ദമാം- കൊണ്ടോട്ടിയൻസ് @ ദമ്മാം കൂട്ടായ്മയുടെ ജനറൽ ബോഡി യോഗം ദമ്മാം കാസ റസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് പ്രൗഢമായി നടന്നു. സംഘടനയുടെ വിവിധ പ്രവർത്തനങ്ങൾ വിലയിരുത്തിയ യോഗത്തിൽ അടുത്ത രണ്ടു വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു.
പ്രസിഡന്റ് ആലികുട്ടി ഒളവട്ടൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അബ്ദുൽ ഹമീദ് ചേനങ്ങാടൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അഷ്റഫ് കൊണ്ടോട്ടി സ്വാഗതം ആശംസിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി വി.പി. ഷമീർ കൊണ്ടോട്ടി കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ സിദ്ധിക്ക് ആനപ്ര സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. കഴിഞ്ഞ മാസം നിര്യാതനായ മുൻ ഉപദേശക സമിതി അംഗം കബീർ കൊണ്ടോട്ടിക്ക് യോഗം മൗന പ്രാർത്ഥനയോടെ ആദരാഞ്ജലി അർപ്പിച്ചു.


ദമ്മാമിലെ കൊണ്ടോട്ടിക്കാരുടെ ഇടയിൽ ശക്തമായ ഒരു പ്രവാസി വേദിയായി സംഘടന ഇതിനകം മാറിക്കഴിഞ്ഞതായി യോഗം വിലയിരുത്തി. കുടുംബബന്ധങ്ങൾ, സൗഹൃദം, സംസ്കാരം, ക്ഷേമം, പരസ്പര സഹകരണം എന്നിവയിലൂന്നി മാതൃകാപരമായ പ്രവർത്തനങ്ങളുമായി സംഘടന മുന്നോട്ട് പോകുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.


പ്ലസ് ടു പഠനം പൂർത്തിയാക്കി ഉന്നത വിദ്യാഭ്യാസത്തിനായി നാട്ടിലേക്ക് മടങ്ങുന്ന അംഗങ്ങളുടെ മക്കളായ മുഹമ്മദ് റിഷാൻ, മുഹമ്മദ് റിഷാൽ എന്നിവർക്ക് യോഗത്തിൽ വെച്ച് ഉപഹാരങ്ങൾ നൽകി ആദരിച്ചു. സൈനു വലിയപറമ്പ്, ശിഹാബ് കോട്ടുക്കര, ആസിഫ ടീച്ചർ എന്നിവർ ചേർന്നാണ് ഉപഹാരങ്ങൾ കൈമാറിയത്.
യോഗത്തിൽ അടുത്ത രണ്ടു വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തു. ആലികുട്ടി ഒളവട്ടൂർ (പ്രസിഡന്റ്), റിയാസ് മരക്കാട്ട് തൊടിക, ആസിഫ് മേലങ്ങാടി, സഹീർ മജ്ദാൽ, നിയാസ് ബിനു (വൈസ് പ്രസിഡന്റുമാർ), അഷ്റഫ് കൊണ്ടോട്ടി (ജനറൽ സെക്രട്ടറി), വി.പി. ഷമീർ കൊണ്ടോട്ടി (ഓർഗനൈസിംഗ് സെക്രട്ടറി), അനീസ് കൊട്ടപ്പുറം, റസാക് ഒമാനൂർ, സുഹൈൽ ചേനങ്ങാടൻ, മുസ്തഫ പള്ളിക്കൽ ബസാർ (സെക്രട്ടറിമാർ), സിദ്ധിക്ക് ആനപ്ര (ട്രഷറർ), റഹ്മത് അമ്പലങ്ങാടൻ (മീഡിയ സെൽ കോർഡിനേറ്റർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.


അഹ്മദ് പുളിക്കൽ (വല്യാപൂക്ക), അബ്ദുൽ ഹമീദ് ചേനങ്ങാടൻ എന്നിവരെ മുഖ്യ രക്ഷാധികാരികളായും; ശ്രീരാജ് ചെറുക്കാട്ട്, ശംസീർ മുതുപറമ്പ്, ഹുസ്സൈൻ പഴേരി ആലുംച്ചുവട് (ബാപ്പു), ഷറഫുദ്ദീൻ വലിയപറമ്പ് (റോയൽ മലബാർ), റഷീദ് പുളിക്കൽ, മുഹമ്മദ് കുട്ടി കഫ്ജി എന്നിവരെ ഉപദേശക സമിതി അംഗങ്ങളായും തിരഞ്ഞെടുത്തു.
സൈനുദീൻ വലിയപറമ്പ്, ഇക്ബാൽ കുറുപ്പത്ത്, ജൂസൈർ കാന്തക്കാട്, സമദ് സൽക്കാര, ശഹദാദ്, ഫൈസൽ എടക്കോട്ട്, അബ്ദുൽ നാസർ പി. ഇ, ശിഹാബ് കൊട്ടുക്കര, നിഹാൽ ബദർ, അബ്ദുൽ ശുകൂർ, അസ്ലം കരിപ്പൂർ, അബ്ദുൽ സലാം പാണക്കാടൻ, ഷമീർ ജുബൈൽ, ഇസ്മയിൽ ബയോ സെൻറർ, റഫീക് കിഴിശേരി, നാസർ കോബാർ, അബ്ദുൽ റഹീം കോബാർ എന്നിവരെ ഉൾപ്പെടുത്തി പതിനേഴംഗ പ്രവർത്തക സമിതിയും രൂപീകരിച്ചു.
ചടങ്ങിൽ അഹ്മദ് കുട്ടി കഫ്ജി, ഹുസ്സൈൻ ബാപ്പു പഴേരി, റിയാസ് മരക്കാട്ട് തൊടിക, റസാക് ബാബു, ആസിഫ് മേലങ്ങാടി, നംഷീദ ഷമീർ, റഹീം കോബാർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകുന്ന പ്രധാന തീരുമാനങ്ങളോടെയാണ് ജനറൽ ബോഡി യോഗം സമാപിച്ചത്.



