Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, May 7
    Breaking:
    • മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ മറ്റ് സ്ഥാനമാനങ്ങൾ വേണ്ട; നിലപാട് കടുപ്പിച്ച് വി.ഡി. സതീശൻ
    • കെ.സിയെ മുഖ്യമന്ത്രിയാക്കണമെന്ന് സുധാകരൻ; കോൺഗ്രസിൽ പോര് മുറുകുന്നു​
    • ​കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് ശരിയല്ല; ലീഗിനെതിരെ രൂക്ഷവിമർശനവുമായി മാത്യു കുഴൽനാടൻ​
    • അന്താരാഷ്ട്ര, പ്രതിരോധ പങ്കാളിത്തങ്ങള്‍ പരമാധികാരത്തിന്റെ ഭാഗമെന്ന് യു.എ.ഇ
    • ഹാജിമാര്‍ക്ക് കുളിര്‍മയേകാന്‍ പുണ്യസ്ഥലങ്ങളില്‍ 6,000 ലേറെ മിസ്റ്റിംഗ് ഫാനുകള്‍, 25,000 ലേറെ കുടിവെള്ള ടാപ്പുകള്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    അന്താരാഷ്ട്ര, പ്രതിരോധ പങ്കാളിത്തങ്ങള്‍ പരമാധികാരത്തിന്റെ ഭാഗമെന്ന് യു.എ.ഇ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/05/2026 UAE Gulf 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി – തങ്ങളുടെ അന്താരാഷ്ട്ര, പ്രതിരോധ പങ്കാളിത്തങ്ങള്‍ പരമാധികാരത്തിന്റെ ഭാഗമാണെന്ന് യു.എ.ഇ വിദേശ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ഇറാന്‍ വിദേശ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയെ യു.എ.ഇ ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ പരമാധികാരം, ദേശീയ സുരക്ഷ, തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം എന്നിവയെ ലംഘിക്കുന്ന അവകാശവാദങ്ങളും ഭീഷണികളും തള്ളിക്കളയുന്നു. യു.എ.ഇയുടെ അന്താരാഷ്ട്ര, പ്രതിരോധ ബന്ധങ്ങളും പങ്കാളിത്തങ്ങളും പൂര്‍ണ്ണമായും പരമാധികാര കാര്യങ്ങളാണ്. ഭീഷണികള്‍, ഇടപെടല്‍, പ്രകോപനം എന്നിവക്കുള്ള കാരണമായി അവ ഉപയോഗിക്കാന്‍ ഒരു കക്ഷിക്കും അവകാശമില്ലെന്ന് വിദേശ മന്ത്രാലയം പറഞ്ഞു.
    രാഷ്ട്രത്തിന്റെയും രാജ്യത്തെ സിവിലിയന്‍, സുപ്രധാന സൗകര്യങ്ങളുടെയും പൗരന്മാരുടെയും പ്രവാസികളുടെയും സന്ദര്‍ശകരുടെയും സുരക്ഷക്ക് നേരിട്ടോ അല്ലാതെയോ ഭീഷണി ഉയര്‍ത്തുന്ന ഏതൊരു വാചാടോപവും നല്ല അയല്‍പക്കത്തിന്റെ തത്വങ്ങള്‍ക്കും അന്താരാഷ്ട്ര നിയമങ്ങള്‍ക്കും ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിനും വിരുദ്ധമായ അസ്വീകാര്യമായ പെരുമാറ്റമായി കണക്കാക്കപ്പെടുന്നു. ഏതെങ്കിലും ഭീഷണി, അവകാശവാദം, ശത്രുതാപരമായ പ്രവൃത്തി എന്നിവ നേരിടുമ്പോള്‍ മുഴുവന്‍ പരമാധികാര, നിയമ, നയതന്ത്ര, സൈനിക അവകാശങ്ങളും വിനിയോഗിക്കാനുള്ള പ്രതിബദ്ധത യു.എ.ഇ വ്യക്തമാക്കി.

    സമ്മര്‍ദ്ദം ചെലുത്താനോ, ആരോപണങ്ങള്‍ ഉന്നയിക്കാനോ, ഗൂഢലക്ഷ്യത്തോടെയുള്ള ആരോപണങ്ങള്‍ പ്രചരിപ്പിക്കാനോ ഉള്ള ശ്രമങ്ങള്‍ രാജ്യത്തിന്റെ ഉറച്ച നിലപാടുകളെ ദുര്‍ബലപ്പെടുത്തുകയോ, പരമോന്നത ദേശീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ നിന്നും, പരമാധികാരവും സ്വതന്ത്രമായ തീരുമാനമെടുക്കലും സംരക്ഷിക്കുന്നതില്‍ നിന്നും രാഷ്ട്രത്തെ തടയുകയോ ചെയ്യില്ലെന്നും വിദേശ മന്ത്രാലയം പ്രസ്താവനയില്‍ സ്ഥിരീകരിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    യു.എ.ഇക്കെതിരെ വ്യാജവും അസ്വീകാര്യവുമായ ആരോപണങ്ങള്‍ അടങ്ങിയ ഇറാന്‍ വിദേശ മന്ത്രാലയത്തിന്റെ പ്രസ്താവനയെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ബുദൈവി ശക്തമായി അപലപിച്ചു. ഈ തെറ്റിദ്ധരിപ്പിക്കുന്ന ആരോപണങ്ങള്‍ മേഖലാ രാജ്യങ്ങളോടുള്ള ഇറാന്റെ പ്രകോപനപരമായ സമീപനത്തിന്റെ തുടര്‍ച്ചയാണ്. യു.എ.ഇ ഭൂപ്രദേശങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ ക്രൂരമായ ആക്രമണങ്ങള്‍ നടത്തുക മാത്രമല്ല, വസ്തുതകളെ വളച്ചൊടിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയും ചെയ്തു. ഇത് എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെയും നിയമങ്ങളുടെയും നഗ്‌നമായ ലംഘനമാണ്. സംഘര്‍ഷങ്ങള്‍ വര്‍ധിപ്പിക്കാനും പ്രാദേശിക സുരക്ഷയും സ്ഥിരതയും അസ്ഥിരപ്പെടുത്താനുമുള്ള വ്യക്തമായ പിടിവാശിയെ ഇറാന്‍ പ്രസ്താവന പ്രതിഫലിപ്പിക്കുകയും മേഖലയുടെ സുരക്ഷക്കും ജനങ്ങളുടെ സുരക്ഷക്കും ഭീഷണിയായ ശത്രുതാപരമായ സമീപനത്തെ സ്ഥിരീകരിക്കുകയും ചെയ്യും. ജി.സി.സി രാജ്യങ്ങള്‍ യു.എ.ഇക്കൊപ്പം ഒറ്റക്കെട്ടായി നിലകൊള്ളുന്നു. സുരക്ഷ, സ്ഥിരത, പരമാധികാരം എന്നിവ സംരക്ഷിക്കുന്നതിന് യു.എ.ഇ സ്വീകരിക്കുന്ന എല്ലാ നടപടികളെയും പിന്തുണക്കുന്നു. യു.എ.ഇയുടെ സുരക്ഷ എല്ലാ ജി.സി.സി രാജ്യങ്ങളുടെയും സുരക്ഷയുടെ അവിഭാജ്യ ഭാഗമാണെന്നും സെക്രട്ടറി ജനറല്‍ ആവര്‍ത്തിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    UAE Minister
    Latest News
    മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ മറ്റ് സ്ഥാനമാനങ്ങൾ വേണ്ട; നിലപാട് കടുപ്പിച്ച് വി.ഡി. സതീശൻ
    07/05/2026
    കെ.സിയെ മുഖ്യമന്ത്രിയാക്കണമെന്ന് സുധാകരൻ; കോൺഗ്രസിൽ പോര് മുറുകുന്നു​
    07/05/2026
    ​കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് ശരിയല്ല; ലീഗിനെതിരെ രൂക്ഷവിമർശനവുമായി മാത്യു കുഴൽനാടൻ​
    07/05/2026
    അന്താരാഷ്ട്ര, പ്രതിരോധ പങ്കാളിത്തങ്ങള്‍ പരമാധികാരത്തിന്റെ ഭാഗമെന്ന് യു.എ.ഇ
    07/05/2026
    ഹാജിമാര്‍ക്ക് കുളിര്‍മയേകാന്‍ പുണ്യസ്ഥലങ്ങളില്‍ 6,000 ലേറെ മിസ്റ്റിംഗ് ഫാനുകള്‍, 25,000 ലേറെ കുടിവെള്ള ടാപ്പുകള്‍
    07/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version