Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, August 23
    Breaking:
    • ടിക്കറ്റുകള്‍ക്ക് 50 ശതമാനം വരെ ഓഫര്‍ പ്രഖ്യാപിച്ച് സൗദിയ
    • ഒഡീഷ തീരത്ത് പാനമ ചരക്കുകപ്പൽ മുങ്ങി; തെരച്ചിൽ ഊർജിതമാക്കി ഇന്ത്യൻ കോസ്റ്റ് ഗാർഡും നാവികസേനയും, കപ്പലിൽ 24 ജീവനക്കാർ
    • ബീച്ചിൽ ഇരിപ്പിടത്തെച്ചൊല്ലി തർക്കം: യുവാവിന്റെ മർദനമേറ്റ് യുവതി കൊല്ലപ്പെട്ടു
    • ലുലു സൗദിയിൽ ‘ഫ്ലാറ്റ് 50’ സെയിൽ ഓഗസ്റ്റ് 26 മുതൽ 29 വരെ; എല്ലാ കാറ്റഗറികളിലും 50% വിലക്കിഴിവ്
    • ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ഗായത്രി-ട്രീസ സംഖ്യത്തിന് വെങ്കലം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    തെക്കൻ ലെബനോനിൽ ഇസ്രായേൽ വ്യോമാക്രമണം: സൈനികനും കുട്ടിയുമടക്കം 13 പേർ കൊല്ലപ്പെട്ടു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്13/05/2026 Latest Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ബെയ്‌റൂത്ത്– തെക്കൻ ലെബനോനിലെ വിവിധ ഗ്രാമങ്ങളിൽ ഇസ്രായേൽ നടത്തിയ ശക്തമായ വ്യോമാക്രമണങ്ങളിൽ 13 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഒരു ലെബനീസ് സൈനികനും രണ്ട് പാരാമെഡിക്കൽ ജീവനക്കാരും ഒരു കുട്ടിയും ഉൾപ്പെടുന്നുണ്ടെന്ന് ലെബനോൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. നബതിയ നഗരത്തിൽ നടന്ന ആക്രമണത്തിൽ സിവിൽ ഡിഫൻസിലെ രണ്ട് ജീവനക്കാരടക്കം അഞ്ച് പേർ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

    നബതിയ ജില്ലയിലെ ജെബ്ശിത്ത് ഗ്രാമത്തിലുണ്ടായ ആക്രമണത്തിലാണ് ഒരു ലെബനീസ് സൈനികനും സിറിയൻ പൗരനും ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടത്. ഇവിടെ 12 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബിന്ത് ജെബയിൽ ജില്ലയിലെ കഫർദൂനിൻ ഗ്രാമത്തിൽ നടന്ന മറ്റൊരു ആക്രമണത്തിൽ ഒരു സ്ത്രീയും കുട്ടിയും ഉൾപ്പെടെ നാല് പേർ കൂടി കൊല്ലപ്പെട്ടതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഇസ്രായേൽ ആക്രമണം തുടരുന്നത് തെക്കൻ ലെബനോനിലെ ജനജീവിതം അതീവ ദുസ്സഹമാക്കിയിരിക്കുകയാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    തെക്കൻ ലെബനോനിൽ പോരാളികളെ വീണ്ടും വിന്യസിക്കാനുള്ള ഹിസ്ബുല്ലയുടെ ശ്രമങ്ങൾ തടയാനാണ് തങ്ങൾ ആക്രമണം നടത്തുന്നതെന്നാണ് ഇസ്രായേൽ വാദിക്കുന്നത്. ഹിസ്ബുല്ലയുടെ കേന്ദ്രങ്ങളും അടിസ്ഥാന സൗകര്യങ്ങളുമാണ് ലക്ഷ്യമെന്ന് അവർ പറയുന്നു. എന്നാൽ ഇസ്രായേൽ നിരന്തരം വെടിനിർത്തൽ കരാർ ലംഘിക്കുന്നതിനാലാണ് തങ്ങൾ തിരിച്ചടിക്കുന്നതെന്ന് ഹിസ്ബുല്ലയും വ്യക്തമാക്കി. ലെബനോൻ അതിർത്തിക്കുള്ളിൽ തങ്ങളുടെ സൈന്യത്തിന് പൂർണ്ണ പ്രവർത്തന സ്വാതന്ത്ര്യമുണ്ടെന്നും ഹിസ്ബുല്ലയെ അതിർത്തിയിലേക്ക് മടങ്ങാൻ അനുവദിക്കില്ലെന്നും ഇസ്രായേൽ ചീഫ് ഓഫ് സ്റ്റാഫ് ഇയാൽ സാമിർ പറഞ്ഞു. നിരന്തരമായ ബോംബാക്രമണം മൂലം അതിർത്തി പ്രദേശങ്ങളിൽ നിന്ന് ജനങ്ങൾ കൂട്ടത്തോടെ പലായനം ചെയ്യുകയാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Israel Lebanon
    Latest News
    ടിക്കറ്റുകള്‍ക്ക് 50 ശതമാനം വരെ ഓഫര്‍ പ്രഖ്യാപിച്ച് സൗദിയ
    23/08/2026
    ഒഡീഷ തീരത്ത് പാനമ ചരക്കുകപ്പൽ മുങ്ങി; തെരച്ചിൽ ഊർജിതമാക്കി ഇന്ത്യൻ കോസ്റ്റ് ഗാർഡും നാവികസേനയും, കപ്പലിൽ 24 ജീവനക്കാർ
    22/08/2026
    ബീച്ചിൽ ഇരിപ്പിടത്തെച്ചൊല്ലി തർക്കം: യുവാവിന്റെ മർദനമേറ്റ് യുവതി കൊല്ലപ്പെട്ടു
    22/08/2026
    ലുലു സൗദിയിൽ ‘ഫ്ലാറ്റ് 50’ സെയിൽ ഓഗസ്റ്റ് 26 മുതൽ 29 വരെ; എല്ലാ കാറ്റഗറികളിലും 50% വിലക്കിഴിവ്
    22/08/2026
    ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ഗായത്രി-ട്രീസ സംഖ്യത്തിന് വെങ്കലം
    22/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version