കുവൈത്ത് സിറ്റി – കുവൈത്തില്‍ അമേരിക്കന്‍ സൈനിക ക്യാമ്പുകളില്‍ സ്ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട ഭീകരനെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. നിരോധിത ഭീകര സംഘടനയില്‍ ചേര്‍ന്ന് രാജ്യത്ത് ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിട്ട സ്വദേശി യുവാവാണ് അറസ്റ്റിലായത്.
ഭീകര സംഘടനയെ പിന്തുണച്ച് അതിന്റെ പ്രവര്‍ത്തനങ്ങളുടെ ദൃശ്യ, ശ്രാവ്യ റെക്കോര്‍ഡിംഗുകളും വാര്‍ത്തകളും ഭീകരന് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായും അമേരിക്കന്‍ സൈനിക ക്യാമ്പുകളില്‍ സ്ഫോടനങ്ങള്‍ നടത്തുകയെന്ന ലക്ഷ്യത്തോടെ ബോംബ് നിര്‍മാണം പഠിച്ചതായും സ്ഫോടക വസ്തു നിര്‍മാണം പഠിക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിച്ചതായും പബ്ലിക് പ്രോസിക്യൂഷന് പറഞ്ഞു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റസമ്മതം നടത്തി. അന്വേഷണം പൂര്‍ത്തിയാക്കാനും കേസില്‍ പങ്കുള്ള മറ്റുള്ളവരെ അറസ്റ്റ് ചെയ്യാനും ശ്രമങ്ങള്‍ തുടരുകയാണ്.