ജിദ്ദ: സൗദി അറേബ്യയിലെ ഭക്ഷ്യോൽപ്പന്ന ഇറക്കുമതി-വിതരണ മേഖലയിൽ കഴിഞ്ഞ 27 വർഷമായി വിശ്വാസ്യതയുടെ പര്യായമായി മാറിയ ഷറഫിയ്യ ട്രേഡിങ് കമ്പനി സുവർണ്ണ നേട്ടത്തിന്റെ പുതിയ പാതയിലേക്ക്. കമ്പനിയുടെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കോർപ്പറേറ്റ് ഓഫീസും നവീകരിച്ച വെയർഹൗസും ജിദ്ദയിൽ പ്രൗഢഗംഭീരമായ ചടങ്ങിൽ ജിദ്ദ നാഷണൽ ഹോസ്പിറ്റൽ ചെയർമാനും വ്യവസായ പ്രമുഖനുമായ വി.പി. മുഹമ്മദ് അലി ഉദ്ഘാടനം ചെയ്തു
അലി മുഹമ്മദ് അലി വി.പി, ഉമ്മു മാജിദ് ട്രേഡിങ്ങിലെ മുഹമ്മദ് സി.പി, ഒറൈസ ആഗ്രോയിലെ നളിൻ, കുഞ്ഞി മുഹമ്മദ് പാപ്പറ്റ, അലി സി.സി, ഈസ്റ്റേണിലെ ജുനൈസ്, ആർ.കെ.ജിയിലെ മിഥുൻ, അബാനിലെ റസൽ, എൻ.എം.എഫിലെ ജാഫർ തുടങ്ങി ബിസിനസ്-സാമൂഹിക രംഗത്തെ പ്രമുഖർ മുഖ്യാതിഥികളായി സംബന്ധിച്ചു. കമ്പനി ചെയർമാൻ മുഹമ്മദ് നജീബ്, ഡയറക്ടർമാരായ അമാനുല്ലാഹ്, അബ്ദുൽ റഹ്‌മാൻ അബൂദ് ഉമർ മുഹമ്മദ്, സി.ഇ.ഒ നാസിഫ് മുഹമ്മദ്, സി.എസ്.ഒ സനൂപ് എം.കെ, ഓപ്പറേഷൻ മാനേജർ ഫഹദ് മുഹമ്മദ്, ഫിനാൻസ് മാനേജർ പി.എം.എ ഖാദർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
നാല് പതിറ്റാണ്ട് മുൻപ് നജീബും (ബേബി) അമാനും ചേർന്ന് ജിദ്ദയിലെ ഷറഫിയയിൽ ഒരു ചെറിയ സ്ഥാപനമായി തുടക്കമിട്ട ‘ഷറഫിയ്യ സ്റ്റോർ’ ഇന്ന് കൂറ്റൻ വ്യാപാര ശൃംഖലയായി പന്തലിച്ചു നിൽക്കുകയാണ്. 1999-ൽ പ്രമുഖ ഇന്ത്യൻ ബ്രാൻഡായ ഈസ്റ്റേൺ കറി പൗഡറിന്റെ വിതരണത്തിലൂടെയാണ് കമ്പനി ഇറക്കുമതി മേഖലയിലേക്ക് ചുവടുവെച്ചത്. ഇന്ന് 200 മില്യൺ റിയാൽ വാർഷിക വിറ്റുവരവുള്ള വലിയ സ്ഥാപനമായി ഷറഫിയ്യ ട്രേഡിങ് വളർന്നു കഴിഞ്ഞു. സൗദിയിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റുകളായ പാണ്ട, ലുലു, അൽ വഫ, ക്യാരിഫോർ, മാന്വൽ, നൂരി എന്നിവയുടെയെല്ലാം പ്രധാന വിതരണക്കാരാണ് ഇന്ന് ഈ കമ്പനി.
ഈസ്റ്റേൺ സ്പൈസസ്, എം.ടി.ആർ ഫുഡ്‌സ്, ഈസ്റ്റീ, ഡബിൾ ഹോഴ്സ്, ആർ.കെ.ജി നെയ്യ്, പാർലെ ബിസ്ക്കറ്റ്സ്, സബിൻ, ചാംസ്, അബാൻ ചോക്ലേറ്റ്സ്, കതിർ, ബെറി ഹിൽസ്, മേരി ചായ്, സ്റ്റാർ ലിയോ, കോഴിക്കോടൻസ്, ഗോൾഡ് വിന്നർ തുടങ്ങി ഇരുപതോളം ലോകോത്തര ബ്രാൻഡുകളുടെ വിതരണാവകാശം ഷറഫിയ്യ ട്രേഡിങ്ങിനാണ്. ബിസിനസ് ഇന്റലിജൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുമെന്നും കൂടുതൽ ഗുണമേന്മയുള്ള ബ്രാൻഡുകളെ സൗദി വിപണിയിൽ എത്തിക്കുമെന്നും സി.ഇ.ഒ നാസിഫ് മുഹമ്മദ് വ്യക്തമാക്കി.



