Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, March 22
    Breaking:
    • യുദ്ധ സാഹചര്യങ്ങളിൽ സമാധാന സന്ദേശം; മൈക്കിള്‍ ജാക്‌സന്റെ ഗാനം അവതരിപ്പിച്ച് യുഎഇയിലെ ഗായകർ
    • അറബിക്കടലില്‍ ആണവ അന്തര്‍വാഹിനി വിന്യസിച്ച് ബ്രിട്ടന്‍
    • കുവൈത്തില്‍ ആയിരത്തിലേറെ പേര്‍ അറസ്റ്റിലെന്ന് കിംവദന്തി പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍
    • സാങ്കേതിക തകരാറുമൂലം ഖത്തറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു
    • മഴക്കെടുതി: ഒമാനില്‍ മൂന്ന് മരണം, 40 ലേറെ പേരെ രക്ഷപ്പെടുത്തി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Business

    ഹൈറിച്ച് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് കേസുകള്‍ സി ബി ഐക്ക് വിട്ട് സര്‍ക്കാര്‍ ഉത്തരവിറക്കി

    സി.വിനോദ് ചന്ദ്രന്‍By സി.വിനോദ് ചന്ദ്രന്‍08/04/2024 Business 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി – മണി ചെയിന്‍ മാത്യകയില്‍ നിക്ഷേപകരില്‍ നിന്ന് 1693 കോടി രൂപ തട്ടിയ ഹൈറിച്ച് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് കേസുകള്‍ സി ബി ഐക്ക് വിട്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. തൃശൂര്‍ ആസ്ഥാനമായ ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് 1630 കോടി രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
    ഒരു കോടിയിലധികം നിക്ഷേപകരില്‍ നിന്നാണ് 1693 കോടി രൂപ മണി ചെയിന്‍ മാതൃകയില്‍ ഹൈറിച്ച് കമ്പനി ഉടമകള്‍ തട്ടിയെടുത്തത്. രണ്ട് ഡോളറിന്റെ ഹൈറിച്ച് കോയിന്‍ എടുത്താല്‍ 10 ഡോളര്‍ ആക്കി മടക്കി നല്‍കുമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം. കമ്പനിയുടെ മോഹന വാഗ്ദാനത്തില്‍ വീണ് ലക്ഷങ്ങള്‍ നിക്ഷേപിച്ചവര്‍ കേരളത്തിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലുമുണ്ട്. നിരവധി പ്രവാസി മലയാളികളും തട്ടിപ്പിനിരയായിട്ടുണ്ട്.

    തട്ടിപ്പില്‍ ഇ ഡി അന്വേഷണം ആരംഭിച്ചിരുന്നു. വന്‍ തുക ഈ കമ്പനിയില്‍ നിക്ഷേപിച്ചവരുടെ വിവരങ്ങള്‍ ഇ ഡി തേടുന്നുണ്ട്. ഏകദേശം 3141 കോടിയിലേറെ രൂപ സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നും ഹൈറിച്ച് സമാഹരിച്ചതായാണ് സംസ്ഥാന പോലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    100 കോടി രൂപയുടെ ഹവാല കടത്തുമായി ബന്ധപ്പെട്ടാണ് ഇ ഡി ഈ കേസില്‍ അന്വേഷണം ആരംഭിച്ചത്. ഇതിനിടെ, 126 കോടി രൂപ വെട്ടിച്ചുവെന്ന് സംസ്ഥാന ജിഎസ്ടി വിഭാഗം കണ്ടെത്തുകയും ഉടമയായ കെ ഡി പ്രതാപന്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങി. ഇക്കാര്യങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ച 12 പേജ് വരുന്ന എതിര്‍ സത്യവാങ്മൂലത്തില്‍ ഇ ഡി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ വഴി പലചരക്ക് ഉള്‍പ്പെടെ സാധനങ്ങള്‍ വില്‍ക്കുന്ന കമ്പനി ഓണ്‍ലൈന്‍ മണിചെയിന്‍ അടക്കം ആരംഭിക്കുകയും ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് ജനങ്ങളില്‍നിന്ന് നിക്ഷേപം വാങ്ങി തട്ടിപ്പ് നടത്തുകയും ചെയ്തു എന്നതടക്കം ഒട്ടേറെ പരാതികള്‍ നിലവിലുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    CBI enquiry Cheating case High Rich
    Latest News
    യുദ്ധ സാഹചര്യങ്ങളിൽ സമാധാന സന്ദേശം; മൈക്കിള്‍ ജാക്‌സന്റെ ഗാനം അവതരിപ്പിച്ച് യുഎഇയിലെ ഗായകർ
    22/03/2026
    അറബിക്കടലില്‍ ആണവ അന്തര്‍വാഹിനി വിന്യസിച്ച് ബ്രിട്ടന്‍
    22/03/2026
    കുവൈത്തില്‍ ആയിരത്തിലേറെ പേര്‍ അറസ്റ്റിലെന്ന് കിംവദന്തി പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍
    22/03/2026
    സാങ്കേതിക തകരാറുമൂലം ഖത്തറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു
    22/03/2026
    മഴക്കെടുതി: ഒമാനില്‍ മൂന്ന് മരണം, 40 ലേറെ പേരെ രക്ഷപ്പെടുത്തി
    22/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.