Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, April 15
    Breaking:
    • ഇറാഖിലെ ഹിസ്ബുല്ല നേതാവിനെ കുറിച്ച് വിവരംനല്‍കുന്നവര്‍ക്ക് ഒരു കോടി ഡോളര്‍ പാരിതോഷികം
    • ഇറാന്റെ ആണവ പദ്ധതി സൈനികമായി നിര്‍ത്തലാക്കാന്‍ കഴിയില്ല: ഗ്രോസി
    • ഗാസയില്‍ ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ പത്ത് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
    • വിദേശ തീര്‍ഥാടകര്‍ക്ക് ലഗേജ് രഹിത ഹജ് സേവനം ഇത്തവണയും
    • ഹജ് പെര്‍മിറ്റ് വ്യവസ്ഥ ലംഘിക്കുന്നവര്‍ക്ക് ഒരു ലക്ഷം റിയാല്‍ പിഴയും നാടുകടത്തലും പ്രവേശന വിലക്കും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    വിദേശ തീര്‍ഥാടകര്‍ക്ക് ലഗേജ് രഹിത ഹജ് സേവനം ഇത്തവണയും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/04/2026 Latest Gulf Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഹജ് തീര്‍ഥാടകരുടെ യാത്ര സുഗമമാക്കുന്നതിന് ലഗേജ് രഹിത ഹജ് സേവനം ഇത്തവണയും നടപ്പാക്കുന്നതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. തീര്‍ഥാടകരുടെ യാത്ര എളുപ്പമാക്കാനും ലഗേജ് കൊണ്ടുനടക്കേണ്ടിവരുന്നതു മൂലമുള്ള പ്രയാസം ലഘൂകരിക്കാനുമാണ് ഈ സേവനത്തിലൂടെ ലക്ഷ്യമിടുന്നത്. സ്വന്തം രാജ്യങ്ങളില്‍ നിന്ന് മക്കയിലേക്കും മദീനയിലേക്കും യാത്ര പുറപ്പെടുമ്പോള്‍ തീര്‍ഥാടകരുടെ ലഗേജുകള്‍ സ്വദേശങ്ങളിലെ വിമാനത്താവളങ്ങളില്‍ നിന്ന് സ്വീകരിച്ച് മക്കയിലെയും മദീനയിലെയും താമസസ്ഥലങ്ങളില്‍ നേരിട്ട് എത്തിച്ചു നല്‍കുന്ന സേവനമാണിത്. ജിദ്ദയിലെയും മദീനയിലെയും എയര്‍പോര്‍ട്ടുകളില്‍ വിമാനമിറങ്ങിയാലുടന്‍ ലഗേജുകള്‍ക്ക് കാത്തുനില്‍ക്കാതെയും അവ വഹിച്ചുനടക്കാതെയും താമസസ്ഥലങ്ങളിലേക്ക് നേരിട്ട് പോകാന്‍ ഈ സേവനം തീര്‍ഥാടകരെ സഹായിക്കും. ബന്ധപ്പെട്ട ഹജ് സര്‍വീസ് കമ്പനി ലഗേജുകള്‍ സ്വീകരിച്ച് മക്കയിലെയും മദീനയിലെയും ഹാജിമാരുടെ താമസസ്ഥലങ്ങളില്‍ നേരിട്ട് എത്തിച്ചുനല്‍കുകയാണ് ചെയ്യുക. ഹാജിമാരുടെ മടക്കയാത്രയിലും ഈ സേവനം നടപ്പാക്കും. ഇത് കൂടുതല്‍ സൗകര്യപ്രദവും വ്യവസ്ഥാപിതവുമായ ഹജ് അനുഭവം നല്‍കുന്നു. ലഗേജ് കൊണ്ടുപോകുന്നതിന്റെ ബുദ്ധിമുട്ടില്ലാതെ എളുപ്പത്തിലുള്ള ചലനം, ലഗേജ് ട്രാക്ക് ചെയ്യാനുള്ള കഴിവ്, മെച്ചപ്പെട്ട സുരക്ഷ, വ്യക്തിഗത വസ്തുക്കളുടെ പരിചരണം എന്നിവ ഉള്‍പ്പെടെ ലഗേജ് രഹിത ഹജ് സേവനം നിരവധി ഗുണങ്ങള്‍ നല്‍കുന്നു.

    ലഗേജ് അയക്കുമ്പോള്‍ നിര്‍ദിഷ്ട ഭാര പരിധികള്‍ പാലിക്കണമെന്നും ലഗേജ് കൈമാറിയതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ സൂക്ഷിക്കണമെന്നും യാത്രയിലും കര്‍മ്മങ്ങള്‍ നിര്‍വഹിക്കുമ്പോഴും ആവശ്യമായ അവശ്യവസ്തുക്കള്‍ അടങ്ങിയ ഹാന്‍ഡ് ബാഗ് കൈവശം വെക്കണമെന്നും മന്ത്രാലയം തീര്‍ഥാടകരോട് അഭ്യര്‍ഥിച്ചു. ഹജ് സര്‍വീസ് കമ്പനികള്‍ വഴിയും ഹജ്, ഉംറ മന്ത്രാലയത്തിന്റെ ഔദ്യോഗിക ആശയവിനിമയ മാര്‍ഗങ്ങളിലൂടെയും സേവനത്തെ കുറിച്ച കൂടുതല്‍ വിവരങ്ങളും വിശദാംശങ്ങളും ലഭ്യമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hajj Luggage-free
    Latest News
    ഇറാഖിലെ ഹിസ്ബുല്ല നേതാവിനെ കുറിച്ച് വിവരംനല്‍കുന്നവര്‍ക്ക് ഒരു കോടി ഡോളര്‍ പാരിതോഷികം
    15/04/2026
    ഇറാന്റെ ആണവ പദ്ധതി സൈനികമായി നിര്‍ത്തലാക്കാന്‍ കഴിയില്ല: ഗ്രോസി
    15/04/2026
    ഗാസയില്‍ ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ പത്ത് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
    15/04/2026
    വിദേശ തീര്‍ഥാടകര്‍ക്ക് ലഗേജ് രഹിത ഹജ് സേവനം ഇത്തവണയും
    15/04/2026
    ഹജ് പെര്‍മിറ്റ് വ്യവസ്ഥ ലംഘിക്കുന്നവര്‍ക്ക് ഒരു ലക്ഷം റിയാല്‍ പിഴയും നാടുകടത്തലും പ്രവേശന വിലക്കും
    15/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version