200 മില്യൺ റിയാൽ വാർഷിക വിറ്റുവരവുള്ള വലിയ സ്ഥാപനമായി ഷറഫിയ്യ ട്രേഡിങ് വളർന്നു കഴിഞ്ഞു. സൗദിയിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റുകളായ പാണ്ട, ലുലു, അൽ വഫ, ക്യാരിഫോർ, മാന്വൽ, നൂരി എന്നിവയുടെയെല്ലാം പ്രധാന വിതരണക്കാരാണ് ഇന്ന് ഈ കമ്പനി.

    ഈസ്റ്റേൺ സ്പൈസസ്, എം.ടി.ആർ ഫുഡ്‌സ്, ഈസ്റ്റീ, ഡബിൾ ഹോഴ്സ്, ആർ.കെ.ജി നെയ്യ്, പാർലെ ബിസ്ക്കറ്റ്സ്, സബിൻ, ചാംസ്, അബാൻ ചോക്ലേറ്റ്സ്, കതിർ, ബെറി ഹിൽസ്, മേരി ചായ്, സ്റ്റാർ ലിയോ, കോഴിക്കോടൻസ്, ഗോൾഡ് വിന്നർ തുടങ്ങി ഇരുപതോളം ലോകോത്തര ബ്രാൻഡുകളുടെ വിതരണാവകാശം ഷറഫിയ്യ ട്രേഡിങ്ങിനാണ്. ബിസിനസ് ഇന്റലിജൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുമെന്നും കൂടുതൽ ഗുണമേന്മയുള്ള ബ്രാൻഡുകളെ സൗദി വിപണിയിൽ എത്തിക്കുമെന്നും സി.ഇ.ഒ നാസിഫ് മുഹമ്മദ് വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Sharafiya
    Latest News
    സുനിൽ മാടമ്പിക്ക് യാത്രയയപ്പ് നൽകി
    24/06/2026
    ലോക ഫുട്ബോളിനെ ഇസ്ലാമികത വിഴുങ്ങുന്നു: ചാനൽ ചർച്ചയിൽ വർഗീയ പരാമർശവുമായി ജനം ടിവി അവതാരകൻ
    24/06/2026
    ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസിന് രാജ്യത്ത് വൻ സ്വീകാര്യത; ചില സർവീസുകളിലെ ടിക്കറ്റുകൾ മണിക്കൂറുകൾക്കകം വിറ്റുതീർന്നു
    24/06/2026
    അവസാന ഗ്രൂപ്പ് മത്സരത്തിനായി ബ്രസീൽ സ്കോട്ടലാൻഡിനെതിരെ; നെയ്മർ ഇറങ്ങിയേക്കും
    24/06/2026
    അവസാനഘട്ട ഗ്രൂപ്പ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം; മൂന്നാം സ്ഥാന പ്രതീക്ഷകളോടെ ഖത്തർ
    24/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.