Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, June 22
    Breaking:
    • ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ ഏരിയയിലെ ഫാക്ടറിയിൽ സ്ഫോടനം; ആർക്കും പരിക്കില്ല, വാതക ചോർച്ചയില്ലെന്ന് അധികൃതർ
    • കുവൈത്തിൽ ജയിൽ ചാടിയ മൂന്ന് പ്രതികളുടെ വധശിക്ഷ നടപ്പാക്കി, രണ്ടു പേർ കൊലക്കേസ് പ്രതികൾ, ഒരാൾ മയക്കുമരുന്ന് കടത്ത് കേസ് പ്രതി
    • അറ്റ്ലാന്റയിലെ ചുവപ്പൻ കൊടുങ്കാറ്റിൽ മുങ്ങി സൗദി, സ്പെയിനിന് നാലു ഗോൾ ജയം
    • ഫിഫ ലോകകപ്പ്; കളിക്കളത്തിലും പോരാട്ട വീര്യം കാണിക്കാൻ ഇറാൻ, എതിരാളികൾ ബെൽജിയം
    • ഇന്ത്യൻ ഹാജിമാരുടെ മടക്കയാത്ര പൂർത്തിയായി; ജിദ്ദ കെ.എം.സി.സി വളണ്ടിയർമാർക്ക് ചാരിതാർത്ഥ്യം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Iran

    ഹോര്‍മുസ് കടലിടുക്കില്‍ ടോള്‍ ഈടാക്കാന്‍ തുടങ്ങിയതായി ഇറാന്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/04/2026 Iran Top News World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാന്‍ – ഇറാന്‍ തുറമുഖങ്ങള്‍ക്കെതിരായ യു.എസ് ഉപരോധം തുടരുകയും ഇറാന്‍ ഭീഷണികള്‍ കാരണം ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം സ്തംഭിക്കുകയും ചെയ്തതിനിടെ, ഹോര്‍മുസ് കടലിടുക്കില്‍ ഏര്‍പ്പെടുത്തിയ ടോളുകളില്‍ നിന്ന് ഇറാന് ആദ്യ വരുമാനം ലഭിച്ചതായി മുതിര്‍ന്ന ഇറാന്‍ പാര്‍ലമെന്ററി നേതാവ് അവകാശപ്പെട്ടു. ഹോര്‍മുസ് കടലിടുക്കില്‍ നിന്നുള്ള ആദ്യ വരുമാനം സെന്‍ട്രല്‍ ബാങ്കിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചതായി പാര്‍ലമെന്റ് ഡെപ്യൂട്ടി സ്പീക്കര്‍ ഹമീദ് റിസ ഹാജി ബാബായി അറിയിച്ചതായി റെവല്യൂഷണറി ഗാര്‍ഡിനു കീഴിലെ തസ്‌നീം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ ബാബായി നല്‍കിയില്ല. മറ്റു ഇറാന്‍ ഏജന്‍സികളും സമാന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ച് 30 ന് ഇറാന്‍ പാര്‍ലമെന്റിന്റെ ദേശീയ സുരക്ഷാ സമിതി ഹോര്‍മുസില്‍ ടോള്‍ ഏര്‍പ്പെടുത്താനുള്ള പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. എന്നാല്‍ ഈ നിര്‍ദേശം പാര്‍ലമെന്റില്‍ അന്തിമ വോട്ടെടുപ്പിന് വിധേയമാക്കിയിട്ടുണ്ടോ എന്ന് വ്യക്തമല്ല.

    അതേസമയം, ഏകദേശം 45 ദിവസം മുമ്പ് മാര്‍ച്ച് 4 ന് ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടല്‍ ആരംഭിച്ചതിനുശേഷം 187 കപ്പലുകളും എണ്ണ ടാങ്കറുകളും വിജയകരമായി കടന്നുപോയതായി സ്റ്റാര്‍ബോര്‍ഡ് ഇന്റലിജന്‍സും സി.എസ്.ഐ.എസ് സെന്ററും പ്രസിദ്ധീകരിച്ച ഷിപ്പിംഗ് ഡാറ്റ സൂചിപ്പിക്കുന്നു. ഇക്കാലയളവില്‍ പ്രതിദിനം ശരാശരി നാല് കപ്പലുകള്‍ വീതം മാത്രമാണ് ഹോര്‍മുസിലൂടെ കടന്നുപോയത്. വിജയകരമായി കടലിടുക്ക് കടന്ന കപ്പലുകളില്‍ 23 ശതമാനവും ചൈനയില്‍ രജിസ്റ്റര്‍ ചെയ്തവയാണ്. ഹോര്‍മുസ് കടലിടുക്ക് തുറന്നതായി ഇറാന്‍ പ്രഖ്യാപിച്ച ഏപ്രില്‍ 17 ന് 13 എണ്ണ ടാങ്കറുകള്‍ മാത്രമേ കടലിടുക്ക് വഴി കടന്നുപോയിട്ടുള്ളൂവെന്നും ഡാറ്റ കാണിക്കുന്നു. ഇറാന്‍ തുറമുഖങ്ങള്‍ക്കും കപ്പലുകള്‍ക്കും എതിരായ ഉപരോധം അമേരിക്ക തുടരുന്ന കാരണം പറഞ്ഞ് ഏപ്രില്‍ 18 ന് ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    യുദ്ധത്തിനു മുമ്പ് പ്രതിദിനം 150 ലധികം കപ്പലുകളും എണ്ണ ടാങ്കറുകളും ഹോര്‍മുസിലൂടെ കടന്നുപോയിരുന്നു. ലോകത്തിലെ എണ്ണ, വാതക കയറ്റുമതിയുടെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന ഈ സുപ്രധാന ജലപാതയില്‍ കപ്പലുകള്‍ക്ക് ടോള്‍ ചുമത്തുന്നത് അസ്വീകാര്യവും നിയമവിരുദ്ധവുമാണെന്ന് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും നേരത്തെ വ്യക്തമാക്കിയിരുന്നു. യുദ്ധത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് ഹോര്‍മുസിലെ സ്ഥിതി തിരിച്ചുവരില്ലെന്ന് ഇറാന്‍ ആവര്‍ത്തിച്ച് പ്രസ്താവിക്കുകയും ഹുര്‍മുസ് കടലിടുക്ക് കടക്കാന്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇറാന്‍ തുറമുഖങ്ങള്‍ക്കെതിരായ യു.എസ് ഉപരോധം നീക്കാതെ കടലിടുക്ക് തുറക്കില്ലെന്നും ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇറാനില്‍ സാമ്പത്തിക സമ്മര്‍ദം വര്‍ധിപ്പിക്കുകയും യു.എസ് ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്ത് അംഗീകരിക്കാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇറാന്‍ തുറമുഖങ്ങള്‍ക്കും കപ്പലുകള്‍ക്കുമെതിരെ അമേരിക്ക ഉപരോധം ആരംഭിച്ചത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    hormus sea route
    Latest News
    ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ ഏരിയയിലെ ഫാക്ടറിയിൽ സ്ഫോടനം; ആർക്കും പരിക്കില്ല, വാതക ചോർച്ചയില്ലെന്ന് അധികൃതർ
    22/06/2026
    കുവൈത്തിൽ ജയിൽ ചാടിയ മൂന്ന് പ്രതികളുടെ വധശിക്ഷ നടപ്പാക്കി, രണ്ടു പേർ കൊലക്കേസ് പ്രതികൾ, ഒരാൾ മയക്കുമരുന്ന് കടത്ത് കേസ് പ്രതി
    22/06/2026
    അറ്റ്ലാന്റയിലെ ചുവപ്പൻ കൊടുങ്കാറ്റിൽ മുങ്ങി സൗദി, സ്പെയിനിന് നാലു ഗോൾ ജയം
    21/06/2026
    ഫിഫ ലോകകപ്പ്; കളിക്കളത്തിലും പോരാട്ട വീര്യം കാണിക്കാൻ ഇറാൻ, എതിരാളികൾ ബെൽജിയം
    21/06/2026
    ഇന്ത്യൻ ഹാജിമാരുടെ മടക്കയാത്ര പൂർത്തിയായി; ജിദ്ദ കെ.എം.സി.സി വളണ്ടിയർമാർക്ക് ചാരിതാർത്ഥ്യം
    21/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version