ജിദ്ദ: പ്രമുഖ പത്രപ്രവർത്തകനും അറബ് ന്യൂസ് മാനേജിങ് എഡിറ്ററുമായ സിറാജ് വഹാബിന്റെ മാതാവ് സെയ്ദാ നൂർജഹാൻ ബീഗം (72) സ്വദേശമായ മഹാരാഷ്ട്രയിലെ ഔറംഗബാദിൽ നിര്യാതയായി. സിറാജ് വഹാബ് ഉൾപ്പെടെ ആറു ആൺ മക്കളും മൂന്ന് പെൺ മക്കളുമുണ്ട്. ഹജ്ജ് കർമം നിർവഹിച്ചിട്ടുള്ള അവർ ഏറെക്കാലം ജിദ്ദയിൽ ഉണ്ടായിരുന്നു. സയ്യിദ് കുടുംബാംഗമായ സെയ്ദാ നൂർജഹാൻ ബീഗം, പരേതനായ പ്രൊഫ. എം. എ വഹാബിന്റെ പത്നിയാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group