Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, June 3
    Breaking:
    • നിർവീര്യമാക്കിയ എംപോക്സ് വൈറസ് യു.എസിലേക്ക് കടത്തി; രണ്ട് ശാസ്ത്രജ്ഞർക്കെതിരെ കേസ്
    • ഹജ് കഴിഞ്ഞ് മടങ്ങുന്നതിനിടെ മലയാളി ഹാജി ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു
    • കുവൈത്തിന് നേരെ ഇറാന്റെ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു​
    • റിയാദിൽ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ‘ഫ്ലെക്സിബിൾ ജോലി സമയം’ തുടങ്ങി
    • ഗണ്‍മാന്മാരുടെ മര്‍ദ്ദനക്കേസ്; വാദിഭാഗത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ഗണ്‍മാന്മാരുടെ മര്‍ദ്ദനക്കേസ്; വാദിഭാഗത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്03/06/2026 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ​ആലപ്പുഴ: കടുത്ത വിവാദങ്ങൾക്ക് വഴിവെച്ച ഗൺമാന്മാരുടെ മർദ്ദനക്കേസിൽ വാദിഭാഗത്തിനെതിരെ ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയുടെ കടുത്ത വിമർശനം. നിലവിൽ സമർപ്പിച്ചിരിക്കുന്നത് അഭിഭാഷകന്റെ സഹായത്തോടെ കെട്ടിച്ചമച്ച്, പൊലിപ്പിച്ചുണ്ടാക്കിയ പരാതിയാണെന്ന് കോടതി നിരീക്ഷിച്ചു. പ്രതികളായ ഗൺമാന്മാരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ, മെഡിക്കൽ റിപ്പോർട്ടുകൾ വിശദമായി പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ ഈ പരാമർശം. ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ അത് തെളിയിക്കുന്ന കൃത്യമായ രേഖകൾ കൂടി ഹാജരാക്കേണ്ടതില്ലേ എന്ന് കോടതി വാദിഭാഗത്തോട് ചോദിച്ചു.
    ​
    വാദിഭാഗത്തിന്റെ മെഡിക്കൽ റിപ്പോർട്ട് പരിശോധിച്ച കോടതി, അതിലുള്ളത് നിസ്സാര പരിക്കുകൾ മാത്രമാണെന്ന് ചൂണ്ടിക്കാട്ടി. ആദ്യത്തെ മെഡിക്കൽ റിപ്പോർട്ടിൽ ഗുരുതരമായ പരിക്കുകളെക്കുറിച്ച് യാതൊരു പരാമർശവുമില്ല. മരണം വരെ സംഭവിച്ചേക്കാവുന്ന മർദ്ദനമാണ് ഇതെങ്കിൽ എന്തുകൊണ്ട് പരിശോധിച്ച ഡോക്ടർ അത് അന്ന് തന്നെ റിപ്പോർട്ടിൽ രേഖപ്പെടുത്തിയില്ലെന്നും, അതല്ല ഡോക്ടർ അത് മറച്ചുവെച്ചതാണെങ്കിൽ ഡോക്ടർക്കെതിരെ നടപടിയെടുക്കേണ്ടി വരില്ലേ എന്നും കോടതി വ്യക്തമാക്കി. ​സുരക്ഷാ ജീവനക്കാർ പുറത്തിറങ്ങിയത് അവരുടെ ജോലിയുടെ ഭാഗമായാണ്. അവർ മർദ്ദിക്കാൻ ഉപയോഗിച്ചത് അവർക്ക് അനുവദിച്ചു നൽകിയിട്ടുള്ള വസ്തുവാണ്. ആദ്യ റിപ്പോർട്ടിൽ ഗുരുതര പരിക്കുകൾ ഇല്ലെന്നിരിക്കെ, ഇത് റിപ്പോർട്ട് ചെയ്ത ഡോക്ടർക്ക് പറ്റിയ പിഴവാണോയെന്ന് കോടതി ചോദിച്ചു.

    ​കോടതിയുടെ ചോദ്യങ്ങളോട് വളരെ വൈകാരികമായാണ് വാദിഭാഗം അഭിഭാഷകനായ പി. റോയ് പ്രതികരിച്ചത്. മനസ്സാക്ഷി മരവിക്കുന്ന തരത്തിലുള്ള അക്രമമാണ് നടന്നതെന്നും, കോടതി ഇതൊന്നും കാണുന്നില്ലേ എന്ന് ചോദിച്ച അഭിഭാഷകൻ ഇതിൽ വലിയ വിഷമമുണ്ടെന്നും കോടതിയെ അറിയിച്ചു. പരിക്കുകൾ നിസ്സാരമല്ലേ എന്ന കോടതിയുടെ ചോദ്യത്തിന്, ഇതിൽ കൂടുതൽ കാര്യങ്ങൾ എങ്ങനെ പറഞ്ഞു മനസ്സിലാക്കുമെന്നായിരുന്നു അഭിഭാഷകന്റെ മറുപടി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ​സംഭവവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വീഡിയോകളുടെ ആധികാരികതയെ പ്രതിഭാഗം കോടതിയിൽ സംശയനിഴലിലാക്കി. ഈ വീഡിയോകളുടെ വിശ്വാസ്യത എങ്ങനെ ഉറപ്പിക്കാനാകുമെന്ന് കോടതിയും ചോദിച്ചു. സംഭവം പൂർണ്ണമായി പോലീസ് ചിത്രീകരിച്ച വീഡിയോ കയ്യിലുണ്ടോ എന്ന് വാദിഭാഗത്തോട് കോടതി ആരാഞ്ഞു. ​ഡിജിറ്റൽ തെളിവുകളിൽ കൂടുതൽ വ്യക്തത വരുത്താമെന്ന് പ്രൊസിക്യൂഷൻ കോടതിയെ അറിയിച്ചതിനെ തുടർന്ന് കേസ് വീണ്ടും പരിഗണിക്കുന്നതിനായി ജൂൺ ആറിലേക്ക് മാറ്റി. അതുവരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി പരോക്ഷമായി നിർദ്ദേശിച്ചിട്ടുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Court order gun man attack
    Latest News
    നിർവീര്യമാക്കിയ എംപോക്സ് വൈറസ് യു.എസിലേക്ക് കടത്തി; രണ്ട് ശാസ്ത്രജ്ഞർക്കെതിരെ കേസ്
    03/06/2026
    ഹജ് കഴിഞ്ഞ് മടങ്ങുന്നതിനിടെ മലയാളി ഹാജി ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു
    03/06/2026
    കുവൈത്തിന് നേരെ ഇറാന്റെ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു​
    03/06/2026
    റിയാദിൽ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ‘ഫ്ലെക്സിബിൾ ജോലി സമയം’ തുടങ്ങി
    03/06/2026
    ഗണ്‍മാന്മാരുടെ മര്‍ദ്ദനക്കേസ്; വാദിഭാഗത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി
    03/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version