പാലക്കാട്- പാലക്കാട് നഗരത്തിലെ സർക്കാർ മൃഗാശുപത്രിക്ക് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിൽ വൻ തീപിടുത്തം. ജനവാസ മേഖലയിലുണ്ടായ ഈ അഗ്നിബാധ പ്രദേശവാസികളെ പരിഭ്രാന്തരാക്കി. പറമ്പിൽ സൂക്ഷിച്ചിരുന്ന ആക്രി സാധനങ്ങളും മാലിന്യങ്ങളും കത്തിനശിച്ചു.
സംഭവമറിഞ്ഞ് ഉടൻതന്നെ ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്. പറമ്പിൽ കൂട്ടിയിട്ടിരുന്ന മാലിന്യത്തിന് തീപിടിച്ചതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതൽ സ്ഥലങ്ങളിലേക്ക് തീ പടരാതിരിക്കാൻ ഫയർ ഫോഴ്സ് ജാഗ്രത പാലിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



