Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, May 31
    Breaking:
    • അപൂർവ്വ നേട്ടം സ്വന്തമാക്കി ആറാം ക്ലാസുകാരൻ; ഓർമ്മശക്തി കൊണ്ട് നേടിയത് ഗിന്നസ്സ് റെക്കോഡ്
    • ലൈംഗികാതിക്രമക്കേസുകളുടെ ‘നാണക്കേടിന്റെ പട്ടിക’യിൽ ഇസ്രായിൽ; യു.എൻ സെക്രട്ടറി ജനറലിന് പൂർണ്ണ പിന്തുണയുമായി ഫലസ്തീൻ​
    • ആധുനിക സാങ്കേതികവിദ്യയിൽ സൈന്യം സജ്ജം; അതിക്രമങ്ങൾക്ക് ശക്തമായ മറുപടി നൽകുമെന്ന് ഇറാൻ​‌
    • 17-കാരന്റെ കൊലപാതകം; മുഖ്യപ്രതിയെ വെടിവെച്ച് കൊന്ന് പൊലീസ്​
    • ഐപിഎൽ ഫൈനൽ; രണ്ടാം കിരീടം ലക്ഷ്യമിട്ട് ബാംഗ്ലൂരും ഗുജറാത്തും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Israel

    സമാധാന ചർച്ചകൾക്കായി ഇസ്രായിൽ – ലെബനീസ് പ്രതിനിധികൾ വാഷിംഗ്ടണിലേക്ക്; നിർണ്ണായക നീക്കവുമായി ട്രംപ്​

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/04/2026 Israel USA World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    വാഷിംഗ്ടൺ– ഇസ്രായിലും ഹിസ്ബുല്ലയും തമ്മിൽ ആഴ്ചകളായി തുടരുന്ന രൂക്ഷമായ പോരാട്ടത്തിന് അറുതി വരുത്താൻ ലക്ഷ്യമിട്ടുള്ള നിർണ്ണായക ചർച്ചകൾ അടുത്തയാഴ്ച വാഷിംഗ്ടണിൽ നടക്കും. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ഇസ്രായിലിലെയും ലെബനോനിലെയും ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. മേഖലയിലെ സംഘർഷം ശാന്തമാക്കുന്നതിനായി ഇരുവിഭാഗത്തിനും മേൽ ശക്തമായ സമ്മർദ്ദമാണ് ട്രംപ് ചെലുത്തുന്നത്.

    ​ലെബനോനുമായി ചർച്ചകൾ ആരംഭിക്കുമെന്ന് ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്നലെ പ്രഖ്യാപിച്ചു. ഹിസ്ബുല്ലയെ നിരായുധീകരിക്കുക, ഇരുരാജ്യങ്ങളും തമ്മിൽ സുസ്ഥിരമായ സമാധാന കരാറിലെത്തുക എന്നീ ലക്ഷ്യങ്ങളാണ് ചർച്ചയുടെ അജണ്ടയിലുള്ളതെന്ന് അദ്ദേഹം വിശദീകരിച്ചു. എന്നാൽ, സമാധാന ചർച്ചകൾ പുരോഗമിക്കുന്ന പക്ഷം ലെബനോനിലെ തങ്ങളുടെ സ്ഥാനങ്ങളിൽ നിന്ന് സൈന്യത്തെ പിൻവലിക്കാനോ നിലവിലെ കര ഓപ്പറേഷനുകൾ കുറയ്ക്കാനോ തയ്യാറാണോ എന്ന കാര്യത്തിൽ ഇസ്രായിൽ ഇതുവരെ വ്യക്തമായ നിലപാട് അറിയിച്ചിട്ടില്ല.
    ​
    അതേസമയം, ലെബനോനിലെ ഹിസ്ബുല്ലക്കെതിരായ ആക്രമണം അവസാനിപ്പിക്കുക എന്നത് വരാനിരിക്കുന്ന ചർച്ചകളിൽ ഇറാന്റെ പ്രധാന ആവശ്യമാണ്. ശനിയാഴ്ച പാകിസ്ഥാനിൽ നടക്കാനിരിക്കുന്ന ചർച്ചകളിൽ ഇറാൻ ഈ വിഷയം ഉന്നയിക്കും. 2022-ൽ അമേരിക്കയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചകളിലൂടെ ഇരുരാജ്യങ്ങളും സമുദ്ര അതിർത്തി നിർണ്ണയിക്കുന്നതിൽ ധാരണയിലെത്തിയിരുന്നു. ഇതിന് തുടർച്ചയായി, 2024-ലെ യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2025 ഡിസംബറിൽ തെക്കൻ ലെബനോനിലെ നാഖൂറയിൽ പരോക്ഷ ചർച്ചകളും നടന്നിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Israel Lebanon USA washington
    Latest News
    അപൂർവ്വ നേട്ടം സ്വന്തമാക്കി ആറാം ക്ലാസുകാരൻ; ഓർമ്മശക്തി കൊണ്ട് നേടിയത് ഗിന്നസ്സ് റെക്കോഡ്
    31/05/2026
    ലൈംഗികാതിക്രമക്കേസുകളുടെ ‘നാണക്കേടിന്റെ പട്ടിക’യിൽ ഇസ്രായിൽ; യു.എൻ സെക്രട്ടറി ജനറലിന് പൂർണ്ണ പിന്തുണയുമായി ഫലസ്തീൻ​
    31/05/2026
    ആധുനിക സാങ്കേതികവിദ്യയിൽ സൈന്യം സജ്ജം; അതിക്രമങ്ങൾക്ക് ശക്തമായ മറുപടി നൽകുമെന്ന് ഇറാൻ​‌
    31/05/2026
    17-കാരന്റെ കൊലപാതകം; മുഖ്യപ്രതിയെ വെടിവെച്ച് കൊന്ന് പൊലീസ്​
    31/05/2026
    ഐപിഎൽ ഫൈനൽ; രണ്ടാം കിരീടം ലക്ഷ്യമിട്ട് ബാംഗ്ലൂരും ഗുജറാത്തും
    31/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version