Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, September 9
    Breaking:
    • പിടിവിട്ട് സ്വർണവില; പവന് 80,000 കടന്നു
    • 4,000 റിയാല്‍ ശമ്പളം ; എന്നാൽ അക്കൗണ്ടിൽ 5.5 കോടി റിയാൽ, നഗരസഭാ എന്‍ജിനീയര്‍ക്കും കൂട്ടാളികള്‍ക്കും 25 വര്‍ഷം തടവ്
    • ജെൻ സി പ്രക്ഷോഭം; 19 പേർ കൊല്ലപ്പെട്ടു, ഒടുവിൽ സമൂഹ മാധ്യമങ്ങള്‍ക്കുള്ള നിരോധനം നീക്കി നേപ്പാൾ
    • പാര്‍ക്കില്‍ വാഹനാഭ്യാസ പ്രകടനം: യുവാവ് അറസ്റ്റില്‍
    • ‘ഗാസ നിവാസികള്‍ ഉടന്‍ ഒഴിയണം’; മുന്നറിയിപ്പുമായി ബെഞ്ചമിന്‍ നെതന്യാഹു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Business

    എരിതീയായ് കേര; 110 രൂപ വീണ്ടും കൂട്ടി കേരളത്തിലെ ഏറ്റവും വിലയേറിയ എണ്ണയായ് കേര

    കൊപ്ര ഇല്ലാത്തതിനാൽ കരുനാ​ഗപ്പള്ളി ബ്രാൻഡിൽ മാത്രം കേരയുടെ ഉൽപ്പാദനം പല തവണ മുടങ്ങി
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/07/2025 Business India Kerala Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    kera
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി– കേരഫെഡിന്റെ കേര ഇനി കേരളത്തിലെ ഏറ്റവും വിലയേറിയ വെളിച്ചെണ്ണ. ലിറ്ററിന് വീണ്ടും 110 രൂപ കൂട്ടാൻ തീരുമാനിച്ചതോടെ കേര സ്വന്തമാക്കാൻ ഇനി 529 രൂപ നൽകേണ്ടി വരും. മറ്റ് ബ്രാൻഡുകളുടെ വെളിച്ചെണ്ണയും നാടൻ വെളിച്ചെണ്ണയും മാർക്കറ്റിൽ 420 രൂപ മുതൽ 480 രൂപക്ക് വരെ വിൽക്കപ്പെടുമ്പോഴാണ് കേരയുടെ വില കുത്തനെ ഉയരുന്നത്. വെളിച്ചെണ്ണയുടെ നിലം തൊടാതെയുള്ള വിലവർധനക്ക് അറുതി വരുത്തുമെന്ന് കഴിഞ്ഞ ദിവസമാണ് മന്ത്രി പി പ്രസാദ് അറിയിച്ചതിന് തൊട്ടു പിന്നാലെയാണ് തന്റെ വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനം ഉൽപ്പാദിപ്പിക്കുന്ന കേരയുടെ വില പരിധിവിട്ട് ഉയർത്താൻ ഉള്ള അനുമതി നൽകിയത്.

    നാല് മാസത്തിനുള്ളിൽ നാലാമത്തെ തവണ വില വർധിപ്പിച്ച നാൾവഴി അന്വഷിച്ച് പോയാൽ എത്തിനിൽക്കുക കൊപ്ര സംഭരണത്തിലെ കെടുകാര്യസ്ഥതയിലേക്കായിരിക്കും. ഇതിനുപുറമേ, വൻകിട ലോബികളെ സഹായിക്കാൻ വിപണിവിലയേക്കാൾ കൂടിയ തുകക്ക് കൊപ്ര വാങ്ങിയതുമാണ് കേരയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുന്ന വിധത്തിൽ വിലക്കയറ്റത്തിന് വഴിയൊരുക്കിയതെന്ന ആക്ഷേപം ശക്തമാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കൊപ്ര സംഭരണിയിൽ ഇന്നോളം പാലിച്ച് പോന്ന എല്ലാ വ്യവസ്ഥകളും അട്ടിമറിച്ചാണ് കേരഫെഡ് കുതിക്കുന്നത്. വിലകുറവിൽ നല്ല സാധനം വാങ്ങിക്കുക എന്ന വളരെ അടിസ്ഥാനപരമായ കച്ചവട ബുദ്ധിക്ക് അപ്പുറത്ത്, മാർക്കറ്റിൽ കിലോ 270 രൂപ വിലവരുന്ന കൊപ്ര വൻകിട ലോബികളിൽ നിന്ന് 299 രൂപക്ക് ലോഡ് കണക്കിന് വാങ്ങിയതായി ആക്ഷേപം ഉയരുന്നുണ്ട്. കൂടാതെ, വൻ അഴിമതി കൊപ്രക്ക് പിന്നിൽ നടന്നിട്ടുണ്ടെന്നും വില ഉയർത്താൻ ആവാതെ പിടിച്ച് നിൽക്കാൻ ആവില്ല എന്ന സ്ഥിതിയിലേക്ക് എത്തിച്ചത് ഈ നയമാണെന്നും ആരോപണമുണ്ട്.

    കേര ലാഭം കൊയ്യുന്നത് ഓണക്കാലത്താണ്. 2500 ടണ്ണാണ് ഓരോ ഓണത്തിനും വിറ്റഴിയുന്നത്. എന്നാൽ കേരയുടെ വില കുത്തനെ ഉയർന്നതിനാൽ സാധാരണക്കാരനടക്കം മറ്റ് ബ്രാൻഡുകളിലേക്ക് തിരിയുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഓണക്കാലത്തിനായി മാസങ്ങൾക്ക് മുമ്പ് തന്നെ കേര കൊപ്ര സംഭരണം തുടങ്ങാറുണ്ട്, എന്നാൽ ഇക്കുറി കേരയുടെ ​ഗോഡൗണുകളിൽ മിക്കതും ഒഴിവാണ്. കൊപ്ര ഇല്ലാത്തതിനാൽ കരുനാ​ഗപ്പള്ളി ബ്രാൻഡിൽ മാത്രം ഉൽപ്പാദനം പല തവണ മുടങ്ങി.

    അഴിമതിക്കാരായ ഉദ്യോ​ഗസ്ഥരുടെ നയങ്ങൾ കേരഫെഡിനെ നയിക്കുന്നത് നാശത്തിലേക്കാണ് എന്ന മുന്നറിയിപ്പ് ജനപ്രതിനിധികൾ ഉൾപ്പെടെ ഉയർത്തിയിട്ടും, വകുപ്പു മന്ത്രി പി പ്രസാദ് ഇടപെടുന്നില്ലെന്ന പരാതിയും ഉണ്ട്. കേര മുന്നറിയിപ്പില്ലാതെയുള്ള വിലവർധിപ്പിക്കുന്നതിനാൽ ഇന്നലെ കേരഫെഡിന്റെ കരുനാ​ഗപ്പള്ളി പ്ലാന്റിൽ ഡീലർമാരുടെ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. പ്രശ്നം രൂക്ഷമായപ്പോൾ ഒരു ദിവസം കൂടി പഴയ വിലക്ക് വെളിച്ചെണ്ണ നൽകിയാണ് പ്രശ്നം പരിഹരിച്ചത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    COCONUT OIL PRICE kera Kerala government
    Latest News
    പിടിവിട്ട് സ്വർണവില; പവന് 80,000 കടന്നു
    09/09/2025
    4,000 റിയാല്‍ ശമ്പളം ; എന്നാൽ അക്കൗണ്ടിൽ 5.5 കോടി റിയാൽ, നഗരസഭാ എന്‍ജിനീയര്‍ക്കും കൂട്ടാളികള്‍ക്കും 25 വര്‍ഷം തടവ്
    09/09/2025
    ജെൻ സി പ്രക്ഷോഭം; 19 പേർ കൊല്ലപ്പെട്ടു, ഒടുവിൽ സമൂഹ മാധ്യമങ്ങള്‍ക്കുള്ള നിരോധനം നീക്കി നേപ്പാൾ
    09/09/2025
    പാര്‍ക്കില്‍ വാഹനാഭ്യാസ പ്രകടനം: യുവാവ് അറസ്റ്റില്‍
    09/09/2025
    ‘ഗാസ നിവാസികള്‍ ഉടന്‍ ഒഴിയണം’; മുന്നറിയിപ്പുമായി ബെഞ്ചമിന്‍ നെതന്യാഹു
    09/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.