തെഹ്‌റാന്‍ – ഹുര്‍മുസ് കടലിടുക്കില്‍ യു.എസ് കപ്പലുകള്‍ മുക്കുമെന്ന് ഇറാന്‍ ഭീഷണി മുഴക്കി. സുപ്രധാനമായ ഹുര്‍മുസ് കടലിടുക്കില്‍ അമേരിക്ക പോലീസിന്റെ പങ്ക് വഹിക്കാന്‍ തീരുമാനിച്ചാല്‍ ഇറാന്‍ അമേരിക്കന്‍ കപ്പലുകള്‍ മുക്കുമെന്ന് റെവല്യൂഷണറി ഗാര്‍ഡ് മുന്‍ കമാന്‍ഡറും ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖാംനഇയുടെ സൈനിക ഉപദേഷ്ടാവുമായ മുഹ്‌സിന്‍ റെസായി പറഞ്ഞു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഹുര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ശ്രമിക്കുകയാണ്.
നിങ്ങളുടെ കപ്പലുകള്‍ ഞങ്ങളുടെ മിസൈലുകള്‍ക്ക് ഇരയാകും. ഞങ്ങള്‍ക്ക് അവയെ നശിപ്പിക്കാന്‍ കഴിയും. ഇറാനെതിരെ അമേരിക്ക നടത്തുന്ന ഏതൊരു കര ആക്രമണവും ഇറാന് ഒരു അവസരമായി മാറും. ഇറാനില്‍ ആയിരക്കണക്കിന് ആളുകളെ ബന്ദികളാക്കാനും ഇതില്‍ ഓരോരുത്തരെയും വിട്ടയക്കാന്‍ 100 കോടി ഡോളര്‍ തോതില്‍ മോചനദ്രവ്യം സ്വീകരിക്കാനും ഇറാന് കഴിയും. വെടിനിര്‍ത്തല്‍ നീട്ടുന്നതിനെ താന്‍ നിരാകരിക്കുന്നു. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഹുര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാന്‍ ഒരിക്കലും ഉപേക്ഷിക്കില്ലെന്നും മുഹ്‌സിന്‍ റെസായി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



