Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, April 23
    Breaking:
    • നാഷണൽ ലീഗിൽ വൻ പൊട്ടിത്തെറി; ഐ.എം.സി.സി ജി.സി.സി ചെയർമാൻ എ.എം അബ്ദുല്ലക്കുട്ടി രാജിവെച്ചു
    • തൃശൂർ വെടിക്കെട്ട് അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് എം.എ.യൂസഫലി ഒരു ലക്ഷം രൂപ നൽകും
    • മുഹമ്മദ് എന്ന മമ്മുക്കക്ക് മക്കയിൽ അന്ത്യവിശ്രമം, വിടവാങ്ങൽ ചടങ്ങിൽ പങ്കെടുത്ത് നിരവധി പേർ
    • നാലുവയസുകാരിയെ പീഡിപ്പിച്ച 17 കാരനെ പീഡിപ്പിച്ചു, യുവതിക്കെതിരെ പോക്സോ കേസ്
    • സോഷ്യൽ മീഡിയയിൽ വൈറലായി ദുബായ് കിരീടാവകാശിയുടെ സ്കൈ ഡൈവിംഗ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

    പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് രണ്ട് ലക്ഷം രൂപ വീതം നൽകാനും തീരുമാനമായി
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്22/04/2026 Latest Kerala Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തൃശൂർ– മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ ദാരുണമായ അപകടത്തിൽപ്പെട്ടവർക്ക് സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ വീതം നൽകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ (CMRDF) നിന്ന് 10 ലക്ഷം രൂപയും ദുരന്ത പ്രതികരണ നിധിയിൽ (SDRF) നിന്ന് 4 ലക്ഷം രൂപയുമാണ് അനുവദിക്കുക. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് രണ്ട് ലക്ഷം രൂപ വീതം നൽകാനും തീരുമാനമായി. ഇവരുടെ ചികിത്സാ ചെലവ് പൂർണ്ണമായും സർക്കാർ വഹിക്കും. സംഭവത്തിൽ സമഗ്രമായ ജുഡീഷ്യൽ അന്വേഷണം നടത്താനും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.

    ദുരന്തത്തിൽ മരിച്ചവരിൽ ഏഴ് പേരെ ഇതിനോടകം തിരിച്ചറിഞ്ഞു. പഴയന്നൂർ സ്വദേശി സുദർശനൻ, എടപ്പാൾ സ്വദേശി മണികണ്ഠൻ, കുമരനെല്ലൂർ സ്വദേശി വാസുദേവൻ, കുണ്ടന്നൂർ സ്വദേശി സുവിൻ, കോട്ടപ്പുറം സ്വദേശി മണികണ്ഠൻ, ബിജീഷ്, കൊളത്തൂർ സ്വദേശി സുബ്രഹ്മണ്യൻ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞ് പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയത്. അപകടസ്ഥലത്ത് നിന്ന് ലഭിച്ച മുപ്പതോളം ശരീരാവശിഷ്ടങ്ങൾ ഡിഎൻഎ പരിശോധനയ്ക്കായി മാറ്റിയിട്ടുണ്ട്. ഇതിനായി രാജീവ് ഗാന്ധി ബയോടെക്നോളജിയിലെ ഏഴംഗ വിദഗ്ധ സംഘം തൃശൂർ മെഡിക്കൽ കോളജിലെത്തി പരിശോധനകൾ ആരംഭിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അപകടത്തിൽ പരിക്കേറ്റ 13 പേരാണ് നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 11 പേർ തൃശൂർ മെഡിക്കൽ കോളജിലും രണ്ട് പേർ എലൈറ്റ് ആശുപത്രിയിലുമാണ് കഴിയുന്നത്. മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളവരിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നതിനാൽ അവർ വെന്റിലേറ്ററിലാണ്. ദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് ആവശ്യമായ എല്ലാ വൈദ്യസഹായവും ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. കൂടുതൽ മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനാണ് അധികൃതരുടെ ശ്രമം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    trissur explosion
    Latest News
    നാഷണൽ ലീഗിൽ വൻ പൊട്ടിത്തെറി; ഐ.എം.സി.സി ജി.സി.സി ചെയർമാൻ എ.എം അബ്ദുല്ലക്കുട്ടി രാജിവെച്ചു
    23/04/2026
    തൃശൂർ വെടിക്കെട്ട് അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് എം.എ.യൂസഫലി ഒരു ലക്ഷം രൂപ നൽകും
    22/04/2026
    മുഹമ്മദ് എന്ന മമ്മുക്കക്ക് മക്കയിൽ അന്ത്യവിശ്രമം, വിടവാങ്ങൽ ചടങ്ങിൽ പങ്കെടുത്ത് നിരവധി പേർ
    22/04/2026
    നാലുവയസുകാരിയെ പീഡിപ്പിച്ച 17 കാരനെ പീഡിപ്പിച്ചു, യുവതിക്കെതിരെ പോക്സോ കേസ്
    22/04/2026
    സോഷ്യൽ മീഡിയയിൽ വൈറലായി ദുബായ് കിരീടാവകാശിയുടെ സ്കൈ ഡൈവിംഗ്
    22/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version