റിയാദ്: അടുത്ത ഞായറാഴ്ച ദുല്‍ഹിജ്ജ മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദി സുപ്രിം കോടതി രാജ്യത്തെ എല്ലാ വിശ്വാസികളോടും ആവശ്യപ്പെട്ടു. ഉമ്മുല്‍ ഖുറാ കലണ്ടര്‍ അനുസരിച്ച് ഞായറാഴ്ച ദുല്‍ഖഅദ 30 ആണെങ്കിലും മാസപ്പിറവിയനുസരിച്ച് അന്ന് 29 ആണ്. നഗ്ന നേത്രങ്ങള്‍ കൊണ്ടോ ടെലിസ്‌കോപ്പ് വഴിയോ മാസപ്പിറവിക്ക് സാക്ഷിയാകുന്നവര്‍ ഏറ്റവും അടുത്ത കോടതിയില്‍ അറിയിക്കണം. വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മാസപ്പിറവി നിരീക്ഷണസമിതികളുമായി സഹകരിക്കണമെന്നും കോടതി അഭ്യര്‍ഥിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



