Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Friday, July 11
    Breaking:
    • ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം: അഞ്ച് മരണം
    • ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി നിക്ഷേപകര്‍ക്ക് സൗദി ഓഹരി വിപണിയില്‍ നേരിട്ട് വ്യാപാരം നടത്താന്‍ അനുമതി
    • ഇസ്രായേൽ ആക്രമണം: ഫലസ്തീനിൽ എട്ട് കുട്ടികൾ ഉൾപ്പെടെ 66 മരണം
    • അൽ ഹിലാലിന് കരുത്തു പകരാൻ തിയോ ഹെർണാണ്ടസ് എത്തുന്നു; കരാർ മൂന്നു വർഷത്തേക്ക്
    • ഇറാനിലേക്ക് പോകരുത്: പൗരന്മാർക്ക് മുന്നറിയിപ്പുമായി യുഎസ് സ്റ്റേറ്റ് ഡ‍ിപ്പാർട്ട്മെന്റ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Auto

    ടാറ്റ, മഹിന്ദ്ര ജാഗ്രതൈ! ടെസ്‍ല അടുത്തമാസം ഇന്ത്യയിൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്20/06/2025 Auto Business Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ടെസ്‍ല മോഡൽ വൈ ആവും അമേരിക്കൻ കമ്പനി ഇന്ത്യയിൽ ആദ്യം അവതരിപ്പിക്കുക
    ടെസ്‍ലയുടെ ഇന്ത്യയിലെ ആദ്യ ഷോറൂം അടുത്ത മാസം
    Share
    WhatsApp Facebook Twitter Telegram LinkedIn

    മുംബൈ: ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ല ഇന്ത്യൻ വിപണിയിലേക്ക് അടുത്തമാസം ഔദ്യോഗികമായി പ്രവേശിക്കും. അമേരിക്കൻ കമ്പനി 2025 ജൂലൈയിൽ മുംബൈയിൽ ആദ്യ ഷോറൂം തുറക്കുമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. തുടർന്ന് ഡൽഹിയിലും ഷോറൂം തുറക്കും. യൂറോപ്പിലും ചൈനയിലും വിൽപ്പന കുറഞ്ഞ സാഹചര്യത്തിലാണ് ലോകത്തിലെ മൂന്നാമത്തെ വലിയ ഓട്ടോമൊബൈൽ വിപണിയായ ഇന്ത്യയിലേക്കുള്ള ടെസ്‍ലയുടെ വരവ്.

    ടെസ്‌ലയുടെ ആദ്യ വാഹനമായി ഇന്ത്യയിൽ എത്തുന്നത് മോഡൽ വൈ റിയർ-വീൽ ഡ്രൈവ് എസ്‌യുവിയാണ്. ഈ വാഹനങ്ങൾ ചൈനയിലെ ടെസ്‌ലയുടെ ഷാങ്ഹായ് ഫാക്ടറിയിൽ നിന്നാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് വാഹനങ്ങളിലൊന്നാണ് മോഡൽ വൈ എസ്‍യുവി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മോഡൽ വൈയുടെ ഇന്ത്യയിലെ എക്സ് ഷോറൂം വില 56,000 ഡോളറിന് (ഏകദേശം 47 ലക്ഷം രൂപ) മുകളിലായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, നികുതിയും ഇൻഷുറൻസും കൂടിച്ചേരുന്നതോടെ ഓൺറോഡ് വിലയിൽ ഗണ്യമായ വർധനവുണ്ടാകും. അമേരിക്കയിൽ ഇതേ മോഡലിന്റെ എക്സ്-ഷോറൂം വില 44,990 ഡോളറും, ടാക്സ് ക്രെഡിറ്റിന് ശേഷം 37,490 ഡോളറുമാണ്. ഇന്ത്യയിലെ ഉയർന്ന ഇറക്കുമതി തീരുവയാണ് വില വർധനവിന് കാരണം.

    മുംബൈയിലെ ബന്ദ്ര കുർള കോംപ്ലക്സിലാണ് (BKC) ടെസ്‌ലയുടെ ആദ്യ ഷോറൂം തുറക്കുന്നത്. 4,000 ചതുരശ്ര അടി വിസ്തീർണമുള്ള ഈ ഷോറൂം 2025 ഫെബ്രുവരി 16 മുതൽ അഞ്ച് വർഷത്തേക്ക് 4.46 ലക്ഷം ഡോളർ (ഏകദേശം 3.87 കോടി രൂപ) വാർഷിക വാടകയ്ക്കാണ് ലീസിനെടുത്തിരിക്കുന്നത്. ഡൽഹിയിലെ എയ്റോസിറ്റി കോംപ്ലക്സിലാണ് രണ്ടാമത്തെ ഷോറൂം തുറക്കുക.

    ഇന്ത്യയിൽ സമ്പന്നരായ ഉപഭോക്താക്കളെ ആകർഷിക്കാനാണ് ടെസ്‌ല ആദ്യഘട്ടത്തിൽ ലക്ഷ്യമിടുന്നത്. മുംബൈയിലും ഡൽഹിയിലും ഉയർന്ന ബിസിനസ് മേഖലകളിൽ ഷോറൂമുകൾ സ്ഥാപിക്കുന്നതിനു വേണ്ടി ടെസ്‌ല എക്സിക്യൂട്ടീവുകൾ ആഴ്ചതോറും ഇന്ത്യയിലെത്തുന്നുണ്ടെന്ന് ബ്ലൂംബെർഗ് റിപ്പോർട്ടിൽ പറയുന്നു.

    ഇന്ത്യയിൽ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി, മുംബൈയിലെ കുർള വെസ്റ്റിൽ 24,500 ചതുരശ്ര അടി വിസ്തീർണമുള്ള ഒരു പ്രോപ്പർട്ടി ടെസ്‍ല ലീസിനെടുത്തിട്ടുണ്ട്. ഇത് നിർമ്മാണത്തിനും വിതരണ ശൃംഖലയ്ക്കും വേണ്ടിയുള്ളതാണ്. കൂടാതെ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ചൈന, നെതർലാൻഡ്സ് എന്നിവിടങ്ങളിൽ നിന്ന് സൂപ്പർചാർജർ ഘടകങ്ങൾ, കാർ ആക്സസറികൾ, മെർച്ചൻഡൈസ്, സ്പെയർ പാർട്സ് എന്നിവയും രാജ്യത്തേക്ക് ഇറക്കുമതി ചെയ്തിട്ടുണ്ട്.

    ടാറ്റ, മഹിന്ദ്ര, എംജി കമ്പനികൾ അരങ്ങുവാഴുന്ന ഇന്ത്യൻ ഇവി വിപണിയിൽ ടെസ്‍ല എത്രത്തോളം വിജയിക്കും എന്നത് വലിയ ചോദ്യചിഹ്നമാണ്. ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ മൊത്തം വാഹന വിൽപ്പനയുടെ 5% മാത്രമാണ്; ആഡംബര ഇവികൾ 2% ൽ താഴെ മാത്രവും. ഉയർന്ന ഇറക്കുമതി തീരുവ കാരണം ടെസ്‌ലയുടെ മോഡൽ വൈയുടെ വില ഇന്ത്യയിൽ വർധിക്കുന്നത് മത്സരക്ഷമതയെ ബാധിച്ചേക്കാം.

    ടെസ്‌ല ഏറെ നാളായി ഇന്ത്യൻ വിപണിയിൽ താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും, തീരുവയിലും പ്രാദേശിക നിർമ്മാണ ആവശ്യകതകളിലും ഉണ്ടായ അഭിപ്രായവ്യത്യാസങ്ങൾ കാരണം പ്രവേശനം വൈകുകയായിരുന്നു. 2025 ഫെബ്രുവരിയിൽ ഇലോൺ മസ്‌ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അമേരിക്കയിൽ നടത്തിയ കൂടിക്കാഴ്ചയാണ് ടെസ്‌ലയുടെ ഇന്ത്യാ പ്രവേശനത്തിന് വഴിയൊരുക്കിയത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Model Y Tesla
    Latest News
    ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം: അഞ്ച് മരണം
    11/07/2025
    ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി നിക്ഷേപകര്‍ക്ക് സൗദി ഓഹരി വിപണിയില്‍ നേരിട്ട് വ്യാപാരം നടത്താന്‍ അനുമതി
    11/07/2025
    ഇസ്രായേൽ ആക്രമണം: ഫലസ്തീനിൽ എട്ട് കുട്ടികൾ ഉൾപ്പെടെ 66 മരണം
    11/07/2025
    അൽ ഹിലാലിന് കരുത്തു പകരാൻ തിയോ ഹെർണാണ്ടസ് എത്തുന്നു; കരാർ മൂന്നു വർഷത്തേക്ക്
    11/07/2025
    ഇറാനിലേക്ക് പോകരുത്: പൗരന്മാർക്ക് മുന്നറിയിപ്പുമായി യുഎസ് സ്റ്റേറ്റ് ഡ‍ിപ്പാർട്ട്മെന്റ്
    11/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version