ചെന്നൈ – ചെന്നൈയില്‍ മോഷണ ശ്രമത്തിനിടെ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി. ആയുര്‍വേദ ഡോക്ടറായ ശിവന് നായര്‍ (68) ഭാര്യ പ്രസന്ന (63) എന്നിവരാണ് കൊല്ലപ്പെട്ടത്. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് വിവരം. ഇവരുടെ വീട്ടില്‍ നിന്ന് 100 പവനോളം സ്വര്‍ണവും മോഷണം പോയി. ചെന്നൈയ്ക്കടുത്ത് ആവഡിയിലെ ഗാന്ധിനഗര്‍ സെക്കന്റ് ക്രോസ് റോഡിലാണ് ദാരുണമായ സംഭവം. ഇന്നലെ രാത്രിയോടെയായിരുന്നു കൊലപാതകം. ഡോക്ടറും ഭാര്യയും വര്‍ഷങ്ങളായി ആവഡിയില്‍ സ്ഥിരതാമസക്കാരാണ്. ചികിത്സയ്ക്കെന്ന രൂപത്തില്‍ വീട്ടിലെത്തിയവരാകാം മോഷണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ മേഖലയില്‍ സിസിടിവില്ലാത്തതിനാല്‍ അക്രമിയുടെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ല. പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group