Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, May 31
    Breaking:
    • കുവൈത്തിലെ ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ അമേരിക്കന്‍ സൈനികര്‍ക്ക് പരിക്ക്
    • ഇസ്രായില്‍ വ്യോമാക്രമണത്തില്‍ യാഫ ആശുപത്രിയിലെ അനസ്‌തേഷ്യോളജി വിഭാഗം മേധാവി കൊല്ലപ്പെട്ടു
    • എഡിഎം നവീൻ ബാബുവിന്റെ മരണം; സർക്കാർ സിബിഐക്ക് വിടും
    • ദുബായ് പ്രവാസി നാട്ടിൽ നിര്യാതനായി
    • ഹജ് തീര്‍ത്ഥാടകര്‍ക്ക് 25 ലക്ഷം ആരോഗ്യ സേവനങ്ങള്‍ നല്‍കിയതായി മന്ത്രാലയം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ഹജ് തീര്‍ത്ഥാടകര്‍ക്ക് 25 ലക്ഷം ആരോഗ്യ സേവനങ്ങള്‍ നല്‍കിയതായി മന്ത്രാലയം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്31/05/2026 Gulf Haj Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മക്ക – ഇത്തവണത്തെ ഹജ് സീസണില്‍ ഇതുവരെ തീര്‍ഥാടകര്‍ക്ക് 25 ലക്ഷത്തിലേറെ ആരോഗ്യ സേവനങ്ങള്‍ നല്‍കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഹജ് സീസണ്‍ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ മന്ത്രാലയം വിജയകരമായി പൂര്‍ത്തിയാക്കി. ബഹുജന സമ്മേളന വൈദ്യശാസ്ത്രത്തില്‍ രാജ്യത്തിന്റെ ആഗോള നേതൃസ്ഥാനത്തിന് ഉദാഹരണമായിരുന്നു ഇത്തവണത്തെ ഹജ് സീസണ്‍. തീര്‍ഥാടകര്‍ക്കിടയില്‍ പകര്‍ച്ചവ്യാധികളോ പൊതുജനാരോഗ്യ പ്രത്യാഘാതങ്ങളോ രേഖപ്പെടുത്തിയിട്ടില്ല. ഹജ് സീസണിന്റെ ആരംഭം (ദുല്‍ഖഅ്ദ ഒന്ന്) മുതല്‍ ദുല്‍ഹജ് 12 വരെ ആരോഗ്യ മേഖല തീര്‍ഥാടകര്‍ക്ക് 25 ലക്ഷത്തിലധികം ആരോഗ്യ സേവനങ്ങള്‍ നല്‍കി. പ്രവര്‍ത്തന കാര്യക്ഷമത, സ്ഥാപന സംയോജനം, ആധുനിക സാങ്കേതികവിദ്യകള്‍ എന്നിവ സംയോജിപ്പിച്ച സമഗ്രമായ തയ്യാറെടുപ്പിലൂടെ തീര്‍ഥാടകര്‍ക്ക് കൂടുതല്‍ കാര്യക്ഷമവും ഉയര്‍ന്ന നിലവാരമുള്ളതും നൂതനവുമായ ആരോഗ്യ സേവനങ്ങള്‍ നല്‍കി.

    ഹെല്‍ത്ത് സെന്ററുകളില്‍ നിന്നും എമര്‍ജന്‍സി കെയര്‍ സര്‍വീസ് സെന്ററുകളില്‍ നിന്നും 1,14,889 തീര്‍ഥാടകര്‍ക്ക് ചികിത്സ ലഭിച്ചു. ആശുപത്രികളിലെ എമര്‍ജന്‍സി വിഭാഗങ്ങളില്‍ 58,462 കേസുകളും ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകളില്‍ 29,846 രോഗികളും എത്തി. 8,342 തീര്‍ഥാടകരെ ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്തു. 410 ഹാജിമാര്‍ക്ക് ശസ്ത്രക്രിയകള്‍ നടത്തി. ഇതില്‍ 323 കാര്‍ഡിയാക് കത്തീറ്ററൈസേഷനുകളും 33 ഓപ്പണ്‍-ഹാര്‍ട്ട് സര്‍ജറികളും ഉള്‍പ്പെടുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഹാജിമാര്‍ക്കിടയില്‍ ബോധവല്‍ക്കരണ, പ്രതിരോധ, ചികിത്സാ ശ്രമങ്ങള്‍ ആരോഗ്യ മേഖല തീവ്രമാക്കി. തീര്‍ഥാടകര്‍ക്ക് 2,92,585 ലധികം പ്രതിരോധ സേവനങ്ങള്‍ നല്‍കി. ഏഴ് ഭാഷകളിലായി ആരോഗ്യ, കണ്‍സള്‍ട്ടിംഗ് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഏകീകൃത കോള്‍ സെന്റര്‍ (937) സേവനങ്ങള്‍ 10,01,468 പേര്‍ പ്രയോജനപ്പെടുത്തി.

    മെഡിക്കല്‍ സപ്ലൈകള്‍ വേഗത്തിലാക്കാനും മരുന്നുകളും മെഡിക്കല്‍ വസ്തുക്കളും കൊണ്ടുപോകാനും ഡ്രോണുകളുടെ ഉപയോഗം, ഫീല്‍ഡ് ടീമുകളെ പിന്തുണക്കാനും വെര്‍ച്വല്‍ ഹെല്‍ത്ത് ഹോസ്പിറ്റല്‍ വഴി മെഡിക്കല്‍ തീരുമാനമെടുക്കലിന്റെ വേഗത വര്‍ധിപ്പിക്കാനുമായി ടെലിമെഡിസിന്‍ സേവനങ്ങളും ഡിജിറ്റല്‍ സംവിധാനങ്ങളും വിപുലീകരിക്കല്‍, മെഡിക്കല്‍ റോബോട്ടിക്‌സ് സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ശസ്ത്രക്രിയകള്‍ നടത്തല്‍, ആരോഗ്യസ്ഥിതി ആവശ്യപ്പെടുന്ന തീര്‍ഥാടകരുടെ സുപ്രധാന ആരോഗ്യ ലക്ഷണങ്ങള്‍ വിദൂരമായി നിരീക്ഷിക്കാന്‍ സ്മാര്‍ട്ട് വാച്ചുകള്‍ ഉപയോഗിക്കല്‍ എന്നിവ അടക്കം ഈ വര്‍ഷത്തെ ഹജ് സീസണില്‍ ഉയര്‍ന്ന നിലവാരമുള്ള സാങ്കേതികവിദ്യകള്‍ ആരോഗ്യ മന്ത്രാലയം ഉപയോഗപ്പെടുത്തി. ഇത് ഓരോ വര്‍ഷം കഴിയുംതോറും ഹജ് തീര്‍ഥാടകരുടെ അനുഭവം മെച്ചപ്പെടുത്തുന്ന നൂതന പരിഹാരങ്ങള്‍ വികസിപ്പിക്കാനുള്ള ആരോഗ്യ മേഖലയുടെ കഴിവ് പ്രകടിപ്പിക്കുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hajj
    Latest News
    കുവൈത്തിലെ ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ അമേരിക്കന്‍ സൈനികര്‍ക്ക് പരിക്ക്
    31/05/2026
    ഇസ്രായില്‍ വ്യോമാക്രമണത്തില്‍ യാഫ ആശുപത്രിയിലെ അനസ്‌തേഷ്യോളജി വിഭാഗം മേധാവി കൊല്ലപ്പെട്ടു
    31/05/2026
    എഡിഎം നവീൻ ബാബുവിന്റെ മരണം; സർക്കാർ സിബിഐക്ക് വിടും
    31/05/2026
    ദുബായ് പ്രവാസി നാട്ടിൽ നിര്യാതനായി
    31/05/2026
    ഹജ് തീര്‍ത്ഥാടകര്‍ക്ക് 25 ലക്ഷം ആരോഗ്യ സേവനങ്ങള്‍ നല്‍കിയതായി മന്ത്രാലയം
    31/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version