ജിദ്ദ- ഇന്ത്യൻ ഓഹരി വിപണിയിലെ നിക്ഷേപത്തിന്റെ അനന്തസാധ്യതകളിലേക്ക് പ്രവാസികളെ കൈപിടിച്ചു നയിക്കാൻ ലക്ഷ്യമിട്ട് കേരളത്തിലെ പ്രമുഖ ഇൻവെസ്റ്റ്മെന്റ് ബ്രോക്കിംഗ് സ്ഥാപനമായ കാപ് ഇൻഡക്സ് ജിദ്ദയിൽ സംഘടിപ്പിച്ച നിക്ഷേപ ബോധവൽക്കരണ സംഗമം ശ്രദ്ധേയമായി. ഓഹരി നിക്ഷേപത്തിലൂടെ സുരക്ഷിത ഭാവിക്കായി ഉറപ്പുള്ള വരുമാനം സ്വന്തമാക്കുന്നത് സംബന്ധിച്ച് വിശദമായ അവതരണം നടന്നു.
ഇക്വിറ്റി ട്രേഡിംഗ്, മ്യൂച്വൽ ഫണ്ടുകൾ, ഇൻഷുറൻസ്, ഐ.പി.ഒ, എ.ഐ.എഫ് (ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെന്റ് ഫണ്ട്), തുടങ്ങി വിവിധ നിക്ഷേപ പദ്ധതികളെക്കുറിച്ചും അവസരങ്ങളെ കുറിച്ചും പരിചയപ്പെടുത്തി. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ, ആധുനിക ട്രേഡിംഗ് പ്ലാറ്റ്ഫോമുകളും വിശകലന മാർഗങ്ങളും ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് സാമ്പത്തിക മേഖലയിൽ സുരക്ഷിതമായ വഴി കാണിക്കുന്നതിൽ കാപ് ഇൻഡെക്സ് നടത്തുന്ന ഇടപെടൽ അണിയറ പ്രവർത്തകർ വിശദീകരിച്ചു. നിക്ഷേപ മാർഗങ്ങളെകുറിച്ചും അവസരങ്ങളെ കുറിച്ചുമുള്ള സംശയങ്ങൾക്ക് മറുപടി നൽകുന്ന ചോദ്യോത്തര സെഷനും ശ്രദ്ധേയമായി.


കാപ് ഇൻഡക്സ് ചെയർമാൻ ഹാതിം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കാപ് ഇൻഡെക്സ് സി.ഇ.ഒയും എം.ഡിയുമായ ത്വയ്യിബ് മുഹ്യുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ വി.എം സാബിർ, ജനറൽ മാനേജർ പി.വി ഉമ്മർ, ഹിഫ്സുറഹ്മാൻ എന്നിവർ പ്രസംഗിച്ചു. അസോസിയേറ്റ് ഡയറക്ടർമാരായ എം. നാഷിക്, പി.പി സുഹൈൽ, ഓവർസീസ് ബിസിനസ് കോർഡിനേറ്റർ സി.കെ സാജിദ് അലി, ബിസിനസ് ഡവലപ്മെന്റ് മാനേജർമാരായ സലീൽ ബറാമി, സുഹ്ദി സാലിഹ്, ഫഹീം(ഡിജിറ്റൽ മാർക്കറ്റിംഗ്), ആമിസ് (ബിസിനസ് അസോസിയേറ്റ്) എന്നിവർ സന്നിഹിതരായിരുന്നു.


കാപ് ഇൻഡെക്സ് സംഗമം ഈ മാസം പതിനേഴിന്(ബുധൻ) ദമാം അൽകോബാർ ഹോളിഡേ ഇൻ(ഓൾഡ് എയർപോർട്ട് റോഡ്-ദഹ്റാൻ)ഹോട്ടലിൽ വൈകിട്ട് ഏഴിന് നടക്കും. റിയാദിൽ ഈ മാസം 20ന് (ശനി) വൈകിട്ട് ഏഴിന് അൽ ഖസ്ർ ഡിസ്ട്രിക്ടിലെ കിംഗ് ഫഹദ് റോഡിലെ ഹോളിഡേ ഇൻ ഹോട്ടലിൽ നടക്കും. സംഗമത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യാമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.