Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, April 2
    Breaking:
    • ഖാര്‍ഗ് ദ്വീപിനെ തെഹ്റാനുമായി ബന്ധിപ്പിക്കുന്ന പ്രധാന പാലം വ്യോമാക്രമണത്തിലൂടെ തകര്‍ത്തു
    • ലോകത്തെ ഭയപ്പെടുത്താൻ ഇറാൻ ഉപയോഗിച്ച പണം നൽകിയത് ഒബാമയെന്ന് ട്രംപ്
    • അമേരിക്കന്‍ സൈനികരെ ട്രംപ് ശവക്കുഴികളിലേക്ക് കൊണ്ടുപോകുന്നതായി ഇറാന്‍ വിദേശ മന്ത്രി
    • ഫലസ്തീനികള്‍ക്ക് വധശിക്ഷ നല്‍കാന്‍ അനുമതി നല്‍കുന്ന നിയമത്തെ അപലപിച്ച് എട്ട് അറബ്, ഇസ്ലാമിക രാജ്യങ്ങള്‍
    • അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരായ ആക്രമണത്തിനെതിരെ ഖത്തറിന്റെ മുന്നറിയിപ്പ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ഫലസ്തീനികള്‍ക്ക് വധശിക്ഷ നല്‍കാന്‍ അനുമതി നല്‍കുന്ന നിയമത്തെ അപലപിച്ച് എട്ട് അറബ്, ഇസ്ലാമിക രാജ്യങ്ങള്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്02/04/2026 Saudi Arabia Gulf Israel Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികള്‍ക്ക് വധശിക്ഷ നടപ്പാക്കാന്‍ അംഗീകാരം നല്‍കുന്ന നിയമം ഇസ്രായില്‍ പാര്‍ലമെന്റ് (നെസ്സെറ്റ്) അംഗീകരിച്ചതിനെ എട്ട് അറബ്, ഇസ്ലാമിക രാജ്യങ്ങളിലെ വിദേശ മന്ത്രിമാര്‍ അതിശക്തമായ ഭാഷയില്‍ അപലപിച്ചു. വര്‍ണ്ണവിവേചന ഭരണ സംവിധാനം ശക്തമാക്കുകയും ഫലസ്തീന്‍ ജനതയുടെ അനിഷേധ്യമായ അവകാശങ്ങളെയും അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശത്തെ അവരുടെ നിലനില്‍പ്പിനെയും നിഷേധിക്കുന്ന ഒഴിവാക്കല്‍ നയം സ്വീകരിക്കുകയും ചെയ്യുന്ന ഇസ്രായില്‍ നടപടികള്‍ക്കെതിരെ ഈജിപ്ത്, ജോര്‍ദാന്‍, യു.എ.ഇ, ഇന്തോനേഷ്യ, പാകിസ്ഥാന്‍, തുര്‍ക്കി, സൗദി അറേബ്യ, ഖത്തര്‍ എന്നീ രാജ്യങ്ങളുടെ വിദേശ മന്ത്രിമാര്‍ സംയുക്ത പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി.

    ഫലസ്തീന്‍ തടവുകാര്‍ക്കെതിരായ വിവേചനപരമായ പ്രയോഗം കണക്കിലെടുക്കുമ്പോള്‍, ഈ നിയമനിര്‍മ്മാണം അപകടകരമായ നിലക്ക് സംഘര്‍ഷം മൂര്‍ഛിക്കാന്‍ കാരണമാകും. അത്തരം നടപടികള്‍ പിരിമുറുക്കങ്ങള്‍ക്ക് ആക്കം കൂട്ടുകയും പ്രാദേശിക സ്ഥിരതയെ തകര്‍ക്കുകയും ചെയ്യും. ഇസ്രായില്‍ ജയിലുകളിലെ ഫലസ്തീന്‍ തടവുകാരുടെ അവസ്ഥയില്‍ മന്ത്രിമാര്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. പീഡനം, ക്രൂരത, മനുഷ്യത്വരഹിതവും അപമാനകരവുമായ പെരുമാറ്റം, പട്ടിണി, മൗലികാവകാശ നിഷേധം എന്നിവയുള്‍പ്പെടെയുള്ള നിയമ ലംഘനങ്ങള്‍ ഫലസ്തീന്‍ തടവുകാര്‍ നേരിടുന്നതായി വിശ്വസനീയമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ വര്‍ധിച്ചുവരുന്ന അപകടസാധ്യതകളെ കുറിച്ച് മന്ത്രിമാര്‍ മുന്നറിയിപ്പ് നല്‍കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഈ രീതികള്‍ ഫലസ്തീന്‍ ജനതക്കെതിരായ നിയമ ലംഘനങ്ങളുടെ ഉദാഹരണമാണ്. വംശീയ വിവേചനം, അടിച്ചമര്‍ത്തല്‍, ഫലസ്തീന്‍ ജനതയെ ലക്ഷ്യം വെച്ചുള്ള ആക്രമണം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഇസ്രായിലി നയങ്ങളെ തങ്ങള്‍ നിരാകരിക്കുന്നു. സംഘര്‍ഷങ്ങള്‍ക്ക് തിരികൊളുത്താന്‍ സാധ്യതയുള്ള നടപടികളില്‍ നിന്ന് ഇസ്രായില്‍ വിട്ടുനില്‍ക്കേണ്ടത് അനിവാര്യമാണ്. സ്ഥിരത നിലനിര്‍ത്താനും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുന്നത് തടയാനും അന്താരാഷ്ട്ര ശ്രമങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് വിദേശ മന്ത്രിമാര്‍ ആവശ്യപ്പെട്ടു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    death penalty Palestinians islamic countries Israel israel law
    Latest News
    ഖാര്‍ഗ് ദ്വീപിനെ തെഹ്റാനുമായി ബന്ധിപ്പിക്കുന്ന പ്രധാന പാലം വ്യോമാക്രമണത്തിലൂടെ തകര്‍ത്തു
    02/04/2026
    ലോകത്തെ ഭയപ്പെടുത്താൻ ഇറാൻ ഉപയോഗിച്ച പണം നൽകിയത് ഒബാമയെന്ന് ട്രംപ്
    02/04/2026
    അമേരിക്കന്‍ സൈനികരെ ട്രംപ് ശവക്കുഴികളിലേക്ക് കൊണ്ടുപോകുന്നതായി ഇറാന്‍ വിദേശ മന്ത്രി
    02/04/2026
    ഫലസ്തീനികള്‍ക്ക് വധശിക്ഷ നല്‍കാന്‍ അനുമതി നല്‍കുന്ന നിയമത്തെ അപലപിച്ച് എട്ട് അറബ്, ഇസ്ലാമിക രാജ്യങ്ങള്‍
    02/04/2026
    അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരായ ആക്രമണത്തിനെതിരെ ഖത്തറിന്റെ മുന്നറിയിപ്പ്
    02/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version