കോഴിക്കോട്- അരയിടത്തുപാലത്തുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരു വയസുകാരി മരിച്ചു. വേങ്ങര കുഴിപ്പറം സ്വദേശികളായ ഷഹാസ് – ഫിദ ദമ്പതികളുടെ മകൾ റഹ്മ ബിന്‍ത് ഷഹാസാണ് ഇന്നലെ രാത്രി സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണമടഞ്ഞത്.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. കുട്ടിയും മാതാപിതാക്കളും സഞ്ചരിച്ചിരുന്ന കാറിലേക്ക് അമിതവേഗതയിൽ ദിശ തെറ്റിവന്ന ജിംനി കാർ ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ കുട്ടിയുടെ മാതാവ് ഫിദ നിലവിൽ ഐസിയുവിൽ ചികിത്സയിലാണ്. പിതാവ് ഷഹാസിന് നിസാര പരുക്കുകളാണുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



