Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, April 23
    Breaking:
    • ബാലികക്ക് നേരെ ലൈംഗികാതിക്രമം; പ്രവാസി അറസ്റ്റില്‍
    • വ്യാജ ഹജ് സ്ഥാപനങ്ങള്‍ നടത്തിയ അഞ്ചു പേര്‍ മക്കയില്‍ അറസ്റ്റില്‍
    • യു.എ.ഇയില്‍ സര്‍ക്കാര്‍ സേവനങ്ങൾ ഇനി എ.ഐയിലേക്കും
    • ഹോര്‍മുസില്‍ മൈനുകള്‍ സ്ഥാപിക്കുന്ന ഇറാന്‍ ബോട്ടുകള്‍ ആക്രമിക്കുമെന്ന് ട്രംപ്
    • മറ്റൊരു ഇറാന്‍ എണ്ണ ടാങ്കര്‍ കൂടി പിടിച്ചെടുത്ത് യു.എസ് സൈന്യം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    യു.എ.ഇയില്‍ സര്‍ക്കാര്‍ സേവനങ്ങൾ ഇനി എ.ഐയിലേക്കും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/04/2026 UAE Gulf Technology 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബായ്– പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാന്റെ നിര്‍ദേശപ്രകാരം, യു.എ.ഇ സര്‍ക്കാര്‍ മേഖലകളുടെയും സേവനങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും പകുതിയും രണ്ട് വര്‍ഷത്തിനുള്ളില്‍ സ്വയംഭരണ കൃത്രിമ ഇന്റലിജന്‍സ് സംവിധാനങ്ങളിലേക്ക് മാറ്റും. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂം ആണ് സുപ്രധാന സര്‍ക്കാര്‍ മാറ്റം പ്രഖ്യാപിച്ചത്. രണ്ട് വര്‍ഷത്തിനുള്ളില്‍ യു.എ.ഇ സര്‍ക്കാര്‍ സേവനങ്ങളുടെ 50 ശതമാനം സ്വയംഭരണ എ.ഐയിലേക്ക് മാറ്റുമെന്ന് തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ എഴുതിയ പോസ്റ്റില്‍ ശൈഖ് മുഹമ്മദ് പറഞ്ഞു.

    സ്വതന്ത്രമായി ചുമതലകള്‍ നിര്‍വഹിക്കാനും പ്രക്രിയകള്‍ കൈകാര്യം ചെയ്യാനും തീരുമാനമെടുക്കലിനെ പിന്തുണക്കാനും കഴിവുള്ള ഏജന്റിക് എ.ഐ മോഡലുകള്‍ സ്വീകരിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി യു.എ.ഇയെ മാറ്റുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ശൈഖ് മുഹമ്മദ് വ്യക്തമാക്കി. നൂതന എ.ഐ സംവിധാനങ്ങള്‍ക്ക് ഇപ്പോള്‍ മാറ്റങ്ങള്‍ നിരീക്ഷിക്കാനും വിശകലനം നല്‍കാനും ശുപാര്‍ശകള്‍ നല്‍കാനും മനുഷ്യ ഇടപെടലില്ലാതെ പ്രവര്‍ത്തനങ്ങളുടെ ക്രമം നടപ്പാക്കാനും കഴിയും. ഈ സാങ്കേതികവിദ്യ ഗവണ്‍മെന്റിന്റെ എക്‌സിക്യൂട്ടീവ് പങ്കാളിയായി പ്രവര്‍ത്തിക്കുമെന്നും കാര്യക്ഷമത വര്‍ധിപ്പിക്കുമെന്നും സേവനങ്ങള്‍ മെച്ചപ്പെടുത്തുമെന്നും തത്സമയ വിലയിരുത്തലും ഒപ്റ്റിമൈസേഷനും പ്രാപ്തമാക്കുമെന്നും ശൈഖ് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    എത്ര വേഗത്തില്‍ പുതിയ മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നു, സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ പുനര്‍രൂപകല്‍പന ചെയ്യാന്‍ എ.ഐ ഉപകരണങ്ങള്‍ സ്വീകരിക്കുന്നു എന്നിവ ഉള്‍പ്പെടെ, പുതിയ പരിവര്‍ത്തനവുമായി പൊരുത്തപ്പെടാനുള്ള കഴിവിനെ അടിസ്ഥാനമാക്കി മന്ത്രിമാര്‍, ഡയറക്ടര്‍ ജനറല്‍മാര്‍, ഫെഡറല്‍ സ്ഥാപനങ്ങള്‍ എന്നിവ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ വിലയിരുത്തപ്പെടും. ഏറ്റവും വലിയ ഗവണ്‍മെന്റ് പരിവര്‍ത്തന പദ്ധതികളില്‍ ഒന്നായ പുതിയ പദ്ധതിയെ നയിക്കാന്‍ ജീവനക്കാരെ സജ്ജമാക്കുകയെന്ന ലക്ഷ്യത്തോടെ കൃത്രിമ ബുദ്ധിയില്‍ വൈദഗ്ധ്യം വികസിപ്പിക്കുന്നതിന് എല്ലാ ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ക്കും പ്രത്യേക പരിശീലനം നല്‍കുമെന്നും ശൈഖ് മുഹമ്മദ് ചൂണ്ടികാട്ടി.

    വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍നഹ്‌യാന്‍ ഈ
    സംരംഭത്തിന്റെ നടത്തിപ്പിന് മേല്‍നോട്ടം വഹിക്കും. പദ്ധതി നിര്‍വ്വഹണത്തിന്റെ തുടര്‍നടപടികള്‍ക്കായി യു.എ.ഇ കാബിനറ്റ്കാര്യ മന്ത്രി മുഹമ്മദ് അല്‍ഗര്‍ഗാവിയുടെ നേതൃത്വത്തില്‍ ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ സാങ്കേതികമായി ഉണ്ടാകുന്ന ദ്രുതഗതിയിലുള്ള മാറ്റം പരിവര്‍ത്തനം പ്രതിഫലിപ്പിക്കുന്നതായി ശൈഖ് മുഹമ്മദ് പറഞ്ഞു. വ്യക്തികള്‍ക്ക് അവരുടെ കഴിവുകള്‍ തിരിച്ചറിയാനും ജീവിത നിലവാരം മെച്ചപ്പെടുത്താനും കഴിയുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ, സര്‍ക്കാര്‍ മുന്‍ഗണനകളുടെ കേന്ദ്രബിന്ദുവായി ജനങ്ങള്‍ തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    AI UAE
    Latest News
    ബാലികക്ക് നേരെ ലൈംഗികാതിക്രമം; പ്രവാസി അറസ്റ്റില്‍
    23/04/2026
    വ്യാജ ഹജ് സ്ഥാപനങ്ങള്‍ നടത്തിയ അഞ്ചു പേര്‍ മക്കയില്‍ അറസ്റ്റില്‍
    23/04/2026
    യു.എ.ഇയില്‍ സര്‍ക്കാര്‍ സേവനങ്ങൾ ഇനി എ.ഐയിലേക്കും
    23/04/2026
    ഹോര്‍മുസില്‍ മൈനുകള്‍ സ്ഥാപിക്കുന്ന ഇറാന്‍ ബോട്ടുകള്‍ ആക്രമിക്കുമെന്ന് ട്രംപ്
    23/04/2026
    മറ്റൊരു ഇറാന്‍ എണ്ണ ടാങ്കര്‍ കൂടി പിടിച്ചെടുത്ത് യു.എസ് സൈന്യം
    23/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version