ഖത്തർ- കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാലും ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് കെ.സി വേണുഗോപാലും തമ്മിലുള്ള ബന്ധം ദുരൂഹമാണെന്ന് മാധ്യമ പ്രവർത്തകൻ അൻവർ പാലേരി. ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് ഇക്കാര്യമുള്ളത്. അന്നും ഇന്നും കെ. സി വേണുഗോപാലും അബ്ദുള്ളക്കുട്ടിയും തമ്മിലുള്ള ആത്മബന്ധം ദുരൂഹമാണെന്നും കെ. സി കോൺഗ്രസ്സിനെ അമിത്ഷായുടെ ആലയിൽ കെട്ടുമെന്നും കുറിപ്പിൽ ആരോപിക്കുന്നു.
ഫെയ്സ്ബുക്ക് കുറിപ്പിൽനിന്ന്-
എ. പി അബ്ദുള്ളക്കുട്ടിയുടെ ആദ്യ പുസ്തകം -നിങ്ങളെന്നെ കോൺഗ്രസാക്കി.. അതിൽ ഒരു വാക്ക് പോലും അദ്ദേഹത്തിന്റെതായി ഇല്ല..(പുസ്തകത്തിന്റെ കയ്യെഴുത്ത് പ്രതി.. ഞാൻ എഴുതിയത് ഇപ്പോഴും എന്റെ കയ്യിലുണ്ട് )അതിലെ ഓരോ അക്ഷരങ്ങളും വാക്കുകളും എന്റേതാണ്..അതിന് 25000 രൂപയാണ് പ്രതിഫലം നിശ്ചയിച്ചിരുന്നത്. പുസ്തകം നിരവധി എഡിഷനുകൾ വിറ്റു പോയിട്ടും ആ തുക ഇന്നേ വരെ അദ്ദേഹം തന്നു തീർത്തിട്ടില്ല.. സി. പി. എം എംപി ആയിരിക്കുന്ന കാലം മുതൽ അബ്ദുള്ള കുട്ടിയുടെ ഉറ്റമിത്രം കെ. സി വേണുഗോപാൽ ആയിരുന്നു. കോൺഗ്രസ്സിൽ നിന്ന് പോയ അബ്ദുല്ലക്കുട്ടി ദൽഹിയിൽ ബി. ജെ. പിക്കാരനായി പൊങ്ങി.. അപ്പോഴും ഉറ്റ മിത്രം കെ. സിയാണ്.. ഇരുവരും ചേർന്ന് തമിഴ്നാട്ടിൽ നാഡീ ജ്യോത്സനെ കാണാൻ പോയ കഥ മാതൃഭൂമി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കണ്ണൂരിലെ കൈരളി റിസോർട്ടിൽ അബ്ദുള്ളക്കുട്ടി എടുത്തു തന്ന മുറിയിൽ ദിവസങ്ങളോളം കുത്തിയിരുന്നാണ് അദ്ദേഹത്തിന്റെ ആത്മകഥ ഞാൻ എഴുതിയത്.. അന്നത്തെ എന്റെ ഗതികേട് കൊണ്ടാണ് അങ്ങനെയൊരു സാഹസം ചെയ്തത്.. Ghost writing എന്ന മഹാപാപം.. ഏറെ പറയാനുണ്ട്. കെ. സി വേണുഗോപാൽ കോൺഗ്രസ്സിനെ മോദിയുടെ അടുക്കളയിൽ വെപ്പുകാരനാവാൻ കരാർ എടുത്തവനാണ്. കെ. സി കേരളത്തിന്റെ മുഖ്യമന്ത്രി ആവരുത് എന്ന സദുദ്ദേശ്യം മാത്രമാണ് ഈ എഴുത്തിന്റെ പ്രേരകമെന്നും അങ്ങനെ സംഭവിച്ചാൽ കോൺഗ്രസ്സ് അതോടെ തീർന്നു കിട്ടുമെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.



