ജബൽപൂർ: ഭാര്യയുമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ബലാത്സംഗമായി കണക്കാക്കാനാകില്ലെന്നും ഇത് കുറ്റകരമല്ലെന്നും മധ്യപ്രദേശ് ഹൈക്കോടതി. ഇതുസംബന്ധിച്ച് യുവതി നൽകിയ പരാതിയിലെ എഫ്.ഐ.ആർ റദ്ദാക്കിയാണ് മധ്യപ്രദേശ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്.
“നിയമപരമായി വിവാഹിതയായ ഭാര്യയോടൊപ്പം താമസിക്കുന്ന ഭർത്താവ് പ്രകൃതിവിരുദ്ധ ലൈംഗികതയിൽ ഏർപ്പെടുന്നത് ഐപിസി 377-ാം വകുപ്പ് പ്രകാരം കുറ്റകരമല്ലെന്ന നിഗമനത്തിൽ എത്തിയതിന് ശേഷം, ഇത് സംബന്ധിച്ച് കൂടുതൽ ചർച്ചകൾ ആവശ്യമില്ലെന്നും ഹൈക്കോടതി പറഞ്ഞു. നിസ്സാരമായ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് ” ജസ്റ്റിസ് ജിഎസ് അലുവാലിയ ഉൾപ്പെട്ട ഹൈക്കോടതി സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു.
ഭാര്യയുടെ പരാതിയിൽ തനിക്കെതിരെ എടുത്ത എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭർത്താവാണ് കോടതിയിൽ ഹരജി നൽകിയത്.