മലപ്പുറം: സംസ്ഥാനപാത പെരിന്തല്‍മണ്ണ – വളാഞ്ചേരി റോഡില്‍ വെങ്ങാട് ഇല്ലിക്കോട് സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രികനായ പൂക്കാട്ടിരി സ്വദേശി വെള്ളൂരന്‍ ഹംസ (65) മരണപ്പെട്ടു.
ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു അപകടം. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ ഹംസയെ ഉടന്‍ തന്നെ മാലാപറമ്പ് എംഇഎസ് മെഡിക്കല്‍ കോളജില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







