ജിദ്ദ: വെസ്റ്റേൺ ഇന്റർനാഷണൽ ഗ്രൂപ്പിന് കീഴിലുള്ള പ്രമുഖ റീട്ടെയിൽ ശൃംഖലയായ അൽ വഫാ ഹൈപ്പർമാർക്കറ്റിന്റെ ഏറ്റവും പുതിയ ഔട്ട്ലെറ്റ് സൗദി അറേബ്യയുടെ വാണിജ്യ തലസ്ഥാനമായ ജിദ്ദയിൽ പ്രവർത്തനം ആരംഭിച്ചു. ജിദ്ദ ബാഗ്ദാദിയയിലെ സരിയ സ്‌ക്വയറിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ ശാഖയുടെ ഉദ്ഘാടനം നിർവഹിച്ചു. അൽ വഫാ ഗ്രൂപ്പിന്റെ സൗദിയിലെ 13-ാമത്തെയും മക്ക റീജിയനിലെ നാലാമത്തെയും ശാഖയാണിത്.
പ്രമുഖരുടെ സാന്നിധ്യത്തിൽ ആഘോഷപൂർവ്വം ഉദ്ഘാടനം ബലദിയ മേധാവി ഷെയ്ഖ് എൽ സയീദ് നാട മുറിച്ച് ഹൈപ്പർമാർക്കറ്റ് ജനങ്ങൾക്കായി തുറന്നുകൊടുത്തു. ജിദ്ദ മുനിസിപ്പാലിറ്റി അഡ്വൈസർ ഡോ. മുഹമ്മദ് അൽ മുൻതഷിരി, പ്രമുഖ വ്യവസായി ഡോ. സ്വലാഹ് മല്ലിക്ക, ഷെയ്ഖ് മുഹമ്മദ് സാദ് മുഹമ്മദ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. അൽ വഫാ ഗ്രൂപ്പ് ഡയറക്ടർമാരായ സിദീഖ് കോറോത്, മുഹമ്മദ് കോറോത്, മാജിദ് കോറോത്, അബ്ദുൽ നാസർ, ചീഫ് പ്രൊക്യൂർമെന്റ് ഓഫീസർ നാസർ, ചീഫ് മാർക്കറ്റിംഗ് ഓഫീസർ ഫഹദ് മെയോൺ, ചേംബർ പ്രതിനിധികൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
വിശാലമായ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 50,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ഒരുക്കിയിരിക്കുന്ന ഈ ഹൈപ്പർമാർക്കറ്റിൽ ഒരേസമയം 300-ഓളം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാവുന്ന വിശാലമായ സൗകര്യമുണ്ടെന്ന് ഡയറക്ടർ അബ്ദുൽ നാസർ അറിയിച്ചു. ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കിൽ ലഭ്യമാക്കുക എന്നതാണ് ഗ്രൂപ്പിന്റെ ലക്ഷ്യമെന്ന് സി.എം.ഒ ഫഹദ് മെയോൺ വ്യക്തമാക്കി. ഉദ്ഘാടനത്തോടനുബന്ധിച്ചും വരാനിരിക്കുന്ന വിശുദ്ധ റംസാൻ മാസത്തോടനുബന്ധിച്ചും വമ്പിച്ച ഓഫറുകളാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളതെന്ന് സി.പി.ഒ നാസർ പറഞ്ഞു.
ഇലക്ട്രോണിക്സ്, ഫാഷൻ, ബേക്കറി, ഹോം അപ്ലയൻസസ് എന്നിവയ്ക്ക് പുറമെ ഫ്രഷ് മാംസം, മത്സ്യം, നിത്യോപയോഗ സാധനങ്ങൾ എന്നിവയെല്ലാം ഒരൊറ്റ കുടക്കീഴിൽ അൽ വഫാ ഒരുക്കിയിട്ടുണ്ട്. പ്രത്യേകിച്ച് ഇന്ത്യയിൽ നിന്നുള്ള ഫ്രഷ് പച്ചക്കറികൾ ഏറ്റവും ആകർഷകമായ വിലയിൽ ഇവിടെ ലഭ്യമാകും. ഷറഫിയയോട് ചേർന്ന് നിൽക്കുന്ന ബാഗ്ദാദിയയിലെ ഈ പുതിയ ശാഖ സാധാരണക്കാർക്കും ഹജ്ജ്-ഉംറ തീർത്ഥാടകർക്കും ഒരുപോലെ പ്രയോജനപ്പെടുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.



