ദമാം – കിഴക്കന്‍ പ്രവിശ്യയില്‍ സൗദി ഭീകരന്റെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിദേശ ഭീകര സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും സുരക്ഷാ സൈനികരെ കൊലപ്പെടുത്താന്‍ ശ്രമിച്ച് സൗദിയില്‍ ഭീകര സെല്‍ സ്ഥാപിക്കുകയും ഭീകരപ്രവര്‍ത്തനങ്ങളെ പിന്തുണക്കുകയും ഇതിന് ധനസഹായം നല്‍കുകയും ഭീകരര്‍ക്ക് അഭയം നല്‍കുകയും ബോംബുകള്‍ നിര്‍മിക്കുകയും ആയുധങ്ങള്‍ കൈവശം വെക്കുകയും ചെയ്ത സൗദി പൗരന്‍ സൗദ് ബിന്‍ മുഹമ്മദ് ബിന്‍ അലി അല്‍ഫറജിനെ ആണ് വധശിക്ഷക്ക് വിധേയനാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



