ദുബൈ– യുഎഇയിലെ സ്കൂളുകളിൽ മൂന്നാം അധ്യയന പാദത്തിലെ മിഡ്-ടേം അവധി പ്രഖ്യാപിച്ചു. ബലിപെരുന്നാൾ അവധിയോട് അനുബന്ധിച്ച് മെയ് 25 മുതൽ 29 വരെ സ്കൂളുകൾക്ക് അവധിയായിരിക്കും. ശനി, ഞായർ വാരാന്ത്യ അവധികൾ കൂടി കണക്കിലെടുക്കുമ്പോൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർക്കും ആകെ ഒമ്പത് ദിവസത്തെ അവധി ലഭിക്കും.അദ്ധ്യാപകര്‍ക്കും മറ്റ് സ്‌കൂള്‍ ജീവനക്കാര്‍ക്കും അവധി ബാധകമാണ്. മന്ത്രാലയം പ്രഖ്യാപിച്ച അക്കാദമിക് കലണ്ടറിലെ് ഈ അദ്ധ്യയന വര്‍ഷത്തിലെ മൂന്നാമത്തെ ടേമിലെ അവധിയുമായി ചേര്‍ന്നാണ് പെരുന്നാള്‍ അവധി വരുന്നത്. ജൂൺ 1ന് ക്ലാസുകൾ പുനരാരംഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



