Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, April 20
    Breaking:
    • കാത്തിരിപ്പിന് വിരാമം; ദുബായ് ഗ്ലോബൽ വില്ലേജ് വീണ്ടും തുറന്നു
    • ബഹ്‌റൈൻ കെ.എം.സി.സി പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ അന്തരിച്ചു
    • സൗദിയുടെ എണ്ണയിതര കയറ്റുമതി റെക്കോര്‍ഡ് ഉയരത്തില്‍
    • ഇറാനുമായി ബന്ധമുള്ള ഭീകര സംഘം യു.എ.ഇയില്‍ അറസ്റ്റില്‍
    • ഇസ്രായിലിന്റെ ഏറ്റാൻ ഡ്രോൺ വെടി വെച്ചിട്ട് ഇറാൻ​
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    സൗദിയുടെ എണ്ണയിതര കയറ്റുമതി റെക്കോര്‍ഡ് ഉയരത്തില്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്20/04/2026 Saudi Arabia Gulf 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – കഴിഞ്ഞ വര്‍ഷം സൗദി അറേബ്യയുടെ എണ്ണയിതര കയറ്റുമതി റെക്കോര്‍ഡ് ഉയരത്തിലെത്തി. 2025 ല്‍ എണ്ണയിതര കയറ്റുമതി 624 ബില്യണ്‍ റിയാലായി. 2024 ല്‍ ഇത് 543 ബില്യണ്‍ റിയാലായിരുന്നു. കഴിഞ്ഞ കൊല്ലം എണ്ണയിതര കയറ്റുമതിയില്‍ 15 ശതമാനം വളര്‍ച്ചയുണ്ടായി. രാജ്യത്തിന്റെ മൊത്തം കയറ്റുമതിയില്‍ എണ്ണയിതര കയറ്റുമതി 44 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. 2024 ല്‍ ഇത് 39 ശതമാനമായിരുന്നു. ഏറ്റവും പുതിയ ആഗോള ഡാറ്റ പ്രകാരം, വളര്‍ച്ചാ നിരക്കിന്റെ കാര്യത്തില്‍ സൗദി അറേബ്യ ജി-20 രാജ്യങ്ങളില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനത്താണ്.
    മുന്‍ വര്‍ഷങ്ങളിലെ ഉയര്‍ന്ന പ്രവണതയുടെ തുടര്‍ച്ചയാണ് ഈ പ്രകടനം. എണ്ണയിതര കയറ്റുമതി 2021 ല്‍ 325 ബില്യണ്‍ റിയാലായിരുന്നു. 2022 ല്‍ 468 ബില്യണ്‍ റിയാലായും 2023 ല്‍ 477 ബില്യണ്‍ റിയാലായും 2024 ല്‍ 543 ബില്യണ്‍ റിയാലായും 2025 ല്‍ 624 ബില്യണ്‍ റിയാലായും കയറ്റുമതി ഉയര്‍ന്നു. ഇതേ കാലയളവില്‍ സമ്പദ്വ്യവസ്ഥയിലേക്കുള്ള എണ്ണയിതര കയറ്റുമതിയുടെ സംഭാവന 30 ശതമാനത്തില്‍ നിന്ന് 44 ശതമാനം ആയി വര്‍ധിച്ചു. ഇത് ദേശീയ സമ്പദ്വ്യവസ്ഥയിലെ വൈവിധ്യവല്‍ക്കരണത്തിന്റെ ത്വരിതഗതിയിലുള്ള വേഗതയെ പ്രതിഫലിപ്പിക്കുന്നു.

    മൂന്നു പ്രധാന മേഖലകള്‍ ഈ വളര്‍ച്ചക്ക് സഹായിച്ചു. എണ്ണയിതര ചരക്കുകളുടെ കയറ്റുമതി 2025 ല്‍ 225 ബില്യണ്‍ റിയാലിലെത്തി. 2024 നെ അപേക്ഷിച്ച് 2025 ല്‍ എണ്ണയിതര ചരക്കുകളുടെ കയറ്റുമതിയില്‍ 4 ശതമാനം വളര്‍ച്ചയുണ്ടായി. 2024 ല്‍ 217 ബില്യണ്‍ റിയാലിന്റെ എണ്ണയിതര ചരക്കുകളാണ് കയറ്റി അയച്ചത്. ഭക്ഷ്യ, കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി 2021 ല്‍ 15 ബില്യണ്‍ റിയാലായിരുന്നു. 2025 ല്‍ ഇത് 24 ബില്യണ്‍ സൗദി റിയാലായി ഉയര്‍ന്നു. യന്ത്രങ്ങള്‍, മെക്കാനിക്കല്‍ ഉപകരണങ്ങള്‍, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, അവയുടെ ഭാഗങ്ങള്‍ എന്നിവയുടെ കയറ്റുമതി ഇതേ കാലയളവില്‍ 4.3 ബില്യണ്‍ റിയാലില്‍ നിന്ന് 7.5 ബില്യണ്‍ റിയാലായി ഉയര്‍ന്നു. വളം കയറ്റുമതി 69 ലക്ഷം ടണ്ണില്‍ നിന്ന് 1.08 കോടി ടണ്ണായി വര്‍ധിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സേവന കയറ്റുമതി പോസിറ്റീവ് പ്രകടനം തുടര്‍ന്നു. സേവന കയറ്റുമതി 2025 ല്‍ 260 ബില്യണ്‍ റിയാലിലെത്തി. 2024 ല്‍ ഇത് 235 ബില്യണ്‍ റിയാലായിരുന്നു. സേവന കയറ്റുമതിയില്‍ 11 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. 2021 ല്‍ 48 ബില്യണ്‍ റിയാലില്‍ ആരംഭിച്ച് 2022 ല്‍ 152 ബില്യണ്‍ റിയാലിലേക്കും 2023 ല്‍ 205 ബില്യണ്‍ റിയാലിലേക്കും 2024 ല്‍ 235 ബില്യണ്‍ റിയാലിലേക്കും പുരോഗമിച്ച വളര്‍ച്ചയുടെ തുടര്‍ച്ചയാണിത്.

    പുനര്‍ കയറ്റുമതി മേഖലയും അതിവേഗ വളര്‍ച്ച കൈവരിച്ചു. 2024 ല്‍ 91 ബില്യണ്‍ റിയാലായിരുന്ന പുനര്‍കയറ്റുമതി 2025 ല്‍ 139 ബില്യണ്‍ റിയാലിലെത്തി. പുനര്‍കയറ്റുമതിയില്‍ 53 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തി. ആദ്യമായാണ് പുനര്‍കയറ്റുമതി 100 ബില്യണ്‍ റിയാല്‍ കവിയുന്നത്. 2021 ല്‍ പുനര്‍കയറ്റുമതി 46 ബില്യണ്‍ റിയാലായിരുന്നു.

    യന്ത്രങ്ങള്‍, ഉപകരണങ്ങള്‍, ഗതാഗത ഉപകരണങ്ങള്‍ എന്നിവയുടെ പുനര്‍ കയറ്റുമതിയിലെ കുതിച്ചുചാട്ടമാണ് ഈ വളര്‍ച്ചക്ക് കാരണമായത്. യന്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും പുനര്‍ കയറ്റുമതി 2021 ല്‍ 11 ബില്യണ്‍ റിയാലായിരുന്നു. 2025 ല്‍ ഇത് 74 ബില്യണ്‍ റിയാലായി വര്‍ധിച്ചു. അതേസമയം ഗതാഗത ഉപകരണങ്ങളുടെയും സ്‌പെയര്‍പാര്‍ട്‌സിന്റെയും പുനര്‍കയറ്റുമതിയുടെ മൂല്യം ഇതേ കാലയളവില്‍ 24 ബില്യണ്‍ റിയാലില്‍ നിന്ന് 43 ബില്യണ്‍ റിയാലായി ഉയര്‍ന്നു. അടിസ്ഥാന സൗകര്യ വികസനം, വ്യാപാര പങ്കാളിത്തം വികസിപ്പിക്കല്‍, ആഗോള വിപണികളില്‍ ദേശീയ ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും മത്സരശേഷി വര്‍ധിപ്പിക്കല്‍ എന്നിവയിലൂടെ സന്തുലിതവും സുസ്ഥിരവുമായ വളര്‍ച്ച കൈവരിക്കാനുള്ള സൗദി സമ്പദ്വ്യവസ്ഥയുടെ ശേഷി മൂന്ന് പ്രധാന മേഖലകളിലുടനീളമുള്ള ഈ സംയോജിത പ്രകടനം സ്ഥിരീകരിക്കുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    non-oil exports Saudi
    Latest News
    കാത്തിരിപ്പിന് വിരാമം; ദുബായ് ഗ്ലോബൽ വില്ലേജ് വീണ്ടും തുറന്നു
    20/04/2026
    ബഹ്‌റൈൻ കെ.എം.സി.സി പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ അന്തരിച്ചു
    20/04/2026
    സൗദിയുടെ എണ്ണയിതര കയറ്റുമതി റെക്കോര്‍ഡ് ഉയരത്തില്‍
    20/04/2026
    ഇറാനുമായി ബന്ധമുള്ള ഭീകര സംഘം യു.എ.ഇയില്‍ അറസ്റ്റില്‍
    20/04/2026
    ഇസ്രായിലിന്റെ ഏറ്റാൻ ഡ്രോൺ വെടി വെച്ചിട്ട് ഇറാൻ​
    20/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version