Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, April 4
    Breaking:
    • റിയാദ് യു.എസ് എംബസി ആക്രമിച്ചത് ഇസ്രായിലെന്ന് ഇറാന്‍
    • ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ ഇസ്രായിലില്‍ നാലു പേര്‍ക്ക് പരിക്ക്
    • ​ലോകത്ത് നിന്ന് ഇസ്‌ലാം മതത്തെ ഇല്ലാതാക്കുമെന്ന് സംഘപരിവാർ നേതാവ്
    • എഫ്.എ കപ്പ്; ഹാലണ്ടിന്റെ ഹാട്രിക് മികവിൽ ലിവർപൂളിനെ തകർത്തെറിഞ്ഞ് സിറ്റി സെമിയിൽ
    • ഐപിഎൽ; വീണ്ടും റിസ്വി വിസ്മയം, ഡൽഹിക്ക് മുംബൈക്കെതിരെ ആറ് വിക്കറ്റിന്റെ ജയം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    അക്വേറബിയ വാട്ടർ തീം പാർക്ക് ഏപ്രിൽ 23ന് സന്ദർശകർക്കായി തുറക്കും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്04/04/2026 Saudi Arabia Gulf Tourism 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്– മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ വാട്ടർ തീം പാർക്കായ അക്വേറബിയ ഏപ്രിൽ 23 വ്യാഴാഴ്ച ഔദ്യോഗികമായി പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് ഖിദ്ദിയ സിറ്റി അധികൃതർ അറിയിച്ചു. സൗദി അറേബ്യയുടെ വിനോദ-കായിക-സാംസ്കാരിക ഹബ്ബായ ഖിദ്ദിയ സിറ്റിയിൽ പ്രവർത്തനമാരംഭിക്കുന്ന രണ്ടാമത്തെ വലിയ വിനോദ കേന്ദ്രമാണിത്. പാർക്കിലെ 22 നൂതന റൈഡുകളിൽ നാലെണ്ണം ലോക റെക്കോർഡുകൾ ഭേദിക്കുന്നവയാണ്. ഇതിൽ ലോകത്തിലെ ഏറ്റവും ഉയരമേറിയ വാട്ടർ കോസ്റ്റർ, ടോൾ ഡ്രോപ്പ് ബോഡി സ്ലൈഡ് എന്നിവ ഉൾപ്പെടുന്നു.

    2,50,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള പാർക്ക് എട്ട് വ്യത്യസ്ത തീം സോണുകളായാണ് തിരിച്ചിരിക്കുന്നത്.വാട്ടർ റൈഡുകൾ കൂടാതെ 7 ഡ്രൈ റൈഡുകളും സർഫിംഗ് സൗകര്യങ്ങളും ഇവിടെയുണ്ട്.
    ​
    മുതിർന്നവർക്ക് 325 റിയാൽ മുതലും നാല് മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്ക് 200 റിയാലുമാണ് ടിക്കറ്റ് നിരക്ക്. നാല് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. സന്ദർശനത്തിന് അഞ്ച് ദിവസം മുമ്പെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 15 ശതമാനം ഇളവ് ലഭിക്കും. സര്‍ഫിംഗ് അനുഭവം ഒഴികെ പാര്‍ക്കിനുള്ളിലെ എല്ലാ റൈഡുകളിലേക്കും സൗകര്യങ്ങളിലേക്കുമുള്ള പ്രവേശനം ടിക്കറ്റില്‍ ഉള്‍പ്പെടുന്നു. അധിക അനുഭവം എന്നോണമുള്ള സര്‍ഫിംഗിന് സ്ഥലത്തു നിന്നു തന്നെ പ്രത്യേക ടിക്കറ്റ് വാങ്ങണം.
    ടിക്കറ്റ് സന്ദര്‍ശകര്‍ക്ക് പാര്‍ക്കിനുള്ളിലെ എല്ലാ റൈഡുകളിലേക്കും ജല ആകര്‍ഷണങ്ങളിലേക്കും പൂര്‍ണ്ണ പ്രവേശനം നല്‍കുന്നു.
    ​
    കൂടുതൽ സ്വകാര്യത ആഗ്രഹിക്കുന്നവർക്കായി 91 ആഡംബര കാബനകളും ക്യൂ ഒഴിവാക്കാൻ അക്വാ ഫാസ്റ്റ് പാസ്’ സേവനവും ലഭ്യമാണ്. 24 ഭക്ഷണശാലകളും ഷോപ്പിംഗിനായി ഏഴ് റീട്ടെയിൽ ഔട്ട്ലെറ്റുകളും പാർക്കിനുള്ളിൽ സജ്ജീകരിച്ചിട്ടുണ്ട്. ദിവസവും ഉച്ചയ്ക്ക് 12:00 മുതൽ രാത്രി 8:00 വരെയാണ് പാർക്ക് പ്രവർത്തിക്കുക. വെള്ളിയാഴ്ചകൾ സ്ത്രീകൾക്കായി മാത്രമായി നിജപ്പെടുത്തിയിട്ടുണ്ട്. ടിക്കറ്റുകൾ ഇപ്പോൾ ഔദ്യോഗിക വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാവുന്നതാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Aquarabia Water Theme Park Saudi Tourism
    Latest News
    റിയാദ് യു.എസ് എംബസി ആക്രമിച്ചത് ഇസ്രായിലെന്ന് ഇറാന്‍
    04/04/2026
    ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ ഇസ്രായിലില്‍ നാലു പേര്‍ക്ക് പരിക്ക്
    04/04/2026
    ​ലോകത്ത് നിന്ന് ഇസ്‌ലാം മതത്തെ ഇല്ലാതാക്കുമെന്ന് സംഘപരിവാർ നേതാവ്
    04/04/2026
    എഫ്.എ കപ്പ്; ഹാലണ്ടിന്റെ ഹാട്രിക് മികവിൽ ലിവർപൂളിനെ തകർത്തെറിഞ്ഞ് സിറ്റി സെമിയിൽ
    04/04/2026
    ഐപിഎൽ; വീണ്ടും റിസ്വി വിസ്മയം, ഡൽഹിക്ക് മുംബൈക്കെതിരെ ആറ് വിക്കറ്റിന്റെ ജയം
    04/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version